പി കെ കുഞ്ഞനന്തന്‍റെ ആവശ്യം പരി​ഗണിക്കാമെന്ന് ​ഹൈക്കോടതി

കൊച്ചി: ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്ന സിപിഐ എം പാനൂര്‍ ഏരിയ കമ്മിറ്റി അം​ഗം പി കെ കുഞ്ഞനന്തന് ചികിത്സയുടെ ഭാഗമായി കുടുംബാം​ഗങ്ങളെ കൂടെനിര്‍ത്താന്‍ അനുമതി നല്‍കുന്നത‌് പരിഗണിക്കാമെന്ന് ഹൈക്കോടതി. ഇതില്‍ നിലപാട് അറിയിക്കണമെന്ന് വ്യക്തമാക്കിയ കോടതി കേസ് പരി​ഗണിക്കുന്നത് ബുധനാഴ്ചയിലേക്ക് മാറ്റി. ചികിത്സ വേണ്ടതിനാല്‍ ശിക്ഷ മരവിപ്പിച്ച്‌ ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് പി കെ കുഞ്ഞനന്തന്‍ നല്‍കിയ അപേക്ഷയാണ് ഡിവിഷന്‍ ബെഞ്ച് പരി​ഗണിക്കുന്നത്. ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ സ്പെഷ്യല്‍ പബ്ലിക‌് പ്രോസിക്യൂട്ടറും കാസര്‍കോട് ഡിസിസി ഭാരവാഹിയുമായിരുന്ന കെ […]

കെ.എസ്.ആര്‍.ടി.സി.യുടെ കല്യാണവണ്ടി വീണ്ടും ഓടിത്തുടങ്ങും; 7 കണ്ടക്ടര്‍മാര്‍ ജീവിത സഖികളെ കണ്ടെത്തിയത് ഇതേ ബസില്‍

ചെറുതോണി: കെ.എസ്.ആര്‍.ടി.സി.യുടെ ‘കല്യാണവണ്ടി’ എന്നറിയപ്പെടുന്ന ബസ് വീണ്ടും ഓടിത്തുടങ്ങി. എം.പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടതിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ച മൂന്നാര്‍ ഡിപ്പോയില്‍നിന്ന് അടിമാലി മുരിക്കാശ്ശേരി വഴി കുയിലിമലയിലേക്ക് സര്‍വീസ് നടത്തിയിരുന്ന ബസാണ് വിണ്ടും ഓടി തുടങ്ങിയത്. ഈ ബസില്‍ പലപ്പോഴായി കണ്ടക്ടര്‍മാരായി വന്ന ഏഴുപേര്‍ തങ്ങളുടെ ജീവിത സഖികളെ കണ്ടെത്തിയത് ഇതേ ബസിലെ യാത്രക്കാരികളില്‍ നിന്നാണ്. അതോടെ നാട്ടുകാരിട്ട പേരാണ് കല്യാണവണ്ടി. 2002ലാണ് മൂന്നാര്‍ ഡിപ്പോയില്‍നിന്ന് ഇടുക്കി കളക്ടറേറ്റ് സ്ഥിതിചെയ്യുന്ന കുയിലിമലയിലേക്ക് കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസ് ആരംഭിക്കുന്നത്. 16 വര്‍ഷം മുമ്പാണ് […]

