വീട്ടില്‍ നിന്ന് തുണികളെല്ലാം ബാഗിലാക്കി ഇറങ്ങി, കടയില്‍ നിന്ന് പണം കടം വാങ്ങി ബസില്‍ കയറി;19 കാരിയെ കാണാനില്ല

തിരുവനന്തപുരം; വിദ്യാര്‍ത്ഥിനിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായതായി പരാതി.പോത്തന്‍കോട് സ്വദേശിനിയായ സുആദ(19)യെയാണ് കാണാതായത്. ഒരാഴ്ച മുന്‍പാണ് പെണ്‍കുട്ടിയെ കാണാതായത്. ബന്ധുക്കള്‍ പോത്തന്‍കോട് പോലീസിനും റൂറല്‍ എസ്പിയ്‌ക്കും പരാതി നല്‍കിയെങ്കിലും കണ്ടെത്താനായില്ല. തിരുവനന്തപുരം എംജി കോളേജിലെ ഒന്നാം വര്‍ഷ ഫിസിക്‌സ് ബിരുദ വിദ്യാര്‍ത്ഥിനിയായ സുആദയെ കഴിഞ്ഞമാസം 30 നാണ് കാണാതായത്. വീട്ടില്‍ നിന്ന് ട്യൂഷനെടുക്കാനായി സ്ഥാപനത്തിലേക്ക് പോയതാണ്. പിന്നീട് തിരിച്ചുവന്നില്ല. കന്യാകുളങ്ങളരയിലെ ഒരു കടയില്‍നിന്ന് സുആദ 100 രൂപ കടം വാങ്ങിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു.തുടര്‍ന്ന് കന്യാകുളങ്ങളരയില്‍ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് […]

കെഎസ്‌ആര്‍ടിസി ബസ് പെട്ടെന്ന് ബ്രേക്കിട്ടതാണ് അപകടകാരണമെന്ന് ടൂറിസ്റ്റ് ബസ് ഡ്രൈവര്‍; ജോമോനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയേക്കും

പാലക്കാട്: താന്‍ ഉറങ്ങിപ്പോയിട്ടില്ലെന്നും, മുന്നില്‍പ്പോയ കെഎസ്‌ആര്‍ടിസി ബസ് പെട്ടെന്ന് ബ്രേക്കിട്ടതാണ് അപകടത്തിന് കാരണമെന്നും വടക്കഞ്ചേരിയില്‍ അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസിന്റെ ഡ്രൈവര്‍ ജോമോന്‍. ഇടിച്ചപ്പോള്‍ പെട്ടെന്ന് ബസിന്റെ നിയന്ത്രണം നഷ്ടമായെന്നും ജോമോന്‍ പൊലീസിനോട് പറഞ്ഞു. ജോമോനെ ആലത്തൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്യും. അറസ്റ്റിലായ ഡ്രൈവര്‍ ജോമോനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയേക്കും. നിലവില്‍ ജോമോനെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായ ബസുടമ അരുണ്‍, മാനേജര്‍ ജെസ്വിന്‍ എന്നിവരെയും ജോമോനൊപ്പം വടക്കഞ്ചേരി പൊലീസ് സ്‌റ്റേഷനില്‍ […]

‘ഉറങ്ങുകയായിരുന്നു, ഒന്നും അറിയില്ല’; ഡ്രൈവറാണോ എന്ന ചോദ്യത്തിന് ടൂര്‍ ഓപ്പറേറ്റര്‍ എന്ന് മറുപടി, ജോമോന്‍ രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്ത്

