പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റോ ശരിയോ..; ഇനി വാട്സാപ്പ് പറഞ്ഞു തരും

രാജ്യത്ത് ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കുന്ന സഹചര്യത്തില്‍ തെറ്റായ വാര്‍ത്തകളും പ്രചരണങ്ങളും കൃത്യമായി തിരിച്ചറിയുന്നതിനായി ‘ചെക്ക്പോയിന്‍റ് ടിപ്‌ലൈന്‍’ എന്ന പുതിയ സംവിധാനം ഒരുക്കുകയാണ് വാട്സാപ്പ്. പ്രോട്ടോ എന്ന ഇന്ത്യന്‍ സ്മര്‍ട്ട് ആപ്പ് കമ്പനിയുടെ സേവനം ഉപയോഗപ്പെടുത്തിയാണ് വാട്സാപ്പ് പുതിയ സംവിധാനം ഒരുക്കുന്നത്. രാജ്യത്ത് പ്രചരിക്കുന്ന വ്യജ വാര്‍ത്തകളുടെയും അഭ്യൂഹങ്ങളുടെയും ഒരു ഡേറ്റാബേസ് പ്രോട്ടോ തയ്യാറാക്കും. ശേഷം വാട്സാപ്പിലൂടെ പ്രചരിക്കുന്ന വാര്‍ത്തകളുടെ നിജസ്ഥിതി ഈ ഡേറ്റാ ബേസിന്‍റെ സഹായത്തോടെ തിരിച്ചറിയാന്‍സാധിക്കുന്ന സംവിധാനമാണ് നിലവില്‍ വരുന്നത്. വാര്‍ത്തകള്‍ പരിശോധിച്ച്‌ ഈ ഡേറ്റാബേസ് […]

സരിത എസ് നായര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

കൊച്ചി: പത്രിക സമര്‍പ്പിക്കുവാനുള്ള അവസാന തിയതി അടുത്ത സാഹചര്യത്തില്‍ എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ സരിത എസ് നായര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ജയിക്കാന്‍ വേണ്ടിയല്ല താന്‍ മത്സരിക്കുന്നതെന്നും, ജനങ്ങളെ ബോധ്യപ്പെടുത്തുവാനാണ് മത്സരിക്കുന്നതെന്നും സരിത പറഞ്ഞു. ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാനല്ല താന്‍ മത്സരിക്കുന്നത്. സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രചാരണം നടത്തുന്നത് തന്നെ തട്ടിപ്പുകാരിയാക്കിയാണ്. എന്താണ് ഫാക്‌ട്‌സ് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ആവശ്യം തനിക്കുണ്ട്. അതിന് വേണ്ടിയാണ് സ്ഥാനാര്‍ത്ഥിയാകുന്നത്. ജയിക്കണമെന്നില്ല. അതിനുളള പക്വത എനിക്കായിട്ടില്ല, സരിത പറയുന്നു.

നന്നായി ഉറങ്ങാം, വണ്ണം കുറയ്ക്കാം…

ഒരു മനുഷ്യന്‍റെ ആരോഗ്യത്തെ നിര്‍ണയിക്കുന്നതില്‍ ഉറക്കവും ഭക്ഷണശൈലിയും പ്രധാന പങ്ക് വഹിക്കുന്നുണ്ട്. നന്നായി ഉറങ്ങില്ലെങ്കിൽ ശരീരത്തിന് മാത്രമല്ല, മനസിലും ആരോഗ്യക്കുറവുണ്ടാകും. ഹൃദ്രോഗങ്ങൾ, ഉയർന്ന രക്ത സമ്മർദ്ദം, സ്‌ട്രോക്ക് പോലുള്ള രോഗങ്ങൾക്ക് ഉറക്ക് കുറവ് കാരണക്കാരനാകാം. നന്നായി ഉറങ്ങുന്നത് വണ്ണം കുറയ്ക്കാൻ സഹായിക്കും. ഉറക്കക്കുറവുള്ളവരിൽ വിശപ്പ് അമിതമായി കണ്ടുവരാറുണ്ട്. ഗ്രെലിൻ, ലെപ്റ്റിൻ ന്നെീ ഹോർമോണുകളിൽ ഉറക്കത്തിനുള്ള പങ്ക് കാരണമാണ് ഉറക്കം ശരീരഭാരത്തെ ബാധിക്കുന്നത്. വിശപ്പിന്‍റെ സിഗ്നലുകൾ തലച്ചോറിന് നൽകുന്ന ഹോർമോണാണ് ഗ്രെലിൻ. ലെപ്റ്റിനാണ് വിശപ്പ് മാറി എന്നതിന് സിഗ്നൽ […]

