മുഖലക്ഷണം പറയും നിങ്ങളുടെ സ്വഭാവം

ഒരാളുടെ മുഖം കണ്ടാല്‍ നമുക്ക് അയാളുടെ സ്വഭാവം മനസിലാക്കാന്‍ കഴിയും. നമ്മള്‍ ഏതൊരാളെ കണ്ടാലും നാം ആദ്യം നോക്കുന്നത് ആ വ്യക്തിയുടെ മുഖത്തേക്ക് തന്നെയായിരിക്കും. കറുത്ത കൃഷ്ണമണികളുള്ള സ്ത്രീകള്‍ തങ്ങളുടെ കാര്യങ്ങളില്‍ മാത്രം കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നവരായിരിക്കും . ബ്രൗണ്‍ നിറത്തില്‍ കൃഷ്ണമണികളുള്ളവര്‍ കെയറിംഗ് ടൈപ്പ് ഉള്ളവരായിരിക്കും. ചാരക്കളര്‍ കൃഷ്ണമണികളുള്ളവര്‍ സ്വാര്‍ത്ഥ സ്വഭാവക്കാരായിരിക്കും. ഉണ്ടക്കണ്ണുകളുള്ള സ്ത്രീകള്‍ തമാശപ്രകൃതമുള്ളവരായിരിക്കും. കണ്ണിന് നേരിയ ചുവപ്പുള്ള സ്ത്രീകള്‍ ജീവിതത്തില്‍ ഏറെ ഭാഗ്യമുള്ളവരായിരിക്കും. നെറ്റി ചുളിക്കുമ്പോള്‍ നെറ്റിയില്‍ വരകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇങ്ങനെ നെറ്റി ചുളിക്കുമ്പോള്‍ […]

കൂര്‍ക്കംവലി ഒരു രോഗ ലക്ഷണമാണ്

കൂര്‍ക്കം വലി ഒരു രോഗ ലക്ഷണമാണ്. അനേകം കാരണങ്ങള്‍ കൊണ്ട് ഇതുണ്ടാകുന്നു. അന്തിമമായി കൂര്‍ക്കംവലി ബാധിക്കുന്നത് ഹൃദയത്തെയാണ്. തടസം മൂലം ശ്വാസം നില്‍ക്കുമ്പോള്‍, കൂടുതല്‍ ശക്തിയുടെ ശ്വാസംകോശം ഉളളിലേക്ക് വായുവലിച്ചെടുക്കുകയും ആ സമയത്ത് നെഞ്ചിനുളളില്‍ നെഗറ്റീവ് പ്രഷര്‍ വര്‍ദ്ധിക്കുകയും ചെയ്യും. പ്രധാന കാരണം അമിതവണ്ണവും രാത്രിയിലെ മദ്യപാനവും കൂര്‍ക്കം വലി ഉണ്ടാകാനും ഗുരുതരമാകാനും കാരണമാകുന്ന ഘടകങ്ങളാണ്. അതുപോലെ തന്നെ പൂര്‍ണമായും മലര്‍ന്ന് കിടന്നുളള ഉറക്കം കൂര്‍ക്കം വലിയുടെ പ്രധാന കാരണമാണ്. ചികിത്സ ശരീര ഭാരം കുറയ്ക്കുക, വ്യായാമം […]

നാരങ്ങവെള്ളത്തില്‍ കുളിച്ചാലോ…

നാരങ്ങാ വെള്ളംകുടിക്കുന്നത് പോലെ തന്നെ നാരങ്ങാ വെള്ളത്തിൽ കുളിക്കുന്നതും ഏറെ ഗുണപ്രദമാണ്. സാധാരണ കുളിക്കാന്‍ ഉപയോഗിക്കുന്നത് സോപ്പാണ്. എന്നാല്‍ അതിനേക്കാള്‍ ഉന്മേഷദായകമായ കുളിക്ക് ഉപയോഗിക്കാവുന്ന ഒന്നാണ് ചെറുനാരങ്ങ. ദിവസവും കുളിക്കുന്ന വെള്ളത്തിൽ ഒരു ചെറുനാരങ്ങയുടെ പകുതി പിഴിഞ്ഞ്‌ ഒഴിച്ച ശേഷം ആ വെള്ളം ഉപയോഗിച്ച്‌ കുളിച്ചു നോക്കൂ. ദിവസം മുഴുവൻ തിളക്കമുള്ളതും സുഗന്ധ പൂരിതവുമായിരിക്കും ശരീരം. ഒപ്പം നല്ല ഉന്മേഷവും ഉണ്ടാകും. നാരങ്ങയുടെ അസിഡിറ്റി തലമുടിയെയും ചർമ്മത്തെയും മൃദുത്വമാക്കുകയും ചെയ്യും. ക്ലോറിന്‍ കലര്‍ന്ന വെള്ളത്തില്‍ കുളിച്ചതിന് ശേഷം […]

