വിഴിഞ്ഞം സമരപ്പന്തല്‍ ഉടന്‍ പൊളിച്ചു നീക്കണം: സമരസിമിതിക്ക് കര്‍ശന നിര്‍ദേശം നല്‍കി ഹൈക്കോടതി, ഉത്തരവ് അദാനിഗ്രൂപ്പിന്‍്റെ ഹര്‍ജിയില്‍

കൊച്ചി: വിഴിഞ്ഞം സമരപ്പന്തല്‍ ഉടന്‍ പൊളിക്കണമെന്ന് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശം. സമരസിമിതിക്കാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനു പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ്, നിര്‍മാണ കരാര്‍ കമ്ബനിയായ ഹോവെ എന്‍ജിനീയറിങ് പ്രോജക്‌ട്സ് എന്നിവര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ഇതു സംബന്ധിച്ച്‌ സമരക്കാര്‍ക്ക് നേരത്തേ നോട്ടിസ് നല്‍കിയതായി സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നിര്‍മാണ മേഖലയിലേക്ക് പ്രവേശിക്കാന്‍ സമരപ്പന്തല്‍ തടസ്സമാണെന്ന് അദാനി ഗ്രൂപ്പ് കോടതിയില്‍ അറിയിച്ചിരുന്നു. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റും […]

ISRO | ബുദ്ധിമുട്ടേറിയ ഇടങ്ങളിലും ഇനി ഇന്‍റര്‍നെറ്റ് ലഭ്യമാകും; ‘OneWeb India-1 mission’ വിക്ഷേപണത്തിനൊരുങ്ങി ISRO

യുകെ ആസ്ഥാനമായുള്ള കമ്മ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്കായ വണ്‍വെബ്ബിന്‍്റെ 36 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനൊരുങ്ങി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്‌ആര്‍ഒ (ISRO) .ട്വീറ്ററിലൂടെയാണ് ഐഎസ്‌ആര്‍ഒ ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ ഇന്‍്റര്‍നെറ്റ് ലഭ്യമാക്കാന്‍ കൂടി സഹായിക്കുന്ന പദ്ധതിയാണിത്. ഒക്ടോബര്‍ മാസം അവസാനത്തോടെയാകും ലോഞ്ച് നടക്കുക. വണ്‍വെബ് ഇന്ത്യ-1 മിഷന്‍ എന്ന പേരിലാണ് ലോഞ്ച് നടക്കുക. എല്‍വിഎം3 എം2 എന്നും ഇത് അറിയപ്പെടും. എല്‍വിഎം3-യുടെ ആഗോള വാണിജ്യ ലോഞ്ച് സേവന വിപണിയിലേക്കുള്ള പ്രവേശനം കൂടി അടയാളപ്പെടുത്തുന്ന വിക്ഷേപണമായിരിക്കും ഈ മാസം […]

നിലമ്ബൂര്‍ കോണ്‍ഗ്രസ്‌ ഓഫീസിലെ രാധയുടെ കൊലപാതകം; സര്‍ക്കാരിന്റെ അപ്പീല്‍ 10ന്‌ പരിഗണിച്ചേക്കും

നിലമ്ബൂര്‍ > കോണ്‍ഗ്രസ് ഓഫീസില്‍ തൂപ്പുകാരിയായിരുന്ന ചിറക്കല്‍ രാധ കൊല്ലപ്പെട്ട കേസില്‍ പ്രതികളെ വെറുതെ വിട്ടതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും. പ്രതികളായിരുന്ന ബി കെ ബിജു, ഷംസുദ്ദീന്‍ എന്നിവരെ വെറുതെ വിട്ട ഹൈക്കോടതി നടപടിക്കെതിരെ കഴിഞ്ഞദിവസമാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. സംസ്ഥാന സര്‍ക്കാരിനുവേണ്ടി സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കറാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തിരിക്കുന്നത്. കേസില്‍ 2015 ഫെബ്രുവരി 12ന് മഞ്ചേരി സെഷന്‍സ് കോടതി ഇരുവര്‍ക്കും ജീവപര്യന്തം […]

പ്രവാസമെന്ന അക്കരപ്പച്ചക്കായി പോരാടി മരിച്ചവരെ മറന്നു -ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്

റിയാദ്: മലയാളികള്‍ക്ക് യുദ്ധാനുഭവം ഉണ്ടായിട്ടില്ല എന്ന് പറയുന്നത് കളവാണെന്ന് പ്രശസ്ത കഥാകൃത്ത് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്. അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പങ്കെടുക്കാന്‍ റിയാദിലെത്തിയ അദ്ദേഹം ‘ഗള്‍ഫ് മാധ്യമ’ത്തിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു. മലയാളികള്‍ യുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ യുദ്ധങ്ങളില്‍ ഒന്നില്‍ അടരാടിയ തീക്ഷ്ണമായ അനുഭവം അവര്‍ക്കുണ്ട്. ദാരിദ്ര്യത്തിനെതിരെയാണ്, പ്രവാസം എന്ന അക്കരപ്പച്ചയിലെത്താനാണ് അവര്‍ ആ യുദ്ധം നടത്തിയത്. പിറന്ന നാടിനെയും പെറ്റ വയറിനെയും കൂടെപ്പിറന്നവരെയും കൂടെ കിടക്കുന്നവരെയും ഉപേക്ഷിച്ച്‌ ഉപജീവനം തേടി കടലിന്റെ പ്രക്ഷുബ്ധതയിലേക്ക് എടുത്തുചാടിയത് യുദ്ധക്കളത്തിലേക്ക് […]

