കാഞ്ഞാണി: ഭൂനികുതി അടയ്ക്കാനെത്തുന്നവരേട് പോയി പിന്നീട് വരൂ എന്ന് പറഞ്ഞ് താന്ന്യം വില്ലേജ് ഓഫീസില്‍ നിന്ന് മടക്കിയയച്ചു തുടങ്ങിയിട്ട് മാസങ്ങളായി. ജനങ്ങളുടെ ഈ കാത്തിരിപ്പ് നീളുന്നതിന് റീ സര്‍വ്വേയാണ് കാരണമായി അധികൃതര്‍ പറയുന്നത്. ഒരുമാസം കഴിഞ്ഞുള്ള ടോക്കണ്‍ കൊടുത്താണ് ആളുകളെ വില്ലേജ് ഓഫീസില്‍ നിന്നും മടക്കിവിടുന്നത്. എന്നാല്‍ നിശ്ചിത ദിവസം കഴിഞ്ഞ് വന്നവരോട് അവധി പറഞ്ഞ സംഭവങ്ങളും ഉണ്ട്. ഓണ്‍ലൈന്‍ തകരാറും മറ്റും സാങ്കേതിക പ്രശ്‌നങ്ങള്‍ പറഞ്ഞ് ഓഫീസില്‍ വരുന്നവരെ മടക്കി അയക്കുന്നതില്‍ ഒരു മടിയും ഉദ്യോഗസ്ഥര്‍ക്കില്ല. […]
Category: Featured
‘ഭാര്യയുടെ റീല്‍സ് സുഹൃത്തുക്കള്‍ക്കിടയില്‍ പരിഹാസ്യനാക്കി’ ; യുവതിയെ കൊന്ന് ഭര്‍ത്താവ്, നിലച്ചത് മതത്തെ മറികടന്ന പ്രണയം
ഭാര്യയോട് പലതവണ ഫേസ്‌ബുക്ക് റീല്‍സ് ചെയ്യുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതിന് തയ്യാറാകാതിരുന്നതാണ് കൊലയ്‌ക്ക് പ്രേരിപ്പിച്ചതെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി ഭോജ്‌പൂര്‍ : ഫേസ്‌ബുക്ക് റീല്‍സിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന ഭര്‍ത്താവ് പിടിയില്‍. ബിഹാറിലെ ഭോജ്‌പൂരിനടുത്തുള്ള നവാഡയിലാണ് സംഭവം. ഫേസ്‌ബുക്ക് റീല്‍സ് ചെയ്യുന്നതിനെ എതിര്‍ത്തിട്ടും യുവതി വകവയ്ക്കാതിരുന്നതാണ് പ്രകോപനമായതെന്ന് പ്രതി അനില്‍ ചൗധരി പൊലീസിന് മൊഴി നല്‍കി. റീല്‍സ് നിര്‍മിക്കുന്നതിനെ ചൊല്ലി സെപ്‌റ്റംബര്‍ 25ന് രാത്രി അനിലും ഭാര്യയും തമ്മില്‍ വാക്കേറ്റമുണ്ടായി. സമൂഹ […]
പോപ്പുലര്‍ ഫ്രണ്ട് നിരോധം: ആലുവയില്‍ കേന്ദ്രസേന; ആര്‍.എസ്.എസ് കാര്യാലയത്തിനും നേതാക്കള്‍ക്കും സുരക്ഷ
കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിനു പിന്നാലെ ആലുവയില്‍ കേന്ദ്രസേനയെ വിന്യസിച്ചു. ആക്രമണ സാധ്യത മുന്നില്‍ കണ്ടാണ് ആര്‍.എസ്.എസ് കാര്യാലയത്തില്‍ അടക്കം സുരക്ഷ ഏര്‍പ്പെടുത്തിയത്. പോപ്പുലര്‍ ഫ്രണ്ടിന്റെ ഭീഷണിയുള്ള ആര്‍.എസ്.എസ് നേതാക്കള്‍ക്കും സുരക്ഷ ഏര്‍പ്പെടുത്തി. പള്ളിപ്പുറത്തെ സി.ആര്‍.പി.എഫ് ക്യാംപില്‍ നിന്നുള്ള 15 അംഗ സംഘമാണ് ആര്‍.എസ്.എസ് കാര്യാലയത്തിന് സുരക്ഷ ഏര്‍പ്പെടുത്തിയത്. സ്‌പെഷ്യല്‍ ബ്രാഞ്ച് സംഘവും സ്ഥലത്തെത്തിയിരുന്നു. പി.എഫ്.ഐ കേന്ദ്രങ്ങളിലെ റെയ്ഡിനും നേതാക്കളുടെയും പ്രവര്‍ത്തകരുടെയൂം അറസ്റ്റിനും പിന്നാലെയാണ് സംഘടന കേന്ദ്രസര്‍ക്കാര്‍ ഇന്നു പുലര്‍ച്ചെ നിരോധിച്ചത്. ഇതിനു […]
പൂജ; സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും തിങ്കളാഴ്ചയും അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം: ദുര്‍ഗാഷ്ടമിയോട് അനുബന്ധിച്ച് ഒക്ടോബര്‍ മൂന്നിന് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയാണ് അവധി. വിവിധ ഹൈന്ദവ സംഘടനകള്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഇത്തവണ ഞായറാഴ്ച വൈകിട്ടു മുതലാണ് പൂജ തുടങ്ങുന്നത്. അതിനാല്‍ തിങ്കളാഴ്ച പ്രവൃത്തിദിനമാക്കുന്നത് വിദ്യാര്‍ഥികള്‍ക്കു പ്രയാസം സൃഷ്ടിക്കുമെന്നാണ് സംഘടനകള്‍ ചൂണ്ടിക്കാട്ടിയത്. അഷ്ടമി തിഥി വരുന്ന ദിവസം പുസ്തകം പൂജയ്ക്കു വയ്ക്കുന്നവര്‍ പിറ്റേന്ന് നവമിക്ക് എഴുത്തും വായനയും ഒഴിവാക്കി പൂജയ്ക്കിരിക്കണമെന്നാണ് വിശ്വാസം. തുടര്‍ന്നു ദശമി പുലരിയില്‍ പൂജയെടുപ്പും വിദ്യാരംഭവും നടത്തും. ഇതാണ് സംഘടനകള്‍ […]
