‘ഏത് പുതിയ ഫോണ്‍ വാങ്ങിയാലും പൊലീസുകാര് കൊണ്ടുപോകും’: നടന്‍ ദിലീപ്

കൊച്ചി: ഏത് പുതിയ ഫോണ്‍ വാങ്ങിയാലും പൊലീസുകാര് കൊണ്ടുപോകുന്ന അവസ്ഥയാണുള്ളതെന്ന് നടന്‍ ദിലീപ്. നടിയെ ആക്രമിച്ച കേസ് അന്വേഷണത്തിനായി ഫോണുകള്‍ പിടിച്ചെടുക്കുന്ന പൊലീസിന്റെ നടപടിയെ പരിഹസിച്ചാണ് പരിഹസിച്ചാണ് ദിലീപ് രംഗത്തെത്തിയത്.കൊച്ചി വൈറ്റിലയിലെ പുതിയ മൊബൈല്‍ ഷോറൂമിന്റെ ഉദ്ഘാടന വേദിയിലാണ് ദിലീപിന്‍റെ ഈ കമന്‍റ്. അന്വേഷണ സംഘത്തേയും ഫോണുകള്‍ പിടിച്ചെടുത്തുകൊണ്ടുള്ള അന്വേഷണത്തേയുമാണ് താരം പരിഹസിച്ചത്. ഏറ്റവും കൂടുതല്‍ ഫോണ്‍ വാങ്ങിക്കുന്ന ഒരാളായി താന്‍ മാറിയെന്ന് ദിലീപ് പറഞ്ഞു. എപ്പോള്‍ ഫോണ്‍ വാങ്ങിയാലും പൊലീസ് കൊണ്ടുപോകുമെന്ന സ്ഥിതിയാണുള്ളതെന്നും ദിലീപ് തമാശരൂപേണ […]

വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ പൊലീസുകാരന്‍ അറസ്റ്റില്‍

ഇരിങ്ങാലക്കുട: കോളജ് വിദ്യാര്‍ഥിനിയോട് സ്വകാര്യ ബസ്സില്‍ അപമര്യാദയായി പെരുമാറിയ പൊലീസ്‌ ഡ്രൈവര്‍ അറസ്റ്റില്‍. പുല്ലൂര്‍ ആനുരുളി കുണ്ടില്‍ വീട്ടില്‍ രതീഷ് മോനെയാണ് (38) സി.ഐ. അനീഷ് കരീമും സംഘവും അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച തൃശ്ശൂരില്‍ നിന്നു ഇരിങ്ങാലക്കുടയിലേക്കുള്ള യാത്രാമധ്യേ മാപ്രണത്ത് വെച്ചായിരുന്നു പതിനേഴുകാരിക്ക് നേരെ പ്രതിയുടെ മോശം പെരുമാറ്റമെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടി കരഞ്ഞ് ബഹളം വച്ചതിനെ തുടര്‍ന്ന് സഹയാത്രികര്‍ തടഞ്ഞു വെക്കുകയും ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിലെത്തി പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ചോദ്യം ചെയ്യലിലാണ് പോലീസിലെ ഡ്രൈവറാണെന്ന് […]

ദീപാവലി സമ്മാനം; കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത വര്‍ധിപ്പിച്ചു. ക്ഷാമബത്തയില്‍ നാലുശതമാനത്തിന്റെ വര്‍ധന വരുത്താന്‍ കേന്ദ്ര മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്. ഉത്സവസീസണില്‍ 47.68 ലക്ഷം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് ഇത് പ്രയോജനം ചെയ്യുക. 68.62 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും. ജൂലൈ ഒന്നുമുതല്‍ മുന്‍കാല പ്രാബല്യം ലഭിക്കും. അടുത്ത മാസങ്ങളില്‍ ലഭിക്കുന്ന ശമ്ബളത്തിന്റെ കൂടെ കഴിഞ്ഞ മാസങ്ങളിലെ കുടിശ്ശിക ചേര്‍ത്ത് നല്‍കും. എല്ലാവര്‍ഷവും ജനുവരി ഒന്നിനും ജൂലൈ ഒന്നിനുമാണ് കേന്ദ്രസര്‍ക്കാര്‍ ക്ഷാമബത്ത പരിഷ്‌കരിക്കുന്നത്. എന്നാല്‍ തീരുമാനം സാധാരണയായി മാര്‍ച്ച്‌, സെപ്റ്റംബര്‍ മാസങ്ങളിലാണ് […]

സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് ഒളിവില്‍ പോയ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പോലീസ് കസ്റ്റഡിയില്‍

കൊല്ലം: ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് ഒളിവില്‍ പോയ പോപ്പുലര്‍ ഫ്രണ്ട് നേതാവ് പോലീസ് കസ്റ്റഡയില്‍. പിഎഫ്‌ഐ സംസ്ഥാന സെക്രട്ടറി അബ്ദുള്‍ സത്താറിനെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കരുനാഗപ്പള്ളി എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കരുനാഗപ്പള്ളിയിലാണ് അബ്ദുള്‍ സത്താറിന്റെ വീട്. ഇവിടെ തന്നെയാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ദക്ഷിണ മേഖലാ ആസ്ഥാനവും പ്രവര്‍ത്തിക്കുന്നത്. സംഘടന നിരോധിച്ചതിന് പിന്നാലെ ഈ ഓഫീസ് സീല്‍ ചെയ്യുമെന്ന വിവരം ഉണ്ടായിരുന്നു. ഈ സമയം ഇവിടെ എത്തിയ മാദ്ധ്യമങ്ങളോട് അബ്ദുള്‍ സത്താര്‍ സംസാരിച്ചിരുന്നു. മാദ്ധ്യമങ്ങളില്‍ വന്നതിന് […]

നി​രോ​ധ​നം മാ​ത്രം പോ​ര, വ​ര്‍​ഗീ​യ ശ​ക്തി​ക​ളെ നി​ര്‍​ത്തേ​ണ്ടി​ട​ത്തു നി​ര്‍​ത്ത​ണം; വി.​ഡി.​സ​തീ​ശ​ന്‍

മ​ല​പ്പു​റം: പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പോ​ലു​ള്ള സം​ഘ​ടന​ക​ളെ നി​രോ​ധി​ച്ചാ​ല്‍ മാ​ത്രം പോ​ര, നി​ര്‍​ത്തേ​ണ്ടി​ട​ത്തു നി​ര്‍​ത്ത​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍.ആ​ര്‍​എ​സ്‌എ​സും പോ​പ്പു​ല​ര്‍ ഫ്ര​ണ്ടും ഒ​രു​പോ​ലെ വ​ര്‍​ഗീ​യ​ത പ​ട​ര്‍​ത്തു​ന്ന സം​ഘ​ട​ന​ക​ളാ​ണ്. ഒ​രു കാ​ര​ണ​വ​ശാ​ലും ഇ​ത്ത​രം ശ​ക്തി​ക​ളെ പ്രോ​ത്സാ​ഹി​പ്പാ​ക്കാ​ന്‍ പാ​ടി​ല്ല. വ​ര്‍​ഗീ​യ​പ​ര​മാ​യ വി​വേ​ച​നം ന​ട​ത്താ​ന്‍ ആ​രെ​യും അ​നു​വ​ദി​ക്കു​തെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു. പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ​യെ നി​യ​മ​വി​രു​ദ്ധ സം​ഘ​ട​ന​യാ​യി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് പ്ര​തി​പ​ക്ഷ​നേ​താ​വി​ന്‍റെ പ്ര​തി​ക​ര​ണം. അ​ഞ്ച് വ​ര്‍​ഷ​ത്തേ​ക്കാ​ണ് നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. ഇ​ത് വ്യ​ക്ത​മാ​ക്കു​ന്ന ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി.