ആര്‍ത്തവകാലത്ത് ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

ആര്‍ത്തവ കാലത്തുണ്ടാവുന്ന പല പ്രശ്നങ്ങള്‍ക്കും ഭക്ഷണത്തിലൂടെ പരിഹാരം കാണാവുന്നതാണ്. സ്ത്രീകള്‍ പൊതുവേ ആര്‍ത്തവ കാലത്ത് ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ആര്‍ത്തവ കാലത്ത് കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ ഉണ്ട്. ശ്രദ്ധിച്ചില്ലെങ്കില്‍ അത് ക്രമരഹിതമായ ആര്‍ത്തവത്തിന് വരെ കാരണമാകും. പഞ്ചസാര പഞ്ചസാര ഉപയോഗിക്കുന്നത് അല്‍പം കുറക്കുന്നത് നല്ലതാണ്. പഞ്ചസാര എനര്‍ജി ലെവല്‍ ഉയര്‍ത്തുമെന്നുള്ളത് ശരി തന്നെയാണ് എന്നാല്‍ ആര്‍ത്തവ സമയത്ത് പഞ്ചസാര ഉപയോഗിക്കുന്നത് മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. കേക്ക് കേക്ക് പോലുള്ള മറ്റു ബേക്കഡ് ഫുഡ് കഴിക്കുന്നതും […]

ചുംബിക്കുന്നവര്‍ സൂക്ഷിക്കുക; കാത്തിരിക്കുന്നത് മരണം

രണ്ടുപേര്‍ ചുംബിക്കുമ്പോള്‍ ലോകം മാറുന്നു എന്നൊരു ചൊല്ലുണ്ട്. എന്നാല്‍ രണ്ടുപേര്‍ ചുംബിച്ചാല്‍ ആറ് രോഗങ്ങള്‍ വരും എന്ന് അറിഞ്ഞാലോ. സംഭവം സത്യമാണെന്നാണ് ഗവേഷകര്‍ പറയുന്നത്. അമേരിക്കയിലെ ഓഹിയോയിലെ സിന്‍സിനിയാറ്റി മെഡിക്കല്‍ റിസര്‍ച്ച്‌ സെന്‍ററിന്‍റെ പഠനമാണ് ഇത് പറയുന്നത്. റുമാറ്റിക് ആര്‍ത്രറൈറ്റിസ്, ജുവൈനല്‍ ഇഡിയോപതിക്ക് ആര്‍ത്രറൈറ്റിസ് തുടങ്ങിയ രോഗങ്ങളടക്കം ടൈപ്പ് 1 ഡയബറ്റിക്‌സ് വരെ ചുംബനത്തിലുടെ പകര്‍ന്നേക്കാം എന്ന് മുന്‍പ് തന്നെ ആരോഗ്യ രംഗത്ത് വിവരങ്ങളുണ്ട്. എന്നാല്‍ ഇപ്പോള്‍ വില്ലന്‍ എപ്‌സൈറ്റന്‍ ബാര്‍ വൈറസാണ്. ചുംബനത്തിലൂടെ പകരുന്ന ഈ […]

