സാധനങ്ങൾ കേടുകൂടാതെ സൂക്ഷിക്കാനായി ആശ്രയിച്ചിരുന്ന ഒരു ഉപകരണമാണ് ഫ്രിഡ്ജ്. എന്നാൽ ഇപ്പോൾ നാമിതിനെ എന്തിനും ഏതിനും ആശ്രയിക്കുകയാണ്. ഒരു സാധനം വാങ്ങിയാൽ അത് നേരെ അങ്ങ് ഫ്രഡ്ജിൽ വയ്ക്കുന്ന ശീലമാണ് മിക്കവരിലുമുള്ളത്. എന്തിനു പറയുന്നു മുട്ട വരെ ഫ്രിഡ്ജിൽ രാജകീയമായാണ് ഇപ്പോൾ ഇരിക്കാറ്. എന്നാൽ മുട്ട ഇത്തരത്തിൽ ഫ്രിഡ്ജിൽ വച്ച് ഉപയോഗിക്കുന്നത് നല്ലതല്ലത്രെ.
ഫ്രിഡ്ജില്‍ വച്ച മുട്ടകള്‍ പുറത്തെടുക്കുമ്പോള്‍ ഇവ റൂം ടെംപറേച്ചറിലേയ്ക്കു മടങ്ങും. ഇത് മുട്ടയുടെ മുകള്‍ ഭാഗം വിയര്‍ക്കാന്‍ ഇടയാക്കും. ഇതുവഴി മുട്ടയിലെ നേര്‍ത്ത സുഷിരങ്ങളിലൂടെ ബാക്ടീരിയ ഉള്ളിലേയ്ക്കു കടക്കും. ഈ മുട്ട കഴിയ്ക്കുന്നത് ടൈഫോയ്ഡ് പോലുള്ള മാരക രോഗങ്ങൾക്ക് വഴിയൊരുക്കും.
ഇത്തരത്തിൽ ഫ്രിഡ്ജിൽ വച്ച മുട്ടകൾ പാകം ചെയ്യമ്പോള്‍ ഇതിലെ പോഷകങ്ങള്‍ നഷ്ടപ്പെടുന്നുവെന്നു പഠനങ്ങള്‍ തെളിയിക്കുന്നു. സാധാരണ ഗതിയില്‍ മുട്ട നല്ലപോലെ വേവിച്ചാല്‍ ഇത്തരം ബാക്ടീരികള്‍ നശിയ്ക്കും. എന്നാല്‍ നന്നായി പാകം ചെയ്യാത്ത മുട്ടയും പച്ചമുട്ടയുമെല്ലാം ഫ്രിഡ്ജില്‍ സൂക്ഷിച്ചതു കഴിയ്ക്കുമ്പോള്‍ ബാക്ടീരിയ ശരീരത്തിലെത്താനുള്ള സാധ്യതയേറെയാണ്. മുട്ട 10 ദിവസം വരെ കേടു കൂടാതെ റൂംടെംപറേച്ചറില്‍ സൂക്ഷിയ്ക്കാമെന്നതാണ് വാസ്തവം. ഇതുകൊണ്ട് ഫ്രഷായ മുട്ടകള്‍ നോക്കി വാങ്ങി ഇവ ഫ്രിഡ്ജില്‍ വയ്ക്കാതെ തന്നെ ഉപയോഗിയ്ക്കാം