ഒരു ഡോളറിന് 82.33 രൂപ; കൂപ്പു കുത്തി ഇന്ത്യന്‍ കറന്‍സി

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും സര്‍വകാല താഴ്ചയില്‍. 82.33 ആണ് വെള്ളിയാഴ്ച വ്യാപാരം തുടങ്ങിയപ്പോള്‍ രൂപയുടെ മൂല്യം. പതിനാറു പൈസയുടെ ഇടിവാണ് ഇന്നുണ്ടായത്. 82.19നാണ് രൂപ ഇന്നു വ്യാപാരം തുടങ്ങിയത്. മിനിറ്റുകള്‍ക്കകം തന്നെ മൂല്യം ഇടിയുകയായിരുന്നു. ഇന്നലെയാണ് രൂപ ഡോളറിനെതിരെ ചരിത്രത്തില്‍ ആദ്യമായി 82നു മുകളില്‍ എത്തിയത്. 55 പൈസയുടെ ഇടിവാണ് ഇന്നലെയുണ്ടായത്. ഡോളര്‍ കരുത്താര്‍ജിച്ചതോടെ ലോകത്തെ ഒട്ടുമിക്ക കറന്‍സികളും ഇടിവിലാണ്.

ഇന്നുമുതല്‍ കര്‍ശന ചെക്കിങ്ങ്; ജിപിഎസ് ഘടിപ്പിക്കാത്ത വാഹനങ്ങള്‍ക്ക് പൂട്ടിടും; അന്തര്‍ സംസ്ഥാന വാഹനങ്ങളും പരിശോധിക്കും

തിരുവനന്തപുരം: വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി ഇന്നു മുതല്‍ വാഹനപരിശോധന കര്‍ശനമാക്കി. നിയമലംഘനം നടത്തുന്ന ബസുകള്‍ ഉള്‍പ്പെടെ എല്ലാ വാഹനങ്ങളും പരിശോധിക്കാന്‍ ഗതാഗത കമ്മീഷണര്‍ നിര്‍ദേശം നല്‍കി. അന്തര്‍ സംസ്ഥാന വാഹനങ്ങളും പരിശോധിക്കും. ജിപിഎസ് ഘടിപ്പിക്കാത്ത വാഹനങ്ങളെ കണ്ടെത്താനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഹൈക്കോടതി ഇടപെടലിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് നടപടി. കോട്ടയം ചിങ്ങവനത്ത് വിനോദ യാത്രക്കായി എത്തിയ അഞ്ച് ബസുകള്‍ മോട്ടോര്‍ വാഹന വകുപ്പ് ഇന്നലെ വിലക്കി. ബസുകളില്‍ എയര്‍ഹോണും ലേസര്‍ ലൈറ്റുകളും ഘടിപ്പിച്ചിരുന്നു. വേഗപ്പൂട്ടുകള്‍ വിച്ഛേദിച്ച […]

നേരിട്ടുള്ള യുദ്ധത്തിലേയ്‌ക്ക് നയിക്കരുത്; അമേരിക്കയ്‌ക്കും സഖ്യസേനയ്‌ക്കും മുന്നറിയിപ്പുമായി വീണ്ടും റഷ്യ

മോസ്‌കോ: യുക്രെയ്‌നെ മറയാക്കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ നേരിട്ടുള്ള യുദ്ധത്തിന് തയ്യാറായിക്കൊള്ളുവെന്ന മുന്നറിയിപ്പുമായി റഷ്യ. അമേരിക്ക യുക്രെയ്‌ന് 625 ദശലക്ഷം ഡോളറിന്റെ സഹായം നല്‍കിയതിന് പിന്നാലെ ആയുധവും എത്തിച്ചതില്‍ പ്രതിഷേധി ച്ചാണ് റഷ്യയുടെ മുന്നറിയിപ്പ്. അമേരിക്കയിലെ റഷ്യന്‍ അംബാസഡറാണ് റഷ്യയുടെ ഔദ്യോഗിക പ്രതിഷേധം അറിയിച്ചത്. യുക്രെയ്‌ന് യുദ്ധ സഹായം നല്‍കുക എന്നാല്‍ നേരിട്ട് തങ്ങളെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്. അമേരിക്കയുടെ പ്രകോപന നീക്കം സഖ്യസേനയ്‌ക്കെതിരേയും യുദ്ധം നടത്താന്‍ തങ്ങളെ നിര്‍ബന്ധിതരാക്കും. അതിശക്തമായ വെല്ലുവിളിയാണ് തങ്ങളുടെ അഖണ്ഡതയ്‌ക്കെതിരെ നാറ്റോ ഉയര്‍ത്തുന്നതെന്നും റഷ്യ ആരോപിച്ചു. […]