നിങ്ങള്‍ ഉറങ്ങുന്നത് ഇങ്ങനെയാണോ..? സൂക്ഷിക്കുക

ഉറക്കം നമ്മുടെ ആരോഗ്യവുമായി ബന്ധമുള്ള ഒന്നാണ്. എന്നാല്‍ നമ്മളില്‍ പലരും എങ്ങനെയെങ്കിലും കിടന്നു ഉറങ്ങിയാല്‍ മതിയെന്ന് ചിന്തിക്കുന്നവരാണ്. ഉറക്കത്തിനെ ചില ശീലങ്ങള്‍ അപകടകരമാണ്. അതായത് ഉറങ്ങാന്‍ കിടക്കുന്ന ചില പൊസിഷനുകള്‍ നിങ്ങളെ രോഗികളാക്കാന്‍ കാരണമാകും. നടുവേദന, ആര്‍ത്തവകാലത്തെ വേദനകള്‍, ജലദോഷം തുടങ്ങിയവയൊക്കെ ഉറക്കം ശരിയായ രീതിയിലല്ലെങ്കില്‍ വരാവുന്നതാണെന്ന് ഗവേഷകര്‍ പറയുന്നു. ഉറങ്ങിക്കിടക്കുമ്പോള്‍ നിങ്ങളുടെ ശരീരത്തിലൂടെ രക്തം എങ്ങനെ സഞ്ചരിക്കണമെന്ന് നിശ്ചയിക്കുന്നത് നിങ്ങള്‍ ഉറങ്ങുന്ന പൊസിഷനാണ്. മണിക്കൂറുകളോളം ശരീരത്തിന്‍റെ ചിലഭാഗങ്ങളില്‍ മര്‍ദമുണ്ടാക്കാനും ഉറക്കത്തിന്‍റെ രീതി വഴിവെക്കും. ഇതും രക്തയോട്ടത്തെ […]

ഈ ലക്ഷണങ്ങള്‍ നിങ്ങള്‍ക്കുണ്ടോ?

നിസാരമായി നമ്മള്‍ കാണുന്ന പലതും വലിയ രോഗങ്ങളുടെ ലക്ഷണങ്ങളാകാം. ചെറിയ കാര്യങ്ങള്‍ക്ക് പോലും ഉത്കണ്ഠ, പിരിമുറുക്കം, സ്വയം പരിക്കേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍, എടുത്തുചാട്ടം, മനോവിഭ്രാന്തി, ആത്മഹത്യാ ചിന്തകള്‍, എന്നിവയൊക്കെ ബിപിഡി എന്ന ബോര്‍ഡര്‍ ലൈന്‍ പേഴ്‌സണാലിറ്റി ഡിസോര്‍ഡറിലേക്കാവാം. സ്വന്തം വികാരത്തെ വരുതിയിലാക്കാന്‍ സാധിക്കാതെ വൈകാരിക സ്ഥിരത നഷ്ടപ്പെടുന്ന മാനസിക വൈകല്യമാണ് ബിപിഡി. ഇത് ഇമോഷണലി അണ്‍സ്‌റ്റേബിള്‍ പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍ എന്നും അറിയപ്പെടുന്നു. നമ്മളില്‍ നൂറിലൊരാള്‍ക്ക് ബിപിഡി ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ബിപിഡിയുടെ ലക്ഷണങ്ങള്‍ വളരെ വ്യക്തമാണെങ്കിലും കാരണങ്ങള്‍ യഥാര്‍ത്ഥത്തില്‍ […]

സ്ത്രീകള്‍ക്ക് മൈഗ്രെയ്ന്‍ കൂടുന്നതിന്‍റെ കാരണമെന്ത്?

തലവേദന കൊണ്ട് ഒരിക്കല്ലെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടാത്തവരായി ആരുമുണ്ടാവില്ല. ശരീരത്തിന്‍റെ ഏത് ഭാഗത്തും ഉണ്ടാകുന്ന അസ്വസ്ഥതകള്‍ക്കും രോഗങ്ങള്‍ക്കും ലക്ഷണമായി തലവേദന കാണാറുണ്ട്. അതു കൊണ്ടുതന്നെ തലവേദനയെ അത്ര നിസാരമാക്കി അവഗണിക്കരുത് എന്നാണ് വിദഗ്ധര്‍ നല്‍കുന്ന നിര്‍ദ്ദേശം. വേദനയുടെ കാരണം അറിഞ്ഞു വേണം തലവേദനയ്ക്ക് ചികിത്സ നല്‍കാന്‍. വേദനയുടെ സ്വഭാവം നിരീക്ഷിച്ചു കൊണ്ട് കാരണം സ്വയം കണ്ടെത്താന്‍ കഴിയും. മൈഗ്രെയ്ന്‍ കാരണം ബുദ്ധിമുട്ടുന്ന നിരവധി സ്ത്രീകള്‍ നമുക്ക് ചുറ്റുമുണ്ട്. എന്തുകൊണ്ടാണ് സ്ത്രീകളില്‍ മാത്രം മൈഗ്രെയ്ന്‍ വര്‍ദ്ധിക്കുന്നതിന് കാരണം എന്ത് ചിന്തിച്ചിട്ടുണ്ടോ. […]

