നാരങ്ങ നല്‍കുന്ന ആരോഗ്യസൗന്ദര്യ ഗുണങ്ങള്‍ ഏറെയാണ്. ശരീരത്തില്‍ നിന്നും ടോക്‌സിനുകള്‍ ഒഴിവാക്കാനും കൊഴുപ്പു കുറയ്ക്കാനുമെല്ലാം ഏറെ നല്ലത്. നാരങ്ങ ആരോഗ്യത്തിനു മാത്രമല്ല, ചര്‍മ, മുടി സംരക്ഷണത്തിനും നല്ലതാണ്. നിറം വര്‍ദ്ധിയ്ക്കാനും മുഖക്കുരു നീക്കാനും ഉള്‍പ്പെടെയുള്ള പലതിനും ഏറെ ഗുണകരമാണിത്. അതുപോലെ നാരങ്ങാത്തോട് പാദത്തിന്‍റെ അടിയില്‍ വെക്കുന്നതും നല്ലതാണ്. സാമാന്യം വലിപ്പമുള്ള ചെറുനാരങ്ങ വേണം, ഉപയോഗിയ്ക്കാന്‍ ഇത് പകുതിയായി മുറിയ്ക്കുക. ഇതിലെ നീരു പിഴിഞ്ഞുമാറ്റുക. കാലിനടിയില്‍ വയ്ക്കുമ്പോള്‍ നാരങ്ങാത്തോടു മാത്രം മതി. പിന്നീട് ഇതിനു മുകളിലൂടെ സോക്‌സിടുക. ഇത് നീങ്ങിപ്പോകാതിരിയ്ക്കുന്നതിനാണ് ഇത്. ഇരു […]
Category: healthy life
ഒരു കഷ്ണം കല്‍ക്കണ്ടത്തിലുണ്ട് ഒത്തിരി ആരോഗ്യരഹസ്യങ്ങള്‍
മിശ്രി എന്ന് സാധാരണ അറിയപ്പെടുന്ന കൽക്കണ്ടം പഞ്ചസാരയുടെ അസംസ്‌കൃത രൂപമാണ്. ഇത് പാചക, ഔഷധ ആവശ്യകതകൾക്ക് ഉപയോഗിക്കുന്നു. ഇതിൽ പഞ്ചസാരയുടെ അളവ് കുറവാണ്. പരമ്പരാഗത വെളുത്ത പഞ്ചസാരയുമായി താരതമ്യം ചെയ്യുമ്പോൾ ഇതിന് രുചിയിൽ ചെറിയ വ്യതിയാനമുണ്ട്. കൽക്കണ്ടത്തിൽ അവശ്യ ജീവകങ്ങളും ധാതുക്കളും അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്. മാംസത്തിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ ബി 12 വളരെ പ്രധാനപ്പെട്ട ഒരു വിറ്റാമിൻ ഇതിൽ ധാരാളം അടങ്ങിയിരിക്കുന്നു ഭക്ഷണത്തിനു ശേഷം ബ്രഷ് ചെയ്യുകയോ അല്ലെങ്കിൽ കഴുകുകയോ ചെയ്തില്ലെങ്കിൽ മണിക്കൂറുകൾ കഴിയുമ്പോൾ നിങ്ങളുടെ […]
പപ്പായ കഴിക്കുമ്പോള്‍ പലതുണ്ട് ഗുണങ്ങള്‍
നമ്മുടെ നാട്ടില്‍ ധാരാളമായി ലഭിക്കുന്നതും എന്നാല്‍ ആരും അധികം മൂല്യം കല്‍പ്പിക്കാത്ത ഒരു പഴവര്‍ഗവുമാണ് പപ്പായ. എന്നാല്‍ നമ്മള്‍ കരുതുന്നതുപോലെ പപ്പായ അത്ര നിസ്സാരക്കാരനല്ല. രാവിലെകളില്‍ പപ്പായ കഴിക്കുന്നത് ശരീരത്തിന് ഒരുപാട് ഗുണങ്ങള്‍ ചെയ്യും. വിറ്റാമിനുകള്‍,ധാതുക്കള്‍,ആന്‍റി ഓക്സിഡന്‍റുകള്‍,നാരുകള്‍ പപ്പായയിലെ വലിയ ശേഖരങ്ങളാണിവയൊക്കെ. വിറ്റാമിന്‍ എയും ബിയുമാണ് ഏറ്റവും സുലഭം. ഊര്‍ജവും ജലവും ധാരാളം അടങ്ങിയിട്ടുണ്ട് പപ്പായയില്‍. മുഖം മിനുക്കാനും ഭംഗി വര്‍ധിപ്പിക്കാനും പപ്പായ കഴിച്ചാല്‍ മാത്രം മതിയാകും. ഇതിലെ ആന്റി ഓക്സിഡന്റുകള്‍ യുവത്വം നിലനിര്‍ത്താന്‍ ഏറ്റവും മികച്ചതാണ്. […]