കോപ്പിയടി കൈയ്യോടെ പൊക്കി: വിദ്യാര്‍ത്ഥി അധ്യാപകന്‍റെ കൈ തല്ലിയൊടിച്ചു

കാസര്‍ഗോഡ്: അധ്യാപകന്‍റെ കൈ വിദ്യാര്‍ത്ഥി തല്ലിയൊടിച്ചു. പരീക്ഷയ്ക്കിടെ കോപ്പിയടി പിടിച്ച അധ്യാപകന്‍റെ കൈയ്യാണ് വിദ്യാര്‍ത്ഥി തല്ലിയൊടിച്ചത്. അധ്യാപകന് സാരമായി പരുക്കുണ്ട്. ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി ഫിസിക്‌സ് അധ്യാപകന്‍ ചെറുവത്തൂര്‍ തിമിരിയിലെ ഡോ. വി ബോബി ജോസിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥിയെ വധശ്രമത്തിനു കേസെടുത്ത് ടൗണ്‍ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസില്‍ പരാതി നല്‍കുന്നതിനെതിരെ അധ്യാപകനെ ഭീഷണിപ്പെടുത്തിയതിനു വിദ്യാര്‍ത്ഥിയുടെ പിതാവും കസ്റ്റഡിയിലാണ്. ഇന്നലെ നാലോടെയാണ് സംഭവം. ഹയര്‍ സെക്കണ്ടറി ഹ്യൂമാനിറ്റീസ് പരീക്ഷയ്ക്കിടെ […]

ഗൃഹ പ്രവേശനത്തിന് മോടികൂട്ടാന്‍ എത്തിച്ച ആനയിടഞ്ഞു; 2 മരണം

ഗുരുവായൂര്‍: നിയമവിരുദ്ധമായി ഗൃഹ പ്രവേശനത്തിന് മോടികൂട്ടാന്‍ എത്തിച്ച തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആന ഇടയാന്‍ കാരണം പടക്കം പൊട്ടിച്ചതാണ്. ഗുരുവായൂര്‍ കോട്ടപ്പടിയിലാണ് സംഭവം. ക്ഷേത്രത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ മുള്ളത്ത് ഷൈജുവിന്‍റെ ഗൃഹപ്രവേശനത്തിന്‍റെ ആഘോഷ ഭാഗമായിട്ടായിരുന്നു എഴുന്നള്ളിപ്പ്. ക്ഷേത്രോത്സവത്തിന് എത്തിയ ആനയെ ഗൃഹപ്രവേശനത്തിന് മോടി കൂട്ടാന്‍ എത്തിച്ചതായിരുന്നു. പടക്കം പൊട്ടിയ ശബ്ദം കേട്ട് ആന വിരണ്ടോടുകയായിരുന്നു. പരിഭ്രാന്തനായി ഓടിയ ആന അടുത്ത് നില്‍ക്കുകയായിരുന്ന ബാബു(66) വിനെ ചവിട്ടുകയായിരുന്നു ഉടന്‍ മരിച്ചു. ആനയുടെ ചവിട്ടേറ്റ്  ഗുരുതരമായി പരിക്കേറ്റ് […]

‘സിംഗിള്‍ബെഞ്ച് പരാമര്‍ശം മാനഹാനിയുണ്ടാക്കി’; ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ച് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി

കൊച്ചി: ഹൈക്കോടതി ജഡ്ജിയുടെ പരമാര്‍ശത്തിനെതിരെ പരാതിയുമായി വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി രംഗത്ത്. പ്രശസ്തിക്ക് വേണ്ടിയാണോ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നതാണ് പരാമര്‍ശം. സിംഗിള്‍ബെഞ്ചിന്‍റെ പരാമര്‍ശം മാനഹാനിയുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി ചിറ്റിലപ്പള്ളി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. തന്‍റെ സ്ഥാപനത്തിന്‍ നിന്ന് അപകടത്തില്‍പെട്ട് പരിക്കേറ്റയാള്‍ക്ക് ചികിത്സാചിലവിന്റെ 60 ശതമാനം തുകയും കൂടുതല്‍ സഹായവും നേരത്തെ നല്‍കിയിരുന്നു. പ്രശസ്തിക്കുവേണ്ടിയല്ല സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി പറയുന്നു . കത്തിന്‍റെ പകര്‍പ്പ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും അയച്ചിട്ടുണ്ട് വണ്ടര്‍ലാ അമ്യൂസ്‌മെന്‍റ് പാര്‍ക്ക് റൈഡില്‍ […]