പാലക്കാട്: വടക്കഞ്ചേരി അപകടം നടന്നതിന് പിന്നാലെ ഒളിവില്‍ പോയ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്‍ രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഡ്രൈവറാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ടൂര്‍ ഓപ്പറേറ്റാണെന്നായിരുന്നു ജോമോന്റെ മറുപടി. ഉറങ്ങുകയായിരുന്നുവെന്നും ഒന്നും അറിയില്ലെന്നുമായിരുന്നു ഇന്നലെ രാത്രി സംഭവ സ്ഥലത്ത് നിന്ന് കടന്നുകളയുന്നതിന് മുന്‍പത്തെ അവസാന പ്രതികരണം. പൊലീസ് നിര്‍ബന്ധിച്ചിട്ടും ആശുപത്രിയില്‍ പോയി പ്രാഥമിക ചികിത്സ പോലും എടുക്കാന്‍ തയ്യാറാവാതെയാണ് ജോമോന്‍ മുങ്ങിയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വടക്കഞ്ചേരി അഞ്ചുമൂര്‍ത്തിമംഗലത്തിന് സമീപം ഇന്നലെ രാത്രി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വിനോദയാത്രയ്ക്കായി സഞ്ചരിച്ച […]

എസ് ഡി പി ഐയെ നിരോധിച്ചാല്‍ കേരളത്തില്‍ ആദ്യം സംഭവിക്കുന്നത് എന്തായിരിക്കുമെന്ന് അറിയുമോ?

ന്യൂഡല്‍ഹി: ഭീകര ബന്ധം ആരോപിച്ച്‌ രാജ്യവ്യാപകമായി നടത്തിയ റെയ്ഡിനും നേതാക്കളുടെ അറസ്റ്റിനും പിന്നാലെ വിവാദ ഇസ്ലാമിക സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പി.എഫ്.ഐ) എട്ട് അനുബന്ധ സംഘടനകളെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അഞ്ചുവര്‍ഷത്തേക്ക് നിരോധിച്ചു. നടപടി യു.എ.പി.എ പ്രകാരംആയതിനാല്‍ അറസ്റ്റിലായ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഉടന്‍ ജാമ്യം കിട്ടില്ല. നിരോധനം പ്രാബല്യത്തില്‍ വന്നു. കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരായ എന്‍.ഐ.എ കേസിലെ മൂന്നാം പ്രതിയായ സംസ്ഥാന ജനറല്‍ സെക്രട്ടറി കരുനാഗപ്പള്ളി ആദിനാട് മാതേരയ്യത്ത് വീട്ടില്‍ അബ്ദുള്‍ സത്താറിനെ (51) […]

ബുമ്രയും ലോകകപ്പിനില്ല; ഇന്ത്യക്ക് വന്‍ തിരിച്ചടി

മുംബൈ: ടി20 ലോകകപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ ഇന്ത്യക്ക് വന്‍ തിരിച്ചടി. രവീന്ദ്ര ജഡേജയ്ക്ക് പിന്നാലെ ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുമ്രയും ലോകകപ്പിനില്ല. പുറവേദനയെ തുടര്‍ന്ന് താരത്തിന് ഡോക്ടര്‍മാര്‍ ആറ് മാസത്തെ വിശ്രമം നിര്‍ദ്ദേശിച്ചതോടെയാണ് താരം ടീമിനൊപ്പം ഉണ്ടാകില്ലെന്ന് ഉറപ്പായത്. കാര്യവട്ടത്ത് നടന്ന ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടി20യില്‍ ബുമ്ര പുറംവേദനയെ തുടര്‍ന്ന് കളിച്ചിരുന്നില്ല. പിന്നാലെ നടത്തിയ വിശദ പരിശോധനയ്ക്ക് ശേഷമാണ് വിശ്രമം നിര്‍ദ്ദേശിച്ചത്. അതേസമയം ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. ഇന്നലെ ആദ്യ ടി20യ്ക്ക് ടോസ് ഇടാന്‍ […]

‘നടക്കുന്നത് യൂണിയനുകള്‍ വിചാരിക്കുന്നത് മാത്രം; KSRTC അവര്‍ക്ക് ഏറ്റെടുത്തുകൂടെ?’ ഹൈക്കോടതി