ചൂട് ചായ ഊതി കുടിക്കുന്നവരാണോ? നിങ്ങള്‍ ക്യാന്‍സര്‍ രോഗിയായേക്കാം
ചൂട് ചായ ഊതി ഉൂതി കുടിക്കുന്നവരാണോ നിങ്ങള്‍. എന്നാല്‍ ഒന്ന് സൂക്ഷിക്കുന്നതു നല്ലതായിരിക്കും. ചൂടന്‍ ചായ മാരകമായ ആര്‍ബുദം വരാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നാണ് പുതിയ പഠനത്തില്‍ പറയുന്നത്. ദിവസവും മദ്യം കഴിയുന്നവര്‍ക്കാണ് ചായ വില്ലനായി മാറുകയെന്ന് ചൈനയില്‍ നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തി. ഒന്നല്‍സ് ഓഫ് ഇന്‍റെണല്‍ മെഡിസിനിലാണ് ഇതിനെക്കുറിച്ച് റിപ്പോര്‍ട്ട് വന്നത്. തിളച്ച ചായ അന്നനാളത്തിലെ കോശങ്ങളെ നശിപ്പിക്കും. മദ്യവും പുകവലിയും ഇത് കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും പെകിംഗ് യൂണിവേഴ്സിറ്റി ഹെല്‍ത്ത് സയന്‍സ് സെന്‍ററിലെ ലവ് ജന്‍ […]
ഉറക്കമില്ലായ്മയോട് നോ പറയാം..
പലരും നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ് ഉറക്കമില്ലായ്മ. ഇന്‍സോമാനിയ എന്ന രോഗത്തിന്‍റെ തുടക്കമാണിതെന്നാണ് ഗവേഷകയായ ജോണ വാലോസെയ്ക്ക് പറയുന്നത്. മൂന്നിലൊരാളില്‍ കണ്ടു വരുന്ന ഈ അവസ്ഥ പൊണ്ണത്തടി, ഏകാഗ്രതയില്ലായ്മ, ഹൃദയാരോഗ്യം , വിഷാദം കൂടാതെ നേരത്തെയുള്ള മരണം എന്നിവയ്ക്കും കാരണമാകുന്നു. ഉറക്കമില്ലായ്മ അകറ്റാന്‍ ചില പൊടിക്കൈകള്‍ ശീലിക്കാം. 1. മെഡിറ്റേഷന്‍ ശീലമാക്കാം ക്ഷീണിക്കുമ്പോള്‍ സ്വാഭാവികമായും ഉറക്കം വരും എന്നാല്‍ ആവശ്യമില്ലാത്ത ചിന്തകളും ആധികളും ഉറക്കത്തെ അകറ്റി നിര്‍ത്താം ഇത് അസ്വസ്ഥതകള്‍ക്കു വഴിയൊരുക്കുകയും ചെയ്യും. രാത്രി ഉറങ്ങാതിരുന്നാല്‍ അടുത്ത […]
വയറുവേദന നിസ്സാരക്കാരനല്ല
കുട്ടികള്‍ പൊതുവേ വയറുവേദനയെന്ന് പറയുമ്പോള്‍ അത് നിസാരമാക്കുന്നവരാണ് മാതാപിതാക്കള്‍. എന്നാല്‍, ചെറിയ ഒരു വയറുവേദനയെ പോലും നിസ്സാരമാക്കി കാണരുതെന്ന് പഠനങ്ങള്‍ പറയുന്നു. വയറു വേദന കുട്ടികള്‍ക്കായാലും മുതിര്‍ന്നവര്‍ക്കായാലും പ്രാധാന്യത്തോടെ തന്നെയാണ് എടുക്കേണ്ടതെന്ന് ഈ പഠനങ്ങള്‍ വ്യക്തമാക്കുന്നു. ചില ആളുകള്‍ക്ക് ഭക്ഷണം