പിഎഫ്‌ഐ തീവ്രവാദികളെ നീരാളി പിടിച്ചു; പിന്നാലെ വിമാനത്താവള സ്വര്‍ണ്ണ കടത്ത് നിലച്ചു; ആറ് വര്‍ഷത്തിനിടെ കേരളത്തില്‍ പിടിച്ചത് 983.12കോടിയുടെ സ്വര്‍ണ്ണം
കോഴിക്കോട്: രാജ്യത്ത് പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നടപടികള്‍ എടുത്തതോടെ കേരളത്തിലേക്കുള്ള സ്വര്‍ണ്ണ കടത്തും നിലച്ചു. പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയിഡ് നടത്തിയതിന് പിന്നാലെ വിമാനത്താവളങ്ങളിലൂടെയുള്ള സ്വര്‍ണ്ണക്കടത്ത് പൂര്‍ണമായും നിലച്ചുവെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണ കടത്ത് നടക്കുന്നത് കേരളത്തിലെ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചാണ്. എന്നാല്‍, തീവ്രവാദികള്‍ക്കെതിരെ എന്‍ഐഎ നടപടികള്‍ കടുപ്പിച്ചതിന് പിന്നാലെ വിമാനത്താവളങ്ങളിലൂടെയുള്ള സ്വര്‍ണ്ണ കടത്തും അവസാനിച്ചുവെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു. ഇലക്‌ട്രിക് ഉപകരണങ്ങള്‍ക്ക് അകത്തും മലദ്വാരത്തിലൂടെ ക്യാപ്‌സൂളുകളായും ഗള്‍ഫ് […]
KSRTC ബസില്‍ തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് കൊണ്ടുവന്ന 27 ലക്ഷം രൂപ പിടികൂടി
KL 15 A 2011 എന്ന നമ്ബറിലുള്ള തെങ്കാശി തിരുവനന്തപുരം കെഎസ്‌ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസ്സിലാണ് പണം കൊണ്ടുവന്നത് തമിഴ്നാട് കടയനല്ലൂര്‍ സ്വദേശി മുഹമ്മദ് അക്രം ആണ് പിടിയിലായത്. പണം ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. തിരുവനന്തപുരത്തുനിന്നും പഴയ സ്വര്‍ണം വാങ്ങാനാണ് പണം കൊണ്ടുവന്നത് എന്നാണ് പിടിയിലായ മുഹമ്മദ് അക്രം എക്സൈസിന് നല്‍കിയ മറുപടി. ആര്യങ്കാവ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഗിരീഷ് കുമാര്‍, പ്രിവന്റ് ഓഫീസര്‍ ഉണ്ണികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് അനധികൃതമായി കടത്തിക്കൊണ്ടുവന്ന പണം പിടികൂടിയത്. […]
വിദ്വേഷ മുദ്രാവാക്യം പഠിപ്പിച്ചത് പിതാവ്, കുട്ടിയുടെ സാന്നിധ്യം ഹിറ്റായപ്പോള്‍ കൂടുതല്‍ ഉപയോഗിച്ചു; കേസില്‍ 34 പ്രതികള്‍
ആലപ്പുഴ; പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ കുട്ടിയെ കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസ്. മുദ്രാവാക്യം എഴുതി തയാറാക്കിയതും കുട്ടിയെ അത് പഠിപ്പിച്ചതും പിതാവാണ് എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കുട്ടിയുടെ സാന്നിധ്യം ഹിറ്റായതോടെ കൂടുതല്‍ ഉപയോഗിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് തീരുമാനിക്കുകയായിരുന്നു. കേസില്‍ ആകെ 34 പ്രതികള്‍ ആണ് ഉള്ളത്. പോപ്പുലര്‍ ഫ്രണ്ടിനായി സ്ഥിരം മുദ്രാവാക്യം തയ്യാറാക്കുന്നയാളാണ് കുട്ടിയുടെ പിതാവ്. കടുത്ത മതവിദ്വേഷമുള്ള മുദ്രാവാക്യങ്ങളാണ് റാലിക്കായി തയ്യാറാക്കിയത്. വിവിധ സമുദായങ്ങളെ പ്രകോപിപ്പിക്കുന്ന മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ കുട്ടിയെ പിതാവ് […]
ബസിലെ ശല്യം സഹിക്കാതായതോടെ പെണ്‍കുട്ടി പിന്നില്‍ നിന്നയാളുടെ മാസ്‌ക് വലിച്ചൂരി, കുടുങ്ങിയത് പൊലീസില്‍ നിന്നും സി ബി ഐയിലെത്തിയ രതീഷ് മോന്‍
ഇരിങ്ങാലക്കുട: സ്വകാര്യ ബസില്‍ 17 കാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ സി.ബി.ഐയില്‍ ഡെപ്യൂട്ടേഷനിലുള്ള പൊലീസ് ഡ്രൈവര്‍ അറസ്റ്റില്‍. പുല്ലൂര്‍ സ്വദേശി രതീഷ് മോന്‍ (40) അറസ്റ്റിലായത്. തിങ്കളാഴ്ച രാവിലെ തൃശൂരില്‍ നിന്ന് കൊടുങ്ങല്ലൂരിലേക്ക് പോകുന്ന ബസിലായിരുന്നു സംഭവം. മാപ്രാണം ജംഗ്ഷന്‍ പിന്നിപ്പോഴായിരുന്നു സീറ്റില്‍ ഇരിക്കുകയായിരുന്ന രതീഷ് പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം തുടങ്ങിയത്. ഇത് പ്രതിരോധിച്ച പെണ്‍കുട്ടി ബഹളം വച്ച് ഇയാളുടെ മാസ്‌ക് വലിച്ചൂരി. തുടര്‍ന്ന് സഹയാത്രികരാണ് ഇയാളെ തടഞ്ഞുവച്ച് പൊലീസിലേല്‍പ്പിച്ചത്. തുടര്‍ന്ന് നടത്തിയ […]
കൊച്ചിന്‍ നഗരസഭയുടെ അനാസ്‌ഥയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
കൊച്ചി: കൊച്ചി നഗരസഭയില്‍ നിലവിലെ ഭരണ സമിതി അധികാരത്തില്‍ വന്നിട്ട് അറുന്നൂറ്റിയമ്ബത് ദിവസം തികഞ്ഞിട്ടും വെള്ളക്കെട്ട് അടക്കമുള്ള വിഷയങ്ങളില്‍ പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല എന്നാരോപിച്ചുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് എറണാകുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ നിര്‍ഗുണ എന്ന പേരില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് എറണാകുളം നിയോജകമണ്ഡലം പ്രസിഡന്റ് സിജോ ജോസഫ് അദ്ധ്യക്ഷത വഹിച്ച പ്രതിഷേധ മാര്‍ച്ച് ഹൈബി ഈഡന്‍ എം.പി ഉദ്‌ഘാടനം ചെയ്‌തു. ചെറിയ മഴയില്‍ പോലും കൊച്ചി പോലൊരു വ്യവസായ നഗരം വെള്ളക്കെട്ടിലാവുന്നത് […]
‘ശ്രീനാഥ് ഭാസിക്ക് വിലക്ക്; സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തും’; പുതിയ സിനിമകള്‍ ചെയ്യില്ലെന്ന് നിര്‍മാതാക്കള്‍
കൊച്ചി: അഭിമുഖത്തിനിടെ അവതാരകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ നടന്‍ ശ്രീനാഥ് ഭാസിയെ സിനിമകളില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ സിനിമാ നിര്‍മാതാക്കളുടെ സംഘടനയുടെ തീരുമാനം.ശ്രീനാഥ് ഭാസിക്കെതിരായ കേസില്‍ ഒരു തരത്തിലും ഇടപെടില്ലെന്നും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി. ശ്രീനാഥ് ഭാസി തെറ്റ് സമ്മതിച്ചതായും പരാതിക്കാരിയോട് ഖേദം പ്രകടിപ്പിച്ചതായും നേതാക്കള്‍ വ്യക്തമാക്കി. നിലവില്‍ ബാക്കിയുള്ള ഡബ്ബിങ്ങും ഷൂട്ടിങ്ങും തീര്‍ക്കാന്‍ അനുവദിക്കും. അതിനു ശേഷം സിനിമകളില്‍ അഭിനയിപ്പിക്കില്ല. നാലു ഡബ്ബിങ്ങുകളും ഒരു സിനിമ ഷൂട്ടിങ്ങും പൂര്‍ത്തിയാക്കാന്‍ അനുവദിക്കും. കരാറില്‍ നിന്നും കൂടുതല്‍ […]










