ഇടുക്കി ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ആശയക്കുഴപ്പമില്ലെന്ന് എം.എം.മണി

കട്ടപ്പന: ഇടുക്കി ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ആശയക്കുഴപ്പമില്ലെന്ന് മന്ത്രി എം.എം.മണി. മന്ത്രിമാര്‍ രണ്ട് തട്ടിലാണെന്ന വാര്‍ത്ത തെറ്റാണ്. വൈദ്യുതി ബോര്‍ഡിന് വേറിട്ടുള്ള നിലപാടില്ലെന്നും മന്ത്രി പറഞ്ഞു. ജലനിരപ്പ് ഉയര്‍ന്നാല്‍ ഡാം തുറക്കുക തന്നെ ചെയ്യും. ഇതിനായുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്നും എം.എം.മണി വ്യക്തമാക്കി. ആവശ്യംവന്നാല്‍ ഇടുക്കി ഡാം അടക്കമുള്ള ജലസംഭരണികള്‍ തുറക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളതാണ്. അതിനുള്ള നടപടികളും എടുത്തിട്ടുണ്ട്. മുന്നൊരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. എല്ലാ വശങ്ങളും പരിശോധിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. അതേസമയം ഡാം തുറക്കുകയാണെങ്കില്‍ അഞ്ചു ഷട്ടറുകളും ഒരുമിച്ച് […]

മലമ്പുഴ ഡാം നാളെ തുറക്കും

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ മലമ്പുഴ ഡാം നാളെ രാവിലെ 11നും 12 നും ഇടയില്‍ തുറക്കും. അണക്കെട്ടിന്‍റെ വൃഷ്ടി പ്രദേശത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, തൃശൂര്‍ പെരിങ്ങല്‍ക്കുത്ത് ഡാമിന്‍റെ ഷട്ടറുകളും പാലക്കാട് പോത്തുണ്ടി ഡാമിന്‍റെ ഷട്ടറുകളും തുറന്നു. അതിനിടെ, പത്തനംതിട്ട കക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 980 മീറ്ററായി. 1.46 മീറ്റര്‍ കൂടി ഉയര്‍ന്നാല്‍ പരമാവധി ജലനിരപ്പിലെത്തും.

അഭിമന്യുവിന്‍റെ പേരില്‍ പുറത്തിറക്കിയ കോളജ് മാഗസീന്‍ കത്തിച്ച്‌ ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍

മലപ്പുറം: ക്യാമ്പസ് ഫ്രണ്ട്-എസ്‌‌ഡിപിഐ ക്രിമിനല്‍ സംഘം കൊലപ്പെടുത്തിയ മഹാരാജാസ് കോളേജ് വിദ്യാര്‍ഥിയും എസ്‌എഫ്‌ഐ നേതാവുമായിരുന്ന അഭിമന്യുവിന്‍റെ പേരിലിറക്കിയ മാഗസിന്‍ കത്തിച്ചു. മലപ്പുറം പാലേമാട് കോളേജ് യൂണിയന്‍റെ ‘അഭിമന്യു’ എന്ന മാഗസിനാണ് നടുറോഡില്‍ അഗ്നിക്കിരയാക്കിയത്. പാലേമാടുള്ള ശ്രീ വിവേകാനന്ദ പഠനകേന്ദ്രം കോളേജ് പുറത്തിറക്കിയ മാഗസിനാണ് കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കത്തിച്ചത്. ഇന്ന് രാവിലെ പതിനൊന്നു മണിയോടെയായിരുന്നു സംഭവം. കോളേജിലെ കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകനായ തൗഫീഖിന്‍റെ നേതൃത്വത്തിലാണ് മാഗസിന്‍ കത്തിച്ചും കൊലവിളി മുഴക്കിയും ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് തിങ്കളാഴ്‌ച്ചയാണ് മാഗസിന്‍ പ്രകാശനം […]

ട്രയല്‍ റണ്ണിന്‍റെ ആവശ്യമില്ല ; ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും മാത്യു ടി തോമസ്

ഇടുക്കി: ഇടുക്കി ഡാമില്‍ ഇപ്പോള്‍ ട്രയല്‍ റണ്ണിന്‍റെ ആവശ്യമില്ലെന്ന് മന്ത്രി മാത്യു ടി തോമസ്. അവലോകന യോഗത്തിനു ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മണിക്കൂറില്‍ 0.02 അടി വെള്ളം മാത്രമാണ് ഉയരുന്നത്. അതിനാല്‍ നിലവില്‍ ട്രയല്‍ റണ്ണിന്‍റെ ആവശ്യമില്ലെന്നും ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. ഏത് സാഹചര്യവും നേരിടാന്‍ സജ്ജമാണെന്നും മന്ത്രി പറഞ്ഞു. ഡാം തുറക്കേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ല. ശക്തമായ നീരൊഴുക്കുണ്ടായാല്‍ മാത്രമേ ഡാം തുറക്കേണ്ട ആവശ്യം ഉള്ളു എന്നും മന്ത്രി അറിയിച്ചു. അതേസമയം ഡാമിലെ […]

മോഹന്‍ലാലിനെ അതിഥിയാക്കുന്നതില്‍ പ്രതിഷേധിച്ച്‌ ചലച്ചിത്ര അക്കാഡമിയില്‍ രാജി

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങില്‍ നടനും താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റുമായ മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കിയതില്‍ പ്രതിഷേധിച്ച്‌ ചലച്ചിത്ര അക്കാഡമിയില്‍ നിന്ന് എഴുത്തുകാരനും സിനിമ നിരൂപകനുമായ സി.എസ്.വെങ്കിടേശ്വരന്‍ രാജിവച്ചു. അക്കാദമി ജനറല്‍ കൗണ്‍സിലില്‍ നിന്നും അദ്ദേഹം രാജിവച്ചിട്ടുണ്ട്. മോഹന്‍ലാലിനെ മുഖ്യാതിഥി ആക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് നേരത്തെ തന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നു. സംവിധായകന്‍ ഡോ.ബിജുവിന്‍റെ നേതൃത്വത്തില്‍ 107 സിനിമാ പ്രവര്‍ത്തകര്‍ ഒപ്പുവച്ച ഭീമഹര്‍ജി നേരത്തെ മുഖ്യമന്ത്രിക്കും സാംസ്‌കാരിക മന