കൊച്ചി: കെഎസ്‌ആര്‍ടിസിയില്‍ നടക്കുന്നത് യൂണിയനുകള്‍ വിചാരിക്കുന്നത് മാത്രമാണെന്നും, ഈ പ്രസ്ഥാനം അവര്‍ക്ക് ഏറ്റെടുത്തുകൂടെയെന്നും ഹൈക്കോടതി ചോദിച്ചു.കെഎസ്‌ആര്‍ടിസിയില്‍ മിന്നല്‍ പണിമുടക്കു നടത്തിയ ജീവനക്കാരെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം ചോദിച്ചത്. മിന്നല്‍ പണിമുടക്കില്‍ കടുത്ത നടപടി വേണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ അന്വേഷണ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാനും കെഎസ്‌ആര്‍ടിസി മാനേജ്മെന്‍റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒക്ടോബര്‍ 6നു കേസ് വീണ്ടും പരിഗണിക്കും. തിരുവനന്തപുരത്തെ നാല് ഡിപ്പോകളില്‍ 2022 ജൂണ്‍ 26നു നടന്ന മിന്നല്‍ പണിമുടക്കില്‍ നഷ്ടം വന്ന 9,50,137 രൂപ ശമ്ബളത്തില്‍ നിന്ന് […]

ജോലി മൈക്കാട് പണി; ഡോക്ടറെന്ന് പറഞ്ഞ് യുവാവ് തട്ടിയത് ലക്ഷങ്ങള്‍; പണം പിരിക്കുന്നത് ഭാര്യയും കാമുകിയും ചേര്‍ന്ന്

കൊല്ലം: ജോലി മൈക്കാട് പണിയായിരുന്നങ്കിലും പലരേയും കബളിപ്പിച്ച്‌ തട്ടിപ്പിലൂടെ കൈക്കലാക്കിയത് ലക്ഷങ്ങള്‍.കൊല്ലം പത്തനാപുരം സ്വദേശി അനീഷിന്‍റെതാണ് സിനിമാ കഥയെ വെല്ലുന്ന ജീവിതം. മാങ്കോട് സ്വദേശിയായ അനീഷ് പോലീസിന്റെ പിടിയിലായതോടെയാണ് ഞെട്ടിക്കുന്ന കഥകള്‍ പുറംലോകമറിയുന്നത്. ഡോക്ടാണന്നും എയര്‍പോര്‍ട്ടില്‍ ജോലി നല്‍കാമെന്നും പറഞ്ഞ് പലരുടെയും പക്കല്‍ നിന്ന് ലക്ഷങ്ങളാണ്ഇയാള്‍ കൈക്കലാക്കിയട്ടുളളത്. വിലകൂടിയ കാറില്‍ ബോര്‍ഡി ഗാര്‍ഡുകള്‍ക്കൊപ്പമാണ് വരവ്. പണം പിരിക്കാന്‍ കാമുകിയും ഭാര്യയുമാണ് ഇടനില നില്‍ക്കുന്നതെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. വിവിധ സ്ഥലങ്ങളില്‍ വസ്തു നല്കാമെന്നും ബാങ്ക് ലോണ്‍ തരപ്പെടുത്തി […]

‘ഒന്നിച്ചു നിന്നാല്‍ കേരളം ആര് ഭരിക്കണമെന്ന് ഈഴവ സമുദായത്തിന് തീരുമാനിക്കാം’സമുദായം ഒറ്റക്കെട്ടായി നില്‍ക്കണം: വെളളാപ്പളളി നടേശന്‍