വെറുംവയറ്റില്‍ കറിവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം കുടിച്ചാല്‍

ആരോഗ്യകരമായ ജീവിതശൈലിയുടെ നല്ലൊരു ഉദാഹരണം തന്നെയാണ് കറിവേപ്പില . കറികളില്‍ രുചി നല്‍കാന്‍ മാത്രമല്ല, പല തരം ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നുകൂടിയാണിത്. കറിവേപ്പിലിട്ടു തിളപ്പിച്ച വെള്ളം രാവിലെ വെറുംവയറ്റില്‍ അല്‍പം തേനും ചേര്‍ത്തു കുടിയ്ക്കുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കും. ഇതൊരു ശീലമാക്കുന്നത് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ളൊരു മരുന്ന് തന്നെയാണ്. വെറുംവയറ്റില്‍ കറിവേപ്പില വെള്ളം കുടിയ്ക്കണമെന്നു പറയുന്നതിന്റ കാരണങ്ങളെക്കുറിച്ചറിയൂ, നല്ല ദഹനത്തിന് സഹായിക്കുന്ന നല്ലൊരു വഴിയാണിത്. വെറുംവയറ്റില്‍ ഇത് കുടിയ്ക്കുമ്പോള്‍ അസിഡിറ്റി പ്രശ്‌നങ്ങളും ഗ്യാസുമെല്ലാം ഒഴിവാകും. മലബന്ധം പരിഹരിയ്ക്കപ്പെടും. […]

അഴക്‌ പോലെ ചാമ്പയ്ക്കയുടെ ഗുണങ്ങളും

നമ്മുടെ തൊടികളില്‍ സര്‍വസാധാരണയായി നട്ടുവളര്‍ത്തിയിരുന്ന ചെറിയ വൃക്ഷമാണ് ചാമ്പ. മറ്റ് ഫലങ്ങള്‍ക്കു കിട്ടിയിട്ടുള്ളത്ര സ്വീകാര്യത ചാമ്പയ്ക്ക് കിട്ടിയിട്ടുണ്ടാവില്ല.  കൈവെള്ളയില്‍ കുറച്ച്‌ ഉപ്പിട്ട് അതില്‍ ചാമ്ബക്കയൊന്നുതൊട്ട് ആസ്വദിച്ചു കഴിച്ച കുട്ടിക്കാലം ചിലരുടെയെങ്കിലും ഓര്‍മയില്‍ ഇന്നുമുണ്ടാകും. ഈ കൊച്ചുഫലത്തിനുള്ളില്‍ നിറഞ്ഞിരിക്കുന്ന ഔഷധഗുണങ്ങളെക്കുറിച്ച്‌ അറിഞ്ഞാല്‍ ഒറ്റ ചാമ്പയ്ക്ക പോലും വെറുതെ കളയാന്‍ ആര്‍ക്കും സാധിക്കില്ല. ചാമ്പങ്ങ, റോസ്, ചുവപ്പ് നിറങ്ങളിലാണ് കാണപ്പെടുന്നത്. നല്ല ജലാംശമുള്ള കായകള്‍ വീടുകളിലെ ഫ്രിഡ്ജില്‍ ഏറെക്കാലം കേടുകൂടാതെ സൂക്ഷിക്കാനാകും. വിത്തുവഴിയുണ്ടാകുന്ന ചാമ്പയ്ക്ക പ്രത്യേക പരിചരണം ഒന്നും ഇല്ലാതെ […]