കൊച്ചി: ഏത് പുതിയ ഫോണ്‍ വാങ്ങിയാലും പൊലീസുകാര്‍ കൊണ്ടുപോകുന്ന അവസ്ഥയാണുള്ളതെന്ന് നടന് ദിലീപ്. നടിയെ ആക്രമിച്ച കേസ് അന്വേഷണത്തിനായി ഫോണുകള്‍ പിടിച്ചെടുക്കുന്ന പൊലീസിന്റെ നടപടിയെ പരിഹസിച്ചാണ് പരിഹസിച്ചാണ് ദിലീപ് രംഗത്തെത്തിയത്.കൊച്ചി വൈറ്റിലയിലെ പുതിയ മൊബൈല്‍ ഷോറൂമിന്റെ ഉദ്ഘാടന വേദിയിലാണ് ദിലീപിന്റെ ഈ കമന്റ്. അന്വേഷണ സംഘത്തേയും ഫോണുകള്‍ പിടിച്ചെടുത്തുകൊണ്ടുള്ള അന്വേഷണത്തേയുമാണ് താരം പരിഹസിച്ചത്. ഏറ്റവും കൂടുതല്‍ ഫോണ്‍ വാങ്ങിക്കുന്ന ഒരാളായി താന്‍ മാറിയെന്ന് ദിലീപ് പറഞ്ഞു. എപ്പോള്‍ ഫോണ്‍ വാങ്ങിയാലും പൊലീസ് കൊണ്ടുപോകുമെന്ന സ്ഥിതിയാണുള്ളതെന്നും ദിലീപ് തമാശരൂപേണ പറഞ്ഞു.
‘ഞാന്‍ ഏറ്റവും കൂടുതല്‍ ഫോണ്‍ വാങ്ങിക്കുന്ന ആളായി മാറിയിരിക്കുകയാണ്. എപ്പോള്‍ ഫോണ്‍ വാങ്ങിയാലും പൊലീസുകാര്‍ വന്ന് കൊണ്ട് പോകും. കഴിഞ്ഞ തവണ ഐ ഫോണ്‍ 13 പ്രൊ ഇറങ്ങിയപ്പോള്‍ എനിക്ക് തന്നിരുന്നു. അതും എന്റെ കൈയ്യില്‍ നിന്ന് പോയി. ഇവര്‍ ഇത്തവണ ഐഫോണ്‍ 14 പ്രൊ തരുമെന്നാണ് പറയുന്നത്. ഇപ്പോ ഞാന്‍ പ്രാര്‍ത്ഥിച്ചാണ് നില്‍ക്കുന്നത്, അതാരും കൊണ്ട് പോവല്ലേ എന്നാണ് പ്രാര്‍ഥന.’- ദിലീപ് പറഞ്ഞു.
നടിയെ ആക്രമിച്ച കേസ്: വിചാരക്കോടതി മാറ്റണണെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി തള്ളി
നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്ക് തിരിച്ചടി. വിചാരണ കോടതി മാറ്റണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. വിചാരണ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ തുടരും. ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി തളളിയത്.
ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹര്‍ജി പരിഗണിച്ചത്. അതിജീവിതയുടെ ആവശ്യപ്രകാരം അടച്ചിട്ട മുറിയിലായിരുന്നു വാദം കേട്ടത്. കേസിന്റെ വിചാരണ എറണാകുളം പ്രത്യേക സിബിഐ കോടതിയില്‍ നിന്നും പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയത് നിയമപരമല്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.
ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് വിചാരണക്കോടതിയെ നിശ്ചയിച്ചതെന്നും അഡ്മിനിസ്ട്രേറ്റീവ് ഉത്തരവിലൂടെ ഇത് മറികടക്കാന്‍ കഴിയില്ല എന്നുമാണ് വാദം. പ്രോസിക്യൂഷന് ഈ വാദത്തോട് യോജിച്ചിരുന്നു. എന്നാല്‍ ദിലീപ് അടക്കമുള്ള പ്രതിഭാഗം അതീജീവിതയുടെ ആവശ്യത്തെ കോടതിയില്‍ എതിര്‍ത്തു.

