വീമ്ബു പറച്ചില്‍ മാത്രം ; ജയിലില്‍ പോകാന്‍ ഭയം; ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഭാഗ്യലക്ഷ്മി

നിരന്തരം യുട്യൂബിലൂടെ അശ്ലീലപ്രചാരണം നടത്തിയ ആളെ കയ്യേറ്റം ചെയ്ത കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഇതേ കേസിലെ മറ്റു പ്രതികളായ ശ്രീലക്ഷ്മി അറയ്ക്കല്‍, ദിയ സന എന്നിവരും ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. പരസ്യമായി യുട്യൂബ് വീഡിയോകളിലൂടെ സ്ത്രീകളെ അവഹേളിച്ചെന്ന് ആരോപിച്ചാണ് വിജയ് പി നായര്‍ എന്നയാളെ ഭാഗ്യലക്ഷ്മിയും ശ്രീലക്ഷ്മി അറയ്ക്കലും ദിയ സനയും കയ്യേറ്റം ചെയ്യുകയും മാപ്പ് പറയിക്കുകയും ചെയ്തത്. തമ്ബാനൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിനെ തുടര്‍ന്നു സമര്‍പ്പിച്ച ജാമ്യാപേക്ഷ […]

മിനുസമുള‌ള പ്രതലങ്ങളില്‍ കൊവിഡ് വൈറസിന് കൂടുതല്‍ ആയുസ്; നോട്ടുകളിലും ഫോണ്‍ സ്‌ക്രീനിലും പ്ളാസ്‌റ്റിക്കിലും രോഗാണു 28 ദിവസം നിലനില്‍ക്കുമെന്ന് പഠനം

ഡല്‍ഹി: ഓസ്‌ട്രേലിയന്‍ ഗവേഷക ഏജന്‍സിയായ സി.എസ്.ഐ.ആര്‍.ഒ നടത്തിയ പഠനത്തില്‍ മിനുസമുള‌ള പ്രതലത്തില്‍ കൊവിഡ്-19 രോഗം പരത്തുന്ന നോവല്‍ കൊറോണ വൈറസിന് 28 ദിവസത്തോളം ആയുസ് ഉണ്ടെന്ന് കണ്ടെത്തി. ഇരുട്ടുള‌ള മുറികളില്‍ സ്‌റ്റെയിന്‍ലെസ് സ്‌റ്റീല്‍, മൊബൈല്‍ഫോണ്‍ സ്‌ക്രീന്‍,ഗ്ളാസ്,പ്ലാസ്‌റ്റിക്ക്, നോട്ടുകള്‍ എന്നിവയിലാണ് ഇത്രയധികം ദിവസം കൊവിഡ് വൈറസിന് നിലനില്‍ക്കാനാകുമെന്ന് പഠനത്തില്‍ കണ്ടെത്തിയത്. വൈറോളജി ജേണല്‍ എന്ന ഗവേഷണ പ്രസിദ്ധീകരണത്തിലാണ് ഈ കണ്ടെത്തലുള‌ളത്. മുന്‍പ് നടത്തിയ പഠനങ്ങളില്‍ മൂന്ന് മുതല്‍ ഏഴ് ദിവസം വരെ ഇവ നിലനില്‍ക്കും എന്നായിരുന്നു കണ്ടെത്തല്‍. സാധാരണ […]

ദേശീയം ഖുശ്ബു ബിജെപിയില്‍ അംഗത്വം സ്വീകരിച്ചു

ചെന്നൈ: പ്രമുഖ തെന്നിന്ത്യന്‍ താരവും കോണ്‍ഗ്രസ് വക്താവുമായിരുന്ന ഖുശ്ബു സുന്ദര്‍ ബിജെപി പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. ബിജെപിയുടെ ദില്ലിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഖുശ്ബു ബിജെപിയുടെ ഭാഗമായത്. നേരത്തെ ഖുശ്ബുവിനെ കോണ്‍ഗ്രസ് പാര്‍ട്ടി പദവിയില്‍ നിന്ന് നീക്കിയിരുന്നു. എഐഎസിസി വക്താവ് സ്ഥാനത്ത് നിന്നാണ് പാര്‍ട്ടി ഖുശ്ബുവിനെ പുറത്താക്കിയത്. അപ്പോള്‍ തന്നെ ബിജെപിയില്‍ ചേരാനിരിക്കുകയാണ് ഖുശ്ബു എന്ന സജീവമായ അഭ്യൂഹങ്ങളുയര്‍ന്നിരുന്നു.