സംസ്ഥാനത്തുണ്ടായ മഹാപ്രളയം മനുഷ്യ നിര്‍മിതമോ? ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് അമിക്കസ് ക്യൂറി

കൊച്ചി: സംസ്ഥാനത്തെ ദുരിതത്തില്‍ മുക്കിയ മഹാപ്രളയത്തിനു കാരണം കണ്ടെത്താന്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. മുന്നറിയിപ്പില്ലാതെ അണക്കെട്ടുകള്‍ തുറന്നുവിട്ടത് പ്രളയ സ്ഥിതി രൂക്ഷമാക്കിയെന്നും ഡാം മാനേജ്‌മെന്‍റില്‍ ഗുരുതരമായ പാളിച്ചകള്‍ സംഭവിച്ചതായും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. മഹാപ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന ആരോപണത്തിന് ബലമേകുന്നതാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. പ്രളയകാലത്ത് ഡാമുകള്‍ തുറന്നതില്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ കണ്ടെത്തലുണ്ട്. ഇതേക്കുറിച്ച്‌ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തില്‍ പെയ്ത മഴയുടെ അളവ് തിരിച്ചറിയാന്‍ […]

കോണ്‍ഗ്രസ്‌ പ്രകടനപത്രിക വെറും തട്ടിപ്പ്: നരേന്ദ്ര മോദി

അരുണാചല്‍ പ്രദേശ്: കോണ്‍ഗ്രസ് പുറത്തിറക്കിയ തിരഞ്ഞെടുപ്പ് പ്രകടനപത്രികയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതൊരു പ്രകടനപത്രികയല്ല മറിച്ച്‌ കാപട്യം നിറഞ്ഞ പ്രസ്താവനകള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. അരുണാചല്‍ പ്രദേശില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹം ഇങ്ങനെ പറഞ്ഞത്. മാത്രമല്ല കോണ്‍ഗ്രസിന്റെ 60 വര്‍ഷത്തെ ഭരണവും തന്‍റെ 60 മാസത്തെ ഭരണവും താരതമ്യം ചെയ്യാനും മോദി ആവശ്യപ്പെട്ടു. 60 വര്‍ഷം ഭരിച്ചവര്‍ ജനങ്ങള്‍ക്കായി ഒന്നും ചെയ്തില്ലയെന്നും എന്നാല്‍ വെറും 60 മാസം മാത്രമാണ് താന്‍ ഭരിച്ചതെന്നും […]

രമ്യ ഹരിദാസിനെതിരായ പരാമര്‍ശം; വനിതാ കമ്മീഷന്‍ ഇടപെടുന്നു

കൊച്ചി: ആലത്തൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ വനിതാ കമ്മീഷന്‍ ഇടപെടുന്നു. വിജയരാഘവന്‍റെ പരാമര്‍ശം വനിതാ കമ്മീഷന്‍ പരിശോധിക്കും. ലോ ഓഫീസര്‍ക്ക് കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ എം സി ജോസഫൈന്‍ പരിശോധനാ നിര്‍ദേശം നല്‍കി. സംഭവത്തില്‍ വനിതാ കമ്മീഷന്‍റെ ഇടപെടല്‍ വൈകുന്നതിനെ രമ്യ ഹരിദാസ് ഇന്നലെ വിമര്‍ശിച്ചിരുന്നു. അതേസമയം, വിജയരാഘവനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തും. പരാതിയുമായി ഇന്നലെയാണ് രമേശ് ചെന്നിത്തല […]

സുരേഷ് ഗോപി ആട്ടിന്‍ തോലിട്ട ചെന്നായ, പത്തരമാറ്റ് അവസരവാദി; എം.എ നിഷാദിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌

തിരുവനന്തപുരം: തൃശ്ശൂര്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച്‌ സംവിധായകന്‍ എം.എ നിഷാദ് രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേഷ് ഗോപി പത്തരമാറ്റ് അവസരവാദിയാണെന്നും, തനിക്കിനിയൊരു ജന്മമുണ്ടെങ്കില്‍ ബ്രാഹ്മണനായി ജനിച്ചാല്‍ മതിയെന്ന മുന്‍ താരത്തിന്‍റെ പരസ്യപ്രസ്താവന മാത്രം മതി അയാളിലെ സവര്‍ണ്ണമനസിന്‍റെ ആഴം അളക്കാനെന്നും എം.എ നിഷാദ് പറഞ്ഞ് വച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം സുരേഷ് ഗോപി മത്സരിക്കാന്‍ ഇറങ്ങുമ്പോള്‍……. താരങ്ങള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും ആദ്യമല്ല. അത് ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനങ്ങളാണ്….. പണ്ടൊരു സരസനായ […]

‘മോഹന്‍ലാല്‍ അഭിനയം നിര്‍ത്തണം, ലൂസിഫര്‍ കണ്ട് ഉറക്കം വന്നു’; വിമര്‍ശകയ്ക്ക് മറുപടിയുമായി പ്രൊഡക്ടഷന്‍ കണ്‍ട്രോളര്‍

ലൂസിഫര്‍ കണ്ട് ഉറക്കം വന്നെന്നും സിനിമ മോശമാണെന്നും വിമര്‍ച്ചയാള്‍ക്ക് മറുപടിയുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍. മോഹന്‍ലാലിനോട് അഭിനയം നിര്‍ത്താന്‍ പറഞ്ഞ ഇവരോട് മറുപടി പറയേണ്ട ഭാഷ ഇതല്ലെന്നും തന്‍റെ മാന്യത അതിനനുവദിക്കുന്നില്ലെന്നും സിദ്ധു പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സിദ്ധു പ്രതികരിച്ചിരിക്കുന്നത്. പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം എന്തിനെയും ഏതിനെയും വിമര്‍ശിക്കുന്ന രീതി എനിക്കില്ല എന്നാണ്, ലൂസിഫര്‍ സിനിമയെ ക്രിട്ടിസൈസ് ചെയ്ത, എഴുത്തുകാരിയും മാധ്യമ പ്രവര്‍ത്തകയുമായ നിരൂപക പറയുന്നത്. എന്തിനും ഏതിനും മറുപടിപറയുന്ന രീതി എനിക്കുമില്ല. ലൂസിഫര്‍ ഒരു മഹത്തായ […]

നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരെ ഉടന്‍ കുറ്റം ചുമത്തില്ല

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ ഉടന്‍ കുറ്റം ചുമത്തില്ല. സുപ്രീംകോടതിയിലെ ഹര്‍ജി തീര്‍പ്പാക്കുന്നതുവരെ കുറ്റം ചുമത്തരുതെന്ന ദിലീപിന്‍റെ ആവശ്യത്തെ തുടര്‍ന്നാണിത്. സംസ്ഥാന സര്‍ക്കാരാണ് സുപ്രീംകോടതിയില്‍ ഇക്കാര്യം അറിയിച്ചത്. ദിലീപിന്‍റെ ഹര്‍ജി അടുത്ത മാസം ഒന്നാം തീയതി പരിഗണിക്കാനായി മാറ്റി. കേസില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ ഒരാഴ്ച കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് ജനുവരി 22 നാണ് സുപ്രീംകോടതിയെ സമീപിച്ചത്. നടിയുടെ ദൃശ്യങ്ങളുണ്ടെന്നു പറയുന്ന മെമ്മറി കാര്‍ഡ് ആവശ്യപ്പെട്ടുകൊണ്ടുള്ള ദിലീപിന്‍റെ ഹര്‍ജിയും […]

‘ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ മറ്റുള്ളവരുടെ വികാരത്തെ മാനിക്കണം’; സൂപ്പര്‍ ഡിലക്‌സിനെതിരെ ട്രാന്‍സ്‌ജെന്‍ഡര്‍ സാമൂഹ്യ പ്രവര്‍ത്തക

സൂപ്പര്‍ ഡിലക്‌സ് എന്ന ചിത്രത്തിനെതിരെ ട്രാന്‍സ്‌ജെന്‍ഡര്‍ സാമൂഹ്യ പ്രവര്‍ത്തക രേവതി. ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്ത് വിജയ് സേതുപതി ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രമായി എത്തിയ സൂപ്പര്‍ ഡിലക്‌സില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയെ മോശമായി ചിത്രീകരിച്ചിരിക്കുന്നുവെന്ന് ആരോപിച്ചാണ് രേവതി രംഗത്തെത്തിയിരിക്കുന്നത്. സൂപ്പര്‍ ഡിലക്‌സില്‍ മുംബൈയില്‍ ജീവിക്കുന്ന കാലത്ത് രണ്ടു കുട്ടികളെ തട്ടിക്കൊണ്ടുപോയി പിച്ചക്കിരുത്തുന്നതില്‍ താനും അറിയാതെ ഭാഗമായിപ്പോയെന്ന് ശില്‍പ്പ എന്ന വിജയ് സേതുപതി അവതരിപ്പിച്ച കഥാപാത്രം കുറ്റസമ്മതം നടത്തുന്ന രംഗം ചിത്രത്തിലുണ്ട്. ഇതിനെതിരേയാണ് രേവതിയുടെ പ്രധാന വിമര്‍ശനം. ഈ രംഗം ട്രാന്‍സ്‌ജെന്‍ഡര്‍ […]