ഷേവ് ചെയ്യാന്‍ പാടില്ലെന്ന് പറയാനുളള കാരണങ്ങള്‍ ഇവയാണ്

മുഖത്തെയും മറ്റ് പുറംഭാഗത്തെയും രോമങ്ങള്‍ ഷേവ് ചെയ്തു മാറ്റുന്നത് സാധാരണമാണ്. പല കാരണങ്ങള്‍കൊണ്ടാണ് മിക്കവരും ഷേവ് ചെയ്യുന്നത്. ജോലി സംബന്ധമായും മറ്റുമുള്ളവയാണ് പ്രധാന കാരണങ്ങള്‍. എന്നാല്‍ ഷേവ് ചെയ്യരുതെന്ന് പറയാനും ചില കാരണങ്ങളുണ്ട്. ഷേവ് ചെയ്യുന്നതിന് പകരം രോമം ട്രിം ചെയ്തു നിയന്ത്രിക്കണമെന്നാണ് പറയുന്നത്. അതിന് മുന്നോട്ടുവെയ്ക്കുന്ന 4 കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. ശരീര ഊഷ്മാവ് നിയന്ത്രിക്കുന്നു

ശരീര ഊഷ്മാവ് നിയന്ത്രിക്കുന്നതില്‍ രോമങ്ങള്‍ക്ക് നിര്‍ണായക പങ്ക് ഉണ്ട്. രോമത്തിന്റെ ഫോളിക്കിള്‍സിലെ സെബം ഉല്‍പാദിപ്പിക്കുന്ന ഗ്ലാന്‍ഡുകളാണ് ചര്‍മ്മത്തിലെ എണ്ണമയം നിയന്ത്രിച്ച്‌ അതിനെ കൂളാക്കി നിലനിര്‍ത്തുന്നത്.

2. ക്ഷതങ്ങളില്‍നിന്നുള്ള ചര്‍മ്മ സംരക്ഷണം

രോമങ്ങള്‍, ഒരുപരിധിവരെയുള്ള ചെറിയ പോറലുകളില്‍നിന്നും ക്ഷതങ്ങളില്‍നിന്നും ചര്‍മ്മത്തെ സംരക്ഷിക്കും. ഷേവ് ചെയ്യുമ്ബോഴും ചര്‍മ്മത്തില്‍ മുറിവുകള്‍ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്.

3. ചര്‍മ്മത്തിന് അണുബാധ

സ്വകാര്യഭാഗങ്ങളിലും മറ്റും ബാക്ടീരിയയോ അണുക്കളോ മൂലമുള്ള അണുബാധയെ ചെറുക്കാന്‍ രോമങ്ങള്‍ക്ക് സാധിക്കും.

4. ചര്‍മ്മ പ്രശ്നങ്ങളില്‍നിന്ന് സംരക്ഷണം

രോമങ്ങള്‍ ചര്‍മ്മരോഗങ്ങളില്‍നിന്ന് സംരക്ഷണം നല്‍കുമെന്നാണ് ത്വക്ക് രോഗ വിദഗ്ദ്ധര്‍ പഫയുന്നത്. പൊടി മൂലവും മറ്റുമുള്ള അലര്‍ജി, അണുബാധ എന്നിവയെ ചെറുക്കാന്‍ രോമങ്ങള്‍ക്ക് സാധിക്കും.

prp

Leave a Reply

*