ലൂമിനസ് എന്ന അസുരവിത്തിനെ ഭ്രാന്തമായി സ്നേഹിക്കുന്ന ചിലരുണ്ട്, ഇത് മുതലെടുത്താണ് ഡ്രൈവര്‍ ജോമാന്‍ ചില കളികള്‍ കളിച്ചത്

കൊച്ചി: ‘ഇവന്‍ അസുരന്‍. പക്ഷേ, കൂടെനിന്നവര്‍ക്കും ആരാധിച്ചവര്‍ക്കും ഇവന്‍ ദേവനായിരുന്നു…കാത്തിരിക്കാം ഇവന്റെ ദേവാസുര കഥകള്‍ക്കായി..” വടക്കഞ്ചേരിയില്‍ അപകടത്തില്‍പ്പെട്ട ലൂമിനസ് ബസിനെക്കുറിച്ച്‌ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പാണിത്. ലൂമിനസ് ബസിന്റെ ഔദ്യോഗിക പേജുകളില്‍ നിന്നുള്ള ദൃശ്യങ്ങളൊക്കെ ഇന്നലെ രാവിലെതന്നെ അപ്രത്യക്ഷമായെങ്കിലും ഇത്തരം വാഹനങ്ങളെ ഭ്രാന്തമായി ആരാധിക്കുന്നവരുടെ പേജുകളിലും പോസ്റ്റുകളിലും ബസ് ഇപ്പോഴും ‘മിന്നി നില്‍ക്കുന്നു’. ലൂമിനസിനെ പുകഴ്‌ത്തുന്ന ഒന്നേകാല്‍ മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയ്ക്കുപുറമേ വിവിധ കോളേജുകളിലും സ്കൂളുകളിലും നല്‍കിയ സ്വീകരണങ്ങളും ആഘോഷങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നിയമലംഘനങ്ങള്‍ കൈമുതലാക്കിയ […]

കഞ്ചാവ് കൈവശം വയ്‌ക്കുന്നതിന് ആരും ശിക്ഷിക്കപ്പെടാന്‍ പാടില്ല; കേസുകള്‍ എല്ലാം പിന്‍വലിക്കുന്നുവെന്ന് ജോ ബൈഡന്‍- Joe Biden, marijuana

വാഷിംഗ്ടണ്‍: കഞ്ചാവ് കൈവശം വെച്ചതിന് ശിക്ഷിക്കപ്പെട്ട ആയിരിക്കണക്കിന് അമേരിക്കന്‍ പൗരന്മാരുടെ കേസുകള്‍ പിന്‍വലിച്ച്‌ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. രേഖാമൂലവും വീഡിയോ സന്ദേശത്തിലൂടെയുമാണ് പുതിയ തീരുമാനം യുഎസ് പ്രസിഡന്റ് അറിയിച്ചിരിക്കുന്നത്. കഞ്ചാവ് കൈവശം വച്ചതിന് മുമ്ബുള്ള എല്ലാ ഫെഡറല്‍ കുറ്റകൃത്യങ്ങള്‍ക്കും താന്‍ മാപ്പ് നല്‍കുന്നുവെന്നും ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് ദയാഹര്‍ജി നല്‍കി വിട്ടയയ്‌ക്കണമെന്ന് ഗവര്‍ണര്‍മാരോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും വീഡിയോ സന്ദേശത്തിലൂടെ ജോ ബൈഡന്‍ പറഞ്ഞു. ‘പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പ്രചാരണ വേളയില്‍ ഞാന്‍ പലപ്പോഴും പറഞ്ഞതുപോലെ, കഞ്ചാവ് ഉപയോഗിച്ചതിന്റെയോ കൈവശം വെച്ചതിന്റെയോ […]

സഞ്ജുവിന്റെ പോരാട്ടം പാഴായി; ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി

ലഖ്‌നൗ: ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. സഞ്ജു സാംസന്റെ തകര്‍പ്പന്‍ ഇന്നിങ്‌സിനും ഇന്ത്യയെ രക്ഷിക്കാനായില്ല. ഒമ്ബതു റണ്‍സിനാണ് ഇന്ത്യയുടെ തോല്‍വി. ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച 250 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ പോരാട്ടം 40 ഓവറില്‍ എട്ടിന് 240 റണ്‍സില്‍ അവസാനിച്ചു. 63 പന്തില്‍ നിന്ന് മൂന്ന് സിക്‌സും ഒമ്ബത് ഫോറുമടക്കം 86 റണ്‍സോടെ സഞ്ജു പുറത്താകാതെ നിന്നു. മോശം കാലാവസ്ഥ കാരണം മത്സരം 40 ഓവറാക്കി ചുരുക്കിയിരുന്നു.ആദ്യ മത്സരത്തിലെ ജയത്തോടെ മൂന്ന് മത്സര പരമ്ബരയില്‍ ദക്ഷിണാഫ്രിക്ക […]