കലാഭവന്‍ മണിയുടെ മരണം: നുണ പരിശോധനയ്ക്ക് തയാറാണെന്ന് ജാഫറും സാബുമോനും അടങ്ങിയ ഏഴുപേര്‍

കൊച്ചി: നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ടുളള അന്വേഷണത്തില്‍ നുണ പരിശോധനയ്ക്ക് തയ്യാറെന്ന് അറിയിച്ച് സുഹൃത്തുക്കള്‍. അഭിനേതാക്കളായ ജാഫര്‍ ഇടുക്കി, സാബുമോന്‍ എന്നിവരും മണിയുടെ സഹായികളായ മറ്റ അഞ്ച് പേരുമാണ് നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് എറണാകുളം സിജെഎം കോടതിയെ അറിയിച്ചത്. ജോബി സെബാസ്റ്റിന്‍, അരുണ്‍ സിഎ, എംജി വിപിന്‍, കെസി മുരുകന്‍, അനീഷ് കുമാര്‍ എന്നിവരാണ് പരിശോധനയ്ക്ക് തയ്യാറാണെന്നറിയിച്ച മറ്റ് അഞ്ചു പേര്‍.

നേരത്തെ മണി കുഴഞ്ഞു വീണ ദിവസം മണിക്ക് ഒപ്പമുണ്ടായിരുന്നവരെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. നുണ പരിശോധനയ്ക്ക് വിധേയരാക്കാന്‍ സമ്മതം കൂടി ആവശ്യമാണെന്ന് സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സുഹൃത്തുക്കളോട് സമ്മതം അറിയിക്കാന്‍ അറിയിച്ചിരുന്നത്.

2016 മാര്‍ച്ച് 6 നായിരുന്നു മണിയുടെ മരണം. ചാലക്കുടി പുഴയോരത്തെ മണിയുടെ വിശ്രമകേന്ദ്രത്തില്‍ നിന്നും അബോധാവസ്ഥയിലാണ് മണിയെ സുഹൃത്തുക്കളും സഹായികളും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചത്. മണിയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കള്‍ക്കെതിരെ ആരോപണങ്ങളുയര്‍ന്നിരുന്നു.

prp

Related posts

Leave a Reply

*