ആര്‍ത്തവകാലത്ത് ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

ആര്‍ത്തവ കാലത്തുണ്ടാവുന്ന പല പ്രശ്നങ്ങള്‍ക്കും ഭക്ഷണത്തിലൂടെ പരിഹാരം കാണാവുന്നതാണ്. സ്ത്രീകള്‍ പൊതുവേ ആര്‍ത്തവ കാലത്ത് ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ആര്‍ത്തവ കാലത്ത് കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ ഉണ്ട്. ശ്രദ്ധിച്ചില്ലെങ്കില്‍ അത് ക്രമരഹിതമായ ആര്‍ത്തവത്തിന് വരെ കാരണമാകും.

പഞ്ചസാര

പഞ്ചസാര ഉപയോഗിക്കുന്നത് അല്‍പം കുറക്കുന്നത് നല്ലതാണ്. പഞ്ചസാര എനര്‍ജി ലെവല്‍ ഉയര്‍ത്തുമെന്നുള്ളത് ശരി തന്നെയാണ് എന്നാല്‍ ആര്‍ത്തവ സമയത്ത് പഞ്ചസാര ഉപയോഗിക്കുന്നത് മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു.

കേക്ക്

കേക്ക് പോലുള്ള മറ്റു ബേക്കഡ് ഫുഡ് കഴിക്കുന്നതും ആര്‍ത്തവ സമയത്ത് നല്ലതല്ല. ഇതിലടങ്ങിയിട്ടുള്ള പഞ്ചസാരയുടെ അളവ് ശരീരത്തിലെ ഈസ്ട്രജന്‍റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ഇത് പല വിധത്തില്‍ ആര്‍ത്തവത്തിനെ തടസ്സപ്പെടുത്തുന്നതിനും കാരണമാകുന്നു.

വൈറ്റ് റൈസ്

വൈറ്റ് റൈസ് ഉപയോഗിക്കുന്നവരാണ് ഇന്ന് നമ്മളില്‍ പലരും. എന്നാല്‍ പലപ്പോഴും വൈറ്റ്റൈസ് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്നാണ് പറയപ്പെടുന്നത്. ഇത് ആര്‍ത്തവം നീണ്ടു നില്‍ക്കാന്‍ പലപ്പോഴും കാരണമാകും.

പാല്‍

വെണ്ണയും പാല്‍ക്കട്ടിയുമാണ് മറ്റൊരു നിരോധിത ഭക്ഷണം. അതുകൊണ്ട് പാലും പാലുല്‍പ്പന്നങ്ങളും പരമാവധി കുറച്ച് ഉപയോഗിക്കുക.

കാപ്പി

ആര്‍ത്തവ സമയങ്ങളില്‍ കാപ്പി കുടിക്കുന്നത് നല്ലതല്ല. ഈ സമയത്ത് കാപ്പി കുടിയ്ക്കുന്നത് ഡിപ്രഷനും മാനസിക സമ്മര്‍ദ്ദത്തിനും ഇടയാക്കും. അതിനാല്‍ കാപ്പി പരമാവധി ഒഴിവാക്കണം.

ഐസ്‌ക്രീം

പലരുടേയും ഇഷ്ടഭക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഐസ്‌ക്രീം. ഏത് കാലാവസ്ഥയിലും ഏത് പ്രായക്കാര്‍ക്കും കഴിക്കാമെന്നതും ഐസ്‌ക്രീമിന്‍റെ പ്രത്യേകതയാണ്. ഐസ്‌ക്രീമില്‍ അടങ്ങിയിട്ടുള്ള മധുരം ആര്‍ത്തവ കാലങ്ങളില്‍ ഭക്ഷണത്തോട് ആര്‍ത്തി വര്‍ദ്ധിപ്പിക്കുമെന്നുള്ളതാണ് പ്രശ്നം. അതുകൊണ്ട് തന്നെ ആര്‍ത്തവ കാലത്ത് ഐസ്‌ക്രീം കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

ജങ്ക്ഫുഡ്

ജങ്ക് ഫുഡ് ആര്‍ത്തവ സമയത്ത് എന്നല്ല ഏത് സമയത്തും കഴിക്കുന്നത് നല്ലതല്ല. എന്നാല്‍ ആര്‍ത്തവ സമയത്തുണ്ടാകുന്ന വേദന വര്‍ദ്ധിപ്പിക്കാന്‍ ജങ്ക്ഫുഡ് കാരണമാകുന്നു. ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു.

 

prp

Related posts

Leave a Reply

*