67കാരനെ വിവാഹം ചെയ്ത 24കാരിക്ക് ഭീഷണി; സംരക്ഷണം ആവശ്യപ്പെട്ട് ദമ്പതികള്‍ കോടതിയില്‍

ഹരിയാന: അറുപത്തിയേഴുകാരനെ ബന്ധുക്കളുടെ എതിര്‍പ്പ് അവഗണിച്ച് വിവാഹം കഴിച്ചതിനെ തുടര്‍ന്ന് ബന്ധുക്കളുടെ ഭീഷണി നേരിടുന്ന ദമ്പതികള്‍ ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. ഷംഷീര്‍ സിങ്ങ്(64) നവ്പ്രീത് കൗര്‍(24) എന്നിവരാണ് ദമ്പതികള്‍. അതേസമയം ദമ്പതിമാരുടെ ഹര്‍ജി പരിഗണിച്ച പഞ്ചാബ് ഹരിയാന ഹൈക്കോടതി ഇവര്‍ക്ക് സംരക്ഷണം ഒരുക്കാന്‍ പഞ്ചാബ് പോലീസിന് നിര്‍ദ്ദേം നല്‍കി. ബാലിയാന്‍ ഗ്രാമത്തിലുള്ള ഷംഷീര്‍ ചണ്ഡീഗഡിലെ ഗുരുദ്വാരയില്‍ വെച്ച് ജനുവരിയിലാണ് നവ്പ്രീതിനെ വിവാഹം കഴിക്കുന്നത്. ഇരുവരുടെയും വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകള്‍ വഴി വ്യാപകമായി പ്രചരിച്ചിരുന്നു. […]

കലാഭവന്‍ മണിയുടെ മരണം: നുണ പരിശോധനയ്ക്ക് തയാറാണെന്ന് ജാഫറും സാബുമോനും അടങ്ങിയ ഏഴുപേര്‍

കൊച്ചി: നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ടുളള അന്വേഷണത്തില്‍ നുണ പരിശോധനയ്ക്ക് തയ്യാറെന്ന് അറിയിച്ച് സുഹൃത്തുക്കള്‍. അഭിനേതാക്കളായ ജാഫര്‍ ഇടുക്കി, സാബുമോന്‍ എന്നിവരും മണിയുടെ സഹായികളായ മറ്റ അഞ്ച് പേരുമാണ് നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് എറണാകുളം സിജെഎം കോടതിയെ അറിയിച്ചത്. ജോബി സെബാസ്റ്റിന്‍, അരുണ്‍ സിഎ, എംജി വിപിന്‍, കെസി മുരുകന്‍, അനീഷ് കുമാര്‍ എന്നിവരാണ് പരിശോധനയ്ക്ക് തയ്യാറാണെന്നറിയിച്ച മറ്റ് അഞ്ചു പേര്‍. നേരത്തെ മണി കുഴഞ്ഞു വീണ ദിവസം മണിക്ക് ഒപ്പമുണ്ടായിരുന്നവരെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് സിബിഐ […]

‘9’ കണ്ട് കിളി പോയെന്ന് ആരാധകന്‍; ചിത്രം ഒന്ന് കൂടി കണ്ടാല്‍ പോയ കിളി തിരിച്ചു വരുമെന്ന് പൃഥ്വിരാജ്

