കൊല്ലം: ജോലി മൈക്കാട് പണിയായിരുന്നങ്കിലും പലരേയും കബളിപ്പിച്ച് തട്ടിപ്പിലൂടെ കൈക്കലാക്കിയത് ലക്ഷങ്ങള്‍.കൊല്ലം പത്തനാപുരം സ്വദേശി അനീഷിന്റെതാണ് സിനിമാ കഥയെ വെല്ലുന്ന ജീവിതം. മാങ്കോട് സ്വദേശിയായ അനീഷ് പോലീസിന്റെ പിടിയിലായതോടെയാണ് ഞെട്ടിക്കുന്ന കഥകള്‍ പുറംലോകമറിയുന്നത്.
ഡോക്ടാണന്നും എയര്‍പോര്‍ട്ടില്‍ ജോലി നല്‍കാമെന്നും പറഞ്ഞ് പലരുടെയും പക്കല്‍ നിന്ന് ലക്ഷങ്ങളാണ്
ഇയാള്‍ കൈക്കലാക്കിയട്ടുളളത്. വിലകൂടിയ കാറില്‍ ബോര്‍ഡി ഗാര്‍ഡുകള്‍ക്കൊപ്പമാണ് വരവ്. പണം പിരിക്കാന്‍ കാമുകിയും ഭാര്യയുമാണ് ഇടനില നില്‍ക്കുന്നതെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
വിവിധ സ്ഥലങ്ങളില്‍ വസ്തു നല്‍കാമെന്നും ബാങ്ക് ലോണ്‍ തരപ്പെടുത്തി നല്‍കാമെന്നും പറഞ്ഞ് കബളിപ്പിക്കലിന് ഇരയായ നിരവധി പേരാണ് പോലീസില്‍ പരാതിയുമായി എത്തിയിരിക്കുന്നത്.
കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം, കോട്ടയം, എറണാകുളം ജില്ലകളില്‍ നിന്നായി നൂറ് കണക്കിന് ആളുകള്‍ക്ക് പണം നഷ്ടപ്പെട്ടതായാണ് പരാതി നല്‍കിയിട്ടുള്ളത്.
സര്‍ക്കാരിന്റെ കുര്യോട്ടുമലയിലെ ഫാമില്‍ തനിക്ക് ഭൂമി ഉണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയതായും പറയുന്നു. പത്തനാപുരം കമുകുംചേരിയില്‍ വാടക വീട്ടില്‍ കഴിഞ്ഞു വരുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്. കബളിപ്പിക്കലിന് ഇരയായവരുടെ പരാതിയെ തുടര്‍ന്ന് പത്തനാപുരം സി. ഐ ജയകൃഷ്ണന്റെ നേത്യത്വത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് അനീഷിനെ പിടികൂടിയത്.