പെരുമ്ബാവൂര്‍ കുറുപ്പംപടിയില്‍ ആറംഗ ഗുണ്ടാസംഘം ആയുധങ്ങളുമായി പിടിയില്‍

കൊച്ചി: പെരുമ്ബാവൂര്‍ കുറുപ്പംപടിയില്‍ ആക്രമണത്തിന് പദ്ധതിയിട്ട് ഒളിവില്‍ കഴിഞ്ഞിരുന്ന ഗുണ്ടാ സംഘം പോലിസ് പിടിയില്‍. കോടനാട് കണ്ണാഞ്ചേരി മുകള്‍ കുറുപ്പാലി വീട്ടില്‍ ജോജി (20), നെടുങ്ങപ്ര കൊച്ചങ്ങാടി കല്ലിടുമ്ബില്‍ വീട്ടില്‍ അമല്‍ (27), അരുവപ്പാറ മാലിക്കുടി വീട്ടില്‍ ബേസില്‍ (25), നെടുങ്ങപ്ര മണലുമാലില്‍ വീട്ടില്‍ ശ്രീകാന്ത് (31), വേങ്ങൂര്‍ വടക്കേപ്പറമ്ബില്‍ നിബിന്‍ (25), വേങ്ങൂര്‍ പടിക്കക്കുടി വീട്ടില്‍ ആദര്‍ശ് (21) എന്നിവരാണ് കുറുപ്പംപടി പോലിസിന്റെ പിടിയിലായത്. പെരുമ്ബാവൂര്‍, കോടനാട്, കുറുപ്പംപടി മേഖലകളില്‍ കൊലപാതകം, വധശ്രമം, ബോംബാക്രമണം, അനധികൃതമായി ആയുധം […]

കേരളത്തില്‍ ഇന്നലെ 25 കൊവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്നലെ 25 മരണങ്ങളാണ് കൊവിഡിനെ മൂലമാണെന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണം 1003 ആയി ഉയര്‍ന്നു. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. സംസ്ഥാനത്ത് ഇന്നലെ 9347 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം പാല്‍ക്കുളങ്ങര സ്വദേശിനി മീനകുമാരി (68), പൂജപ്പുര സ്വദേശി പീരുമുഹമ്മദ് (84), കൊല്ലം സ്വദേശി ക്ലീറ്റസ് (70), പെരിനാട് സ്വദേശി അപ്പുക്കുട്ടന്‍പിള്ള (81), പടിയാട്ടുവിള സ്വദേശിനി കുട്ടിയമ്മ (63), ആലപ്പുഴ പൊള്ളൈത്തി സ്വദേശി ഇമ്മാനുവല്‍ (77), […]

സംസ്ഥാനത്ത് സ്‌കൂളുകള്‍ ഉടന്‍ തുറക്കില്ല; സാഹചര്യം അനുകൂലമാകുന്നതുവരെ ഓണ്‍ലൈന്‍ ക്ലാസെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ ഉടന്‍ തുറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാഹചര്യം അനുകൂലമാകുമ്ബോള്‍ ഏറ്റവും അടുത്ത സമയത്ത് സ്‌കൂളുകള്‍ തുറക്കും. അതുവരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഴുവന്‍ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ്‌റൂമുള്ള രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറിയത് പ്രഖ്യാപിക്കുന്ന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്താകെ പൊതുമേഖലകളില്‍ നിന്ന് സര്‍ക്കാരുകള്‍ പിന്‍മാറുന്ന സാഹചര്യമാണുള്ളത്. അപ്പോഴാണ് സര്‍ക്കാര്‍ ഇടപെട്ടുകൊണ്ട് വിദ്യാഭ്യാസ മേഖലയെ എങ്ങനെ ഒരു സവിശേഷമായ ജനകീയ മേഖലയാക്കി മാറ്റാം എന്ന മാതൃക കേരളം […]

ക്രിക്കറ്റ് കളിക്കിടെ യുവാക്കള്‍ക്ക് പൊലീസ് മര്‍ദ്ദനം: അഞ്ചുപേര്‍ക്ക് മര്‍ദ്ദനം, ഒരാളുടെ നില ഗുരുതരം

ഫോര്‍ട്ട് കൊച്ചിയില്‍ യുവാക്കള്‍ക്ക് പൊലീസ് മര്‍ദനമെന്ന് പരാതി. ഫോര്‍ട്ട് കൊച്ചി നെല്ലുകടവില്‍ ക്രിക്കറ്റ് കളിക്കുകയായിരുന്ന യുവാക്കളെയാണ് പൊലീസ് മര്‍ദിച്ചത്. നിരോധനാജ്ഞ ലംഘിച്ചെന്നാരോപിച്ചായിരുന്നു പൊലീസ് നടപടി. അഞ്ചുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരാളുടെ നില ഗുരുരമാണ്. പൊലീസ് നടപടിയില്‍ വ്യാപക പ്രതിഷേധമാണ് നാട്ടുകാരുടെ ഭാഗത്തുനിന്ന് ഉയരുന്നത്. പരിക്ക് പൊലീസ് മര്‍ദനം മൂലമല്ലെന്നാണ് ഫോര്‍ട്ട് കൊച്ചി സിഐ പറയുന്നത്. യുവാക്കള്‍ പൊലീസിനെ കണ്ട് ഭയന്നോടുകയായിരുന്നു. ഇതാണ് പരിക്കിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തെക്കുറിച്ച്‌ വിശദമായ അന്വേഷണം ആരംഭിച്ചു. കുറ്റക്കാര്‍ക്കതിരെ നടപടിയെടുക്കുമെന്ന് എസിപി വിജയകുമാര്‍ […]

കേരളം റംസിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സീരിയല്‍ നടി ലക്ഷ്മി പ്രമോദിനും ഭര്‍ത്താവ് അസറുദ്ദീനും മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

കൊല്ലം: റംസിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദിനും ഭര്‍ത്താവ് അസറുദ്ദീനും മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം നല്‍കിയത്. ആത്മഹത്യ ചെയ്ത റംസിയെ ഗര്‍ഭഛിദ്രം നടത്താന്‍ സീരിയല്‍ താരം ലക്ഷ്മി പ്രമോദ് പ്രേരിപ്പിച്ചെന്നാണ് പ്രോസിക്യൂഷന്‍ വാദം. വഞ്ചനാകുറ്റം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി ഉടന്‍ സീരിയല്‍ താരത്തെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു ജസ്റ്റിസ് ഫോര്‍ റംസി എന്ന ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടത്. പെണ്‍കുട്ടിയെ ഗര്‍ഭച്ഛിദ്രം ഉള്‍പ്പടെ നടത്തുന്നതില്‍ ലക്ഷ്മി പ്രമോദ് ഗൂഡാലോചന […]

മുംബൈയില്‍ വൈദ്യുതി തടസം; ലോക്കല്‍ ട്രെയ്‌നുകള്‍ നിര്‍ത്തിവെച്ചു

മുംബൈ | നഗരത്തിന്റെ വൈദ്യുത തടസ്സം. ഇന്ന് രാവിലെ പത്ത് മണിയോടെ ആരംഭിച്ച വൈദ്യുതി പ്രശ്‌നം ഇതുവരെ പരിഹരിക്കപ്പെട്ടില്ല. സംഭവത്തെ തുടര്‍ന്ന് ചര്‍ച്ച്‌ഗേറ്റ്-വാസി റെയില്‍വേ സ്‌റ്റേഷന്‍, ചര്‍ച്ച്‌ ഗേറ്റ്-ബോറിവാലി എന്നിവക്കിടയിലെ ലോക്കല്‍ ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ചു. വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചാലുടന്‍ ട്രെയിന്‍ സര്‍വീസ് തുടങ്ങുമെന്ന് റെയില്‍വേ അറിയിച്ചു.നഗരത്തിലെ ദക്ഷിണ, വടക്കന്‍, മധ്യമേഖലകളില്‍ വൈദ്യുതി വിതരണം നടത്തുന്ന ഗ്രിഡിലുണ്ടായ തകരാറാണ് പ്രശ്‌നത്തിന് കാരണമെന്ന് ബ്രിഹാന്‍മുംബൈ ഇലക്‌ട്രിക് സപ്ലൈ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് ഇലക്‌ട്രിസിറ്റി ട്വിറ്ററില്‍ അറിയിച്ചു. ഒരു മണിക്കൂറിനകം വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുമെന്ന് […]

പാലാരിവട്ടം മേല്‍പ്പാലത്തിന്റെ മൂന്നാം സ്പാന്‍ 15ന്‌ പൊളിച്ചുതുടങ്ങും

കൊച്ചി > പാലാരിവട്ടം മേല്‍പ്പാലത്തിന്റെ മൂന്നാമത്തെ സ്പാന്‍ പൊളിക്കുന്ന ജോലികള്‍ വ്യാഴാഴ്ചയോടെ ആരംഭിക്കും. മഴ തടസ്സപ്പെടുത്തിയില്ലെങ്കില്‍ രണ്ടാം സ്പാനിലെ ഗര്‍ഡറും സ്ലാബുകളും നീക്കുന്ന ജോലികള്‍ ബുധനാഴ്ച പൂര്‍ത്തിയാകും. ആകെയുള്ള 19 സ്പാനുകളില്‍ 17 എണ്ണമാണ് മാറ്റേണ്ടത്. പകരം സ്ഥാപിക്കേണ്ട ഗര്‍ഡറുകളുടെ നിര്‍മാണജോലികള്‍ മുട്ടത്തെ യാര്‍ഡില്‍ പുരോഗമിക്കുകയാണ്. രണ്ടാമത്തെ സ്പാനിലെ സ്ലാബുകള്‍ മുറിച്ചുനീക്കുന്ന ജോലികളാണ് ഞായറാഴ്ച നടന്നത്. മീഡിയനും വശങ്ങളിലെ കോണ്‍ക്രീറ്റ് മതിലും പൊളിക്കുന്നത് ഒപ്പം നടക്കുന്നു. ഗര്‍ഡറുകള്‍ മുറിച്ചുനീക്കുന്ന ജോലികള്‍ തിങ്കളാഴ്ച രാത്രിയോടെ ആരംഭിക്കും. ജര്‍മന്‍ നിര്‍മിത […]