പൃഥ്വിരാജ് ചിത്രം 9 തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നു. ചിത്രത്തെ വാനോളം പുകഴ്ത്തി നിരവധി പേര്‍ രംഗത്തെത്തി. ചിത്രത്തിന് വളരെ രസകരമായ കമന്‍റുകളും ആരാധകര്‍ ഇടുന്നുണ്ട്. ഇതിന് ഉരുളക്കുപ്പേരി പോലെ മറുപടിയും പൃഥ്വിരാജ് നല്‍കുന്നുണ്ട്. അത്തരത്തിലുള്ള ഒരു കമന്‍റാണ് ഇപ്പോള്‍ വൈറല്‍. “ചിത്രം കണ്ടു, ആകെ കണ്‍ഫ്യൂഷന്‍, കിളിപോയി‍‍, ക്ലൈമാക്സ് ഒന്ന് വിശദീകരിച്ച്‌ തരാമോ?” എന്നായിരുന്നു ആരാധകന്‍റെ കമന്‍റ്. ഇതിന് ചിത്രം ഒന്ന് കൂടി കണ്ടാല്‍ മതി, അപ്പോള്‍ പോയ കിളി തിരിച്ചു വന്നോളും എന്നായിരുന്നു പൃഥ്വിയുടെ […]

വന്‍ വിഷമദ്യ ദുരന്തം; ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലുമായി 38 മരണം

ലക്‌നൗ: വ്യാജ മദ്യം കഴിച്ച് ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലുമായി 38 മരണം. ഉത്തര്‍പ്രദേശിലെ സഹാരന്‍പൂരില്‍ പതിനാറും ഖുഷിനഗറില്‍ പത്തും പേരാണ് മരിച്ചത്. ഖുഷിനഗറില്‍ മൗനി അമാവാസി മേള എന്ന ഉത്സവപരിപാടിയില്‍ പങ്കെടുക്കാനെത്തി വിഷമദ്യം കഴിച്ചവരാണ് മരിച്ചത്. ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ വീട്ടിലുണ്ടാക്കിയ വിഷമദ്യം കഴിച്ച് 12 പേര്‍ മരിച്ചു. എട്ട് പേര്‍ ഗുരുതരനിലയില്‍ ആശുപത്രിയിലാണ്. ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്തവരാണ് വിഷമദ്യം കഴിച്ചതെന്നാണ് അനുമാനം. നിരവധിപ്പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാനാണ് സാധ്യത. . സംഭവവുമായി ബന്ധപ്പെട്ട് 13 എക്‌സൈസ് […]

ജ​മ്മു ​കാ​ശ്മീ​രി​ല്‍ കനത്ത മ​ഞ്ഞു​വീ​ഴ്ച; 4 മരണം

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ശ്മീ​രി​ല്‍ ക​ന​ത്ത മ​ഞ്ഞു വീ​ഴ്ച​യെ തു​ട​ര്‍​ന്ന് നാ​ല് പേ​ര്‍ മ​രി​ച്ചു. പ​ത്ത് പേ​രെ കാ​ണാ​താ​യി. ശ്രീ​ന​ഗ​ര്‍- ​ജ​മ്മു ദേ​ശീ​യ പാ​ത​യി​ല്‍ ജ​വ​ഹ​ര്‍ ട​ണ​ലി​നു സ​മീ​പ​മു​ണ്ടാ​യ മ​ഞ്ഞു​വീ​ഴ്ച​യി​ല്‍ കാ​ണാ​താ​യ പ​ത്ത് പേ​രി​ല്‍ ര​ണ്ട് പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യതായും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ആ​റ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും ര​ണ്ട് അ​ഗ്നി​ശ​മ​ന​സേ​ന ഉ​ദ്യോ​ഗ​സ്ഥ​രെ​യും ര​ണ്ട് ത​ട​വു​കാ​രെ​യു​മാ​ണ് കാണാ​താ​യത്. കാണാതായവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ പു​രോ​ഗ​മി​ക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. വ്യാ​ഴാ​ഴ്ച ജി​ല്ല​യി​ലെ മ​ഞ്ഞു​വീ​ഴ്ച അ​പ​ക​ട​സാ​ധ്യ​ത ഉ​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍​നി​ന്നും 78 കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചി​രു​ന്നു. മ​ഞ്ഞു​വീ​ഴ്ച​യെ തു​ട​ര്‍​ന്ന് തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം […]