ഇരിങ്ങാലക്കുട: കോളജ് വിദ്യാര്‍ഥിനിയോട് സ്വകാര്യ ബസ്സില്‍ അപമര്യാദയായി പെരുമാറിയ പൊലീസ് ഡ്രൈവര്‍ അറസ്റ്റില്‍.
പുല്ലൂര്‍ ആനുരുളി കുണ്ടില്‍ വീട്ടില്‍ രതീഷ് മോനെയാണ് (38) സി.ഐ. അനീഷ് കരീമും സംഘവും അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച തൃശ്ശൂരില്‍ നിന്നു ഇരിങ്ങാലക്കുടയിലേക്കുള്ള യാത്രാമധ്യേ മാപ്രണത്ത് വെച്ചായിരുന്നു പതിനേഴുകാരിക്ക് നേരെ പ്രതിയുടെ മോശം പെരുമാറ്റമെന്ന് പൊലീസ് പറഞ്ഞു.
പെണ്‍കുട്ടി കരഞ്ഞ് ബഹളം വച്ചതിനെ തുടര്‍ന്ന് സഹയാത്രികര്‍ തടഞ്ഞു വെക്കുകയും ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിലെത്തി പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ചോദ്യം ചെയ്യലിലാണ് പോലീസിലെ ഡ്രൈവറാണെന്ന് മനസ്സിലായത്. നിലവില്‍ സി.ബി.ഐയില്‍ ഡെപ്യൂട്ടേഷനില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ് പ്രതി. പോക്സോ വകുപ്പ് ചുമത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