ഏല്‍പ്പിക്കുന്ന ജോലികള്‍ കൃത്യമായി ചെയ്യാത്തവരുണ്ട്; ജില്ലാ കളക്ടര്‍മാര്‍ക്കെതിരെ മുഖ്യമന്ത്രി

ജില്ലാ കളക്ടര്‍മാര്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍.ഏല്‍പ്പിക്കുന്ന ജോലികള്‍ കൃത്യമായി ചെയ്യാത്തവരുണ്ട്.കാര്യങ്ങളില്‍ കൃത്യമായ ഫോളോ അപ്പ് ഉണ്ടാകുന്നില്ല.വകുപ്പുകള്‍ തമ്മില്‍ ഏകോപനം ഇല്ലാത്ത അവസ്ഥയാണ്. ജില്ലാ കളക്ടര്‍മാരുടെയും വകുപ്പ് മേധാവികളുടെയും യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.എഡിഎം ഉള്‍പ്പെടെയുള്ള കീഴുദ്യോഗസ്ഥരോട് പറയാന്‍ പറയുന്ന കാര്യങ്ങളും ചില കളക്ടര്‍മാര്‍ അറിയിക്കാറില്ല.കളക്ടര്‍മാരെ ഫോണില്‍ കിട്ടാറില്ലെന്ന് പരാതിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.(pinarayi vijayan against district collectors) വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലെന്ന് ചീഫ് സെക്രട്ടറി യോഗത്തില്‍ പറഞ്ഞു.അത് പരിഹരിക്കണമെന്ന് യോഗത്തില്‍ വി പി ജോയ് പറഞ്ഞു. മുഖ്യമന്ത്രി വിളിച്ചു […]

പെട്രോള്‍ പമ്ബുകളോട് ടാറ്റ പറയാന്‍ സമയമായി, കേവലം 8.49 ലക്ഷം രൂപയ്ക്ക് ടാറ്റ ടിയാഗോ ഇവി അവതരിപ്പിച്ചു, വിലക്കുറവില്‍ വാഹന ലോകത്ത് ഞെട്ടല്‍

ഏറെ പ്രതീക്ഷയോടെ ഇന്ത്യന്‍ വാഹനവിപണി കാത്തിരുന്ന ടാറ്റ ടിയാഗോ ഇവി അവതരിപ്പിച്ചു. ഇന്ത്യയില്‍ ലഭ്യമായതില്‍ വച്ച്‌ ഏറ്റവും വിലകുറഞ്ഞ കാറാവും ഇത്. കേവലം 8.49 ലക്ഷം രൂപയ്ക്കാണ് ആദ്യം ബുക്ക് ചെയ്യുന്ന പതിനായിരം പേര്‍ക്ക് വാഹനം ലഭിക്കുക. പ്രാരംഭ വില അവസാനിച്ചതിന് ശേഷം വില എത്ര ഉയരുമെന്ന് ടാറ്റ വെളിപ്പെടുത്തിയിട്ടില്ല. നിലവില്‍ ഇലക്‌ട്രിക് വാഹന വിഭാഗത്തിലെ വിപണി ലീഡറാണ് ടാറ്റ, പുതിയ ടിയാഗോ ഇവി ബ്രാന്‍ഡിനെ അതിന്റെ വിപണി വിഹിതം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ടിഗോര്‍, നെക്‌സോണ്‍ എന്നിവയ്‌ക്കൊപ്പമാവും […]

അഞ്ചുവര്‍ഷമായി സൈന്യം ഉപയോഗിക്കുന്നത് ഇന്ത്യന്‍ പീരങ്കികള്‍ മാത്രം ; ആത്മനിര്‍ഭരമായി പ്രതിരോധ ആയുധ നിര്‍മ്മാണ രംഗം

