ഫോര്‍ട്ട് കൊച്ചിയില്‍ യുവാക്കള്‍ക്ക് പൊലീസ് മര്‍ദനമെന്ന് പരാതി. ഫോര്‍ട്ട് കൊച്ചി നെല്ലുകടവില്‍ ക്രിക്കറ്റ് കളിക്കുകയായിരുന്ന യുവാക്കളെയാണ് പൊലീസ് മര്‍ദിച്ചത്. നിരോധനാജ്ഞ ലംഘിച്ചെന്നാരോപിച്ചായിരുന്നു പൊലീസ് നടപടി. അഞ്ചുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരാളുടെ നില ഗുരുരമാണ്.
പൊലീസ് നടപടിയില്‍ വ്യാപക പ്രതിഷേധമാണ് നാട്ടുകാരുടെ ഭാഗത്തുനിന്ന് ഉയരുന്നത്. പരിക്ക് പൊലീസ് മര്‍ദനം മൂലമല്ലെന്നാണ് ഫോര്‍ട്ട് കൊച്ചി സിഐ പറയുന്നത്. യുവാക്കള്‍ പൊലീസിനെ കണ്ട് ഭയന്നോടുകയായിരുന്നു. ഇതാണ് പരിക്കിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു. കുറ്റക്കാര്‍ക്കതിരെ നടപടിയെടുക്കുമെന്ന് എസിപി വിജയകുമാര്‍ അറിയിച്ചു.

