മലപ്പുറം: പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകളെ നിരോധിച്ചാല്‍ മാത്രം പോര, നിര്‍ത്തേണ്ടിടത്തു നിര്‍ത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്.ആര്‍എസ്എസും പോപ്പുലര്‍ ഫ്രണ്ടും ഒരുപോലെ വര്‍ഗീയത പടര്‍ത്തുന്ന സംഘടനകളാണ്. ഒരു കാരണവശാലും ഇത്തരം ശക്തികളെ പ്രോത്സാഹിപ്പാക്കാന്‍ പാടില്ല.
വര്‍ഗീയപരമായ വിവേചനം നടത്താന്‍ ആരെയും അനുവദിക്കുതെന്നും സതീശന് പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിയമവിരുദ്ധ സംഘടനയായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പ്രതിപക്ഷനേതാവിന്റെ പ്രതികരണം. അഞ്ച് വര്‍ഷത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഇത് വ്യക്തമാക്കുന്ന ഉത്തരവ് പുറത്തിറക്കി.