കഴിച്ചാല്‍ വയറുവേദന വരാറുണ്ട്. ഇതിനെ പോലും സാധാരണ സംഭവമായി കാണരുതെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഭക്ഷണം കഴിച്ചാല്‍ വയറിന്‍റെ വലതു ഭാഗത്താണ് വേദന അനുഭവപ്പെടുന്നതെങ്കില്‍ ഇത് കിഡ്നി സ്റ്റോണിന്‍റെയോ അപ്പെന്‍ഡിക്സിന്‍റെയോ വയറ്റിലെ അള്‍സറിന്‍റെയോ പ്രശ്നങ്ങളാകാന്‍ സാധ്യത കൂടുതലാണ്. […]
10 ദിവസം കൊണ്ട് വയര്‍ കളയും ഉലുവ മരുന്ന്
തടിയും കുടവയറുമെല്ലാം ഇന്നത്തെ കാലത്തെ പ്രധാന പ്രശ്‌നങ്ങളാണെന്നു വേണം, പറയാന്‍. കാരണമെന്തായാലും ഇതെല്ലാം സൗന്ദര്യപ്രശ്‌നങ്ങളാക്കേളും ആരോഗ്യപ്രശ്‌നങ്ങളാണെന്നു വേണം, പറയാന്‍. തടി കുറയ്ക്കും, വയര്‍ കുറയ്ക്കും എന്നെല്ലാം അവകാശപ്പെട്ട് പല മരുന്നുകളും വിപണിയില്‍ വരുന്നുണ്ടെങ്കിലും ഇത് പലപ്പോഴും ആരോഗ്യപരമായ മറ്റു പല പാര്‍ശ്വഫലങ്ങളും വരുത്തുന്ന ഒന്നാണ്. ഏറ്റവും നല്ലത് ഇത്തരം പ്രശ്‌നങ്ങളൊന്നും നല്‍കാത്ത വീട്ടുവൈദ്യങ്ങള്‍ ഉപയോഗിയ്ക്കുതയെന്നതാണ്. ഇത്തരം വീട്ടുവൈദ്യങ്ങളില്‍ ഒന്നാണ് ഉലുവ. അല്‍പം കയ്പു രുചിയുള്ള ഇത് ഏറെ ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണെന്നു മാത്രമല്ല, തടി കുറയ്ക്കാന്‍ സഹായിക്കുന്ന […]
തുടര്‍ച്ചയായി ഹെഡ്ഫോണ്‍ ഉപയോഗിക്കുന്നവരില്‍ ഹൃദ്രോഗസാധ്യത കൂടുതല്‍
തുടര്‍ച്ചയായി ഹെഡ്ഫോണ്‍ ഉപയോഗിച്ച് പാട്ട് കേള്‍ക്കുന്നത് ശീലമാക്കിയവര്‍ സൂക്ഷിക്കുക. കമ്പ്യൂട്ടറില്‍ നിന്നോ മൊബൈല്‍ ഫോണിലെ എഫ് എം റേഡിയോയില്‍ നിന്നോ തുടര്‍ച്ചയായി ഹെഡ്ഫോണ്‍ ഉപയോഗിച്ച് പാട്ട് കേള്‍ക്കുന്നവര്‍ക്ക് ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത അധികമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. തുടര്‍ച്ചയായുള്ള ഹെഡ്ഫോണിന്‍റെ ഉപയോഗം മാനസിക അസ്വസ്ഥത, ഹൈപ്പര്‍ടെന്‍ഷന്‍ തുടങ്ങിയ അവസ്ഥകളിലേക്കും ഇത് ഹൃദ്രോഗത്തിലേക്കും നയിക്കുമെന്നുമാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്. ഇത് കൂടാതെ ഉച്ചത്തിലുള്ള ശബ്ദം തുടര്‍ച്ചയായി കേള്‍ക്കുന്ന നാഡിവ്യൂഹത്തിനും ചെവിയിലെ ഞരമ്പുകള്‍ക്കും പ്രശ്നങ്ങള്‍ സൃഷ്ടിക്കും ഡോക്ടര്‍മാര്‍ പറയുന്നു
ക്രമരഹിതമായ ആര്‍ത്തവം ഗര്‍ഭധാരണത്തിന് തടസ്സമോ?