photo-mangalam മൈസൂരു: ഒന്നിച്ചു നിന്നാല്‍ കേരളം ആര് ഭരിക്കണമെന്ന് ഈഴവ സമുദായത്തിന് തീരുമാനിക്കാനാകുമെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. സമുദായം ഒറ്റക്കെട്ടായി നില്‍ക്കണം. ഏത് സര്‍ക്കാര്‍ വന്നാലും ഈഴവരോട് അവഗണനയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബുധനാഴ്ച മൈസൂരുവില്‍ നടന്ന എസ്‌എന്‍ഡിപി യോഗം നേതൃക്യാമ്ബ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വോട്ട് ബാങ്കായവര്‍ക്ക് പണം വാരിക്കോരികൊടുക്കാന്‍ രാഷ്ട്രീയട്രീയ നേതൃത്വം തയ്യാറാകുന്നെന്നും വെളളാപ്പളളി കുറ്റപ്പെടുത്തി. മതം പറയുന്നവര്‍ മതേതരത്വത്തില്‍ ഊന്നിനില്‍ക്കുന്ന എസ്‌എന്‍ഡിപിയെക്കാള്‍ മുകളില്‍ എത്തുന്നു. ഭരണം നിലനിര്‍ത്തുന്നതിനായി ആദര്‍ശം മാറ്റിവെച്ച്‌ […]

ട്വന്റി 20 റണ്‍വേട്ടക്കാരില്‍ ആകാശത്തോളമുയര്‍ന്ന് ‘സ്കൈ’

2022ലെ അന്താരാഷ്ട്ര ട്വന്റി 20 റണ്‍വേട്ടക്കാരില്‍ മുമ്ബനായി ഇന്ത്യന്‍ യുവതാരം സൂര്യകുമാര്‍ യാദവ്. ‘സ്കൈ’ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന 32കാരന്‍ ഈ വര്‍ഷം അടിച്ചുകൂട്ടിയത് 732 റണ്‍സാണ്. 619 റണ്‍സ് നേടിയ പാകിസ്താന്റെ മുഹമ്മദ് റിസ്‍വാനും വെസ്റ്റിന്‍ഡീസിന്റെ നിക്കോളാസ് പുരാനുമാണ് തൊട്ടുപിന്നിലുള്ളത്. ട്വന്റി 20യില്‍ ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍ നേടിയ ഇന്ത്യന്‍ താരമെന്ന റെക്കോഡും ഇതോടെ താരത്തിന് സ്വന്തമായി. 2018ല്‍ 689 റണ്‍സ് അടിച്ചുകൂട്ടിയ ശിഖര്‍ ധവാന്റെ പേരിലായിരുന്നു ഇതുവരെ റെക്കോഡ്. 180.29 സ്ട്രൈക്ക് […]

‘ഇന്ത്യന്‍ ടീമിന്റെ പ്ലാനുകളില്‍ സഞ്ജുവും ഉണ്ട്’; സൗരവ് ഗാംഗുലിയുടെ പ്രതികരണം

തിരുവനന്തപുരം: ഇന്ത്യന്‍ ടീമിന്റെ പദ്ധതികളില്‍ മലയാളി താരം സഞ്ജു സാംസണും ഉള്‍പ്പെടുന്നതായി സ്ഥിരീകരിച്ച്‌ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ഏകദിന ടീമില്‍ സഞ്ജു ഉണ്ടാവും എന്നും ഗാംഗുലി വ്യക്തമാക്കി. സഞ്ജു നന്നായാണ് കളിക്കുന്നത്. ഇന്ത്യക്ക് വേണ്ടി സഞ്ജു കളിച്ചു. ലോകകപ്പ് നഷ്ടമായന്നെ ഉള്ളു. ഇന്ത്യന്‍ ടീമിന്റെ പദ്ധതികളില്‍ സഞ്ജു ഉണ്ട്. സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ഏകദിന ടീമിന്റെ ഭാഗമാണ് ഇപ്പോള്‍ സഞ്ജു. ഐപിഎല്‍ ഫ്രാഞ്ചൈസിക്ക് വേണ്ടിയും സഞ്ജു മികവ് കാണിക്കുന്നു. അവരുടെ ക്യാപ്റ്റനാണ് […]