കലാഭവന്‍ മണിയുടെ മരണം: നുണ പരിശോധനയ്ക്ക് തയാറാണെന്ന് ജാഫറും സാബുമോനും അടങ്ങിയ ഏഴുപേര്‍

കൊച്ചി: നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ടുളള അന്വേഷണത്തില്‍ നുണ പരിശോധനയ്ക്ക് തയ്യാറെന്ന് അറിയിച്ച് സുഹൃത്തുക്കള്‍. അഭിനേതാക്കളായ ജാഫര്‍ ഇടുക്കി, സാബുമോന്‍ എന്നിവരും മണിയുടെ സഹായികളായ മറ്റ അഞ്ച് പേരുമാണ് നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് എറണാകുളം സിജെഎം കോടതിയെ അറിയിച്ചത്. ജോബി സെബാസ്റ്റിന്‍, അരുണ്‍ സിഎ, എംജി വിപിന്‍, കെസി മുരുകന്‍, അനീഷ് കുമാര്‍ എന്നിവരാണ് പരിശോധനയ്ക്ക് തയ്യാറാണെന്നറിയിച്ച മറ്റ് അഞ്ചു പേര്‍. നേരത്തെ മണി കുഴഞ്ഞു വീണ ദിവസം മണിക്ക് ഒപ്പമുണ്ടായിരുന്നവരെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് സിബിഐ […]

മണിയുമായുള്ള സൗഹൃദത്തിന്‍റെ പേരില്‍ ഞങ്ങള്‍ തീ തിന്നു കൊണ്ടിരിക്കുകയാണ്: ജാഫര്‍ ഇടുക്കി

തൃശൂര്‍: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടതോടെ സിനിമയില്‍ നിരവധി അവസരങ്ങളാണ് തനിക്ക് നഷ്ടപ്പെട്ടതെന്ന് നടന്‍ ജാഫര്‍ ഇടുക്കി. ജാഫര്‍ ഇടുക്കിയുടെ വാക്കുകള്‍: ‘മണിയുമായുള്ള സൗഹൃദത്തിന്‍റെ പേരില്‍ ഇന്നും ഞങ്ങള്‍ നാല്‍പതു പേര്‍ തീ തിന്നു കൊണ്ടിരിക്കുകയാണ്. സിബിഐ ഏറ്റെടുത്ത കേസ് തെളിയുന്നതോടെ മാത്രമേ എന്നെ പോലെയുള്ള ആളുകള്‍ മണിയുടെ സുഹൃത്തായിരുന്നോ വില്ലനായിരുന്നോ എന്നൊക്കെ തെളിയുകയുള്ളൂ. ഓഫറുകള്‍ വന്നിരുന്നു. പക്ഷേ സ്വീകരിക്കാന്‍ മനസനുവദിച്ചില്ല. തോപ്പില്‍ ജോപ്പനില്‍ അഭിനയിക്കാന്‍ മേക്കപ്പ് ഇട്ടതിന് ശേഷമാണ് പിന്മാറിയത്. ചാനലുകളിലും പത്രങ്ങളിലും […]