ക്രമരഹിതമായ ആര്‍ത്തവം പല സ്ത്രീകളേയും പ്രശ്‌നത്തിലാക്കന്ന ഒന്നാണ്. എന്നാല്‍ ആര്‍ത്തവമില്ലെങ്കില്‍ അത് ഗര്‍ഭിണിയാണ് എന്നതിന്‍റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ്. എന്നാല്‍ ഗര്‍ഭമല്ലാതെയും ആര്‍ത്തവം മുടങ്ങാനുള്ള സാധ്യത വളരെ കൂടുതലാണ്. പല വിധത്തിലുള്ള കാര്യങ്ങള്‍ കൊണ്ട് ആര്‍ത്തവം മുടങ്ങാം. 28 ദിവസങ്ങളാണ് ആര്‍ത്തവത്തിന്‍റെ കണക്കുകള്‍. എന്നാല്‍ ഓരോരുത്തരുടേയും ശരീര ഘടനയനുസരിച്ച് ആര്‍ത്തവത്തിന്‍റെ കാര്യത്തില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കാം. ആര്‍ത്തവ ക്രമക്കേടുകള്‍ ഉണ്ടാവാന്‍ കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. ക്രമരഹിതമായ ആര്‍ത്തവത്തിന്‍റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ് മാനസിക സമ്മര്‍ദ്ദം. മാനസികസമ്മര്‍ദ്ധവും ഉത്കണ്ഠയും ആര്‍ത്തവം […]
ദിവസവും കുളിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ കുഴപ്പമാണ്
നിത്യേന രണ്ട് നേരമെങ്കിലും കുളിക്കുന്നവരാണ് നമ്മളെല്ലാവരും. കുളിക്കാതെ ഇരുന്നാലുള്ള ബുദ്ധിമുട്ട് പറഞ്ഞറിയിക്കാന്‍ കഴിയില്ല. ഇനി ആരെങ്കിലും കുളിക്കാതെ നടക്കുകയാണെങ്കില്‍ അവരെ നമ്മള്‍ കളിയാക്കുകയും ചെയ്യും. എന്നാല്‍ അറിഞ്ഞോളൂ… കുളിക്കാത്തവരല്ല, കുളിക്കുന്നവരാണ് തെറ്റുകാര്‍. എന്തെന്നാല്‍ എല്ലാ ദിവസവും തുടര്‍ച്ചയായി കുളിക്കുന്നത് അത്ര നല്ലതെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കുളിക്കാനായി നമ്മള്‍ ഉപയോഗിക്കുന്ന സോപ്പ് ശരീരത്തിലെ എണ്ണമയം കളഞ്ഞ് ശരീരത്തെ വരണ്ടതാക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. മാത്രമല്ല, ശരീരത്തെ സംരക്ഷിക്കുന്ന നല്ല ബാക്ടീരിയയുടെ വളര്‍ച്ചയെയും കുളി ബാധിക്കും. നിരന്തരമായുള്ള കുളി ശരീരത്തിലെ […]