ന്യൂഡല്‍ഹി : പ്രതിരോധ രംഗത്ത് ഇന്ത്യയുടെ കരുത്ത് പതിന്മടങ്ങ് വര്‍ദ്ധിച്ചതിന് പിന്നില്‍ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതികളെന്ന് സൈന്യം. കഴിഞ്ഞ അഞ്ചു വര്‍ഷം തദ്ദേശീയമായ ആയുധ നിര്‍മ്മാണത്തിനാണ് കേന്ദ്രപ്രതിരോധ വകുപ്പ് ഊന്നല്‍ നല്‍കിയത്. ഈ കാലയളവില്‍ സേനകള്‍ക്ക് ലഭ്യമായ എല്ലാ പീരങ്കികളും ഇന്ത്യയില്‍ നിര്‍മ്മിച്ചവയാണെന്ന് കരസേന അഭിമാനത്തോടെ പറയുന്നു. ഇന്ത്യ വിദേശത്ത് നിന്നും വാങ്ങിയത് വളരെ ഭാരം കുറഞ്ഞവയായ അള്‍ട്രാ-ലൈറ്റ് ഹോവിറ്റ്‌സറുകള്‍ മാത്രമാണ്. എന്നാല്‍ മറ്റെല്ലാ പീരങ്കികളും അതിന്റെ അനുബന്ധ ഉപകരണങ്ങളും ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ചവയാണ്. ആത്മനിര്‍ഭര്‍ പദ്ധതിയില്‍ […]

‘എന്തൊക്കെ സംഭവിച്ചാലും ഞാന്‍ നിന്നെ സ്നേഹിക്കുന്നുവെന്ന് അദ്ദേഹം പറയുമ്ബോള്‍..’- നവീനൊപ്പമുള്ള ചിത്രം പങ്കുവെച്ച്‌ ഭാവന

ഒരിടവേളക്ക് ശേഷം മലയാള സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് നടി ഭാവന. ഷറഫുദ്ദീനൊപ്പം ഒന്നിക്കുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിലെ നായിക ഭാവനയാണ്. സിനിമയിലെയും ജീവിതത്തിലെയും വിശേഷങ്ങള്‍ നടി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഈയിടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് തനിക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണങ്ങളോടും നടി പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ ഭര്‍ത്താവ് നവീനെക്കുറിച്ചുള്ള ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ഭാവന. നവീനൊപ്പമുള്ള ചിത്രവും നടി പങ്കുവച്ചിട്ടുണ്ട്. ‘എന്തൊക്കെ സംഭവിച്ചാലും ഞാന്‍ നിന്നെ സ്നേഹിക്കുന്നുവെന്ന് അദ്ദേഹം പറയുമ്ബോള്‍. നീ ആരാണെന്നു എനിക്കറിയാം. നിങ്ങള്‍ ആരാണെന്ന് നിങ്ങളുടെ […]

‘മറ്റൊരു സംഘടന ഉണ്ടാകാന്‍ പാടില്ല’; PFI നിരോധിച്ചതില്‍ സന്തോഷമെന്ന് ആലപ്പുഴയിലെ നന്ദുവിന്റെ മാതാവ്

ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് നിരോധിച്ചതില്‍ സന്തോഷമെന്ന് ആലപ്പുഴയില്‍ കൊല്ലപ്പെട്ട നന്ദുവിന്റെ മാതാവ്.നന്ദുവിനെ കൊലപ്പെടുത്തിയ പ്രതികളെ മാതൃകാപരമായ ശിക്ഷിക്കണമെന്നും നന്ദുവിന്റെ അമ്മ രാജേശ്വരി. മറ്റൊരു സംഘടന ഉണ്ടാകാന്‍ പാടില്ലെന്നും രാജേശ്വരി പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ട് നിരോധന ഉത്തരവില്‍ നന്ദു കൊലപാതക കേസ് പരാമര്‍ശിച്ചിരുന്നു. ചേര്‍ത്തല വയലാറിലെ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ നന്ദു, മഹാരാജാസ് കോളേജിലെ എസ്‌എഫ്‌ഐ പ്രവര്‍ത്തകനായ അഭിമന്യു, പാലക്കാട് ആര്‍എസ്‌എസ് പ്രവര്‍ത്തകനായ സഞ്ജിത്, ബിപിന്‍ എന്നിവരുടെ കൊലപാതകങ്ങളാണ് ഉത്തരവില്‍ പരാമര്‍ശിച്ചിരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ […]