നാരങ്ങവെള്ളത്തില്‍ കുളിച്ചാലോ…

നാരങ്ങാ വെള്ളംകുടിക്കുന്നത് പോലെ തന്നെ നാരങ്ങാ വെള്ളത്തിൽ കുളിക്കുന്നതും ഏറെ ഗുണപ്രദമാണ്. സാധാരണ കുളിക്കാന്‍ ഉപയോഗിക്കുന്നത് സോപ്പാണ്. എന്നാല്‍ അതിനേക്കാള്‍ ഉന്മേഷദായകമായ കുളിക്ക് ഉപയോഗിക്കാവുന്ന ഒന്നാണ് ചെറുനാരങ്ങ.

ദിവസവും കുളിക്കുന്ന വെള്ളത്തിൽ ഒരു ചെറുനാരങ്ങയുടെ പകുതി പിഴിഞ്ഞ്‌ ഒഴിച്ച ശേഷം ആ വെള്ളം ഉപയോഗിച്ച്‌ കുളിച്ചു നോക്കൂ. ദിവസം മുഴുവൻ തിളക്കമുള്ളതും സുഗന്ധ പൂരിതവുമായിരിക്കും ശരീരം. ഒപ്പം നല്ല ഉന്മേഷവും ഉണ്ടാകും. നാരങ്ങയുടെ അസിഡിറ്റി തലമുടിയെയും ചർമ്മത്തെയും മൃദുത്വമാക്കുകയും ചെയ്യും. ക്ലോറിന്‍ കലര്‍ന്ന വെള്ളത്തില്‍ കുളിച്ചതിന് ശേഷം ചര്‍മ്മത്തിനെ പഴയ അവസ്ഥയിലാക്കാന്‍ നാരങ്ങ ഉപയോഗിച്ച് കുളിക്കുന്നത് നല്ലതാണ്. നാരങ്ങയുടെ അസിഡിറ്റിയുള്ള നീര് തലമുടിയെ മൃദുലമാക്കുകയും, ചര്‍മ്മത്തിന് മൃദുത്വവും ഉന്മേഷവും നല്കുകയും ചെയ്യും.

ടിപ്‌സ്

നാരങ്ങ നീളത്തില്‍ മുറിച്ച ശേഷം രണ്ടായി കീറുക. ശ്രദ്ദിക്കേണ്ട കാര്യങ്ങള്‍(നാരങ്ങ നീര് കണ്ണില്‍ വീഴാതെ ശ്രദ്ധിക്കുക ശരീരം ആസിഡുകളോട് പെട്ടന്ന് പ്രതികരിക്കും)

നാരങ്ങ നീര് ശരീരത്തിന്റെ മൃദുലമായ ഭാഗങ്ങളില്‍ തേക്കുമ്പോള്‍ ഉണ്ടാകുന്ന നീറ്റല്‍ ഏതാനും മിനുട്ടുകള്‍ കഴിഞ്ഞിട്ടും നീണ്ടുനിന്നാല്‍ പിന്നീട് ഈ രീതിയിലുള്ള കുളി
ഒഴിവാക്കുക.

നാരങ്ങയുടെ സൗന്ദര്യ ഗുണങ്ങൾ

1)നാരങ്ങയും യോഗർട്ടും

Related image

ഒരു പാത്രത്തിൽ അരകപ്പ് തൈര് എടുക്കുക. ഇതിൽ നാരങ്ങ പിഴിഞ്ഞ് ചേർക്കുക. രണ്ടും നന്നായി കലർത്തുക. നാരങ്ങാ നീരിന് പകരം നാരങ്ങാ എണ്ണയോ ഉപയോഗിക്കാം. ഇത് മുഖത്തും കഴുത്തിലും പുരട്ടുക. പത്ത് പതിനഞ്ച് മിനിട്ടിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച കഴുകുക. തിളങ്ങുന്നതും നനവുള്ളതുമായ ചർമ്മം നിങ്ങൾക്ക് സ്വന്തം. നാരങ്ങ ചർമ്മത്തെ വൃത്തിയാക്കുകയും തൈര് നനക്കുകയും ചെയ്യും.

2)നാരങ്ങയും തേനും

Image result for നാരങ്ങയും തേനുംഒരു ടേബിൾ സ്പൂൺ നാരങ്ങാ നീരിൽ ഒരു ടേബിൾ സ്പൂൺ തേൻ ചേർക്കുക. രണ്ടും നന്നായി ഇളക്കുക. ഇത് മുഖത്ത് പുരട്ടുക. പത്ത് മിനിട്ടിന് ശേഷം മുഖം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുക. ഇത് സൂര്യാഘാതം ഏറ്റുള്ള പാടുകളെയും മറ്റും പാടുകളെയും നീക്കാൻ സഹായിക്കും.

3)നാരങ്ങയും കുക്കുമ്പറും

കുക്കുമ്പർ ജ്യൂസ് ഒരു ടേബിൾ സ്പൂണിനൊപ്പം ഒരു ടേബിൾ സ്പൂൺ നാരങ്ങ ചേർത്ത് ഇളക്കുക. ഒരു കോട്ടൺ എടുത്ത് ഇതിൽ മുക്കി വട്ടത്തിൽ മുഖത്ത് തേക്കുക. അഞ്ച് മിനിട്ടോളം അമർത്തി ഈ പ്രക്രിയ ആവർത്തിക്കുക. ഇത് ഉണങ്ങാൻ അഞ്ച് മിനിട്ട് കാക്കുക. തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകുക. എണ്ണമയമുള്ള ച‍‍ർമ്മത്തിൽ നിന്ന് രക്ഷ നേടാൻ ഈ ഫേസ് പാക്ക് ഉത്തമമാണ്.

4)നാരങ്ങയും മുൾട്ടാണി മിട്ടിയും

Image result for നാരങ്ങയും മുൾട്ടാണി മിട്ടിയും

രണ്ട് സ്പൂൺ മുൾട്ടാണി മിട്ടിയും ഒരു ടേബിൾ സ്പൂൺ നാരങ്ങാനീരും നന്നായി കലർത്തുക. മുഖം മുഴുവൻ ഇത് പുരട്ടുക. പത്ത് പതിനഞ്ച് മിനിട്ടിന് ശേഷം മുഖം ചൂടുവെള്ളത്തിൽ കഴുകുക. മികച്ചൊരു ഫേസ് പാക്കാണിത്.

5)നാരങ്ങയും തക്കാളിയും

തക്കാളിനീര് മൂന്നോ നാലോ സ്പൂണിൽ ഒന്നോ രണ്ടോ സ്പൂൺ നാരങ്ങാ നീര് ചേർക്കുക. ഇത് ഒരു പാത്രത്തിൽ കുഴമ്പുരൂപത്തിൽ ചേർക്കുക. മുഖത്ത് പുരട്ടി ഉണങ്ങാൻ പത്ത് മിനിട്ട് കാക്കുക. പിന്നീട് തണുത്ത വെള്ളത്തിൽ കഴുകുക. മുഖത്തെ പാടുകളും മറ്റും കളയാൻ ഇത് ഉത്തമമാണ്.

prp

Related posts

Leave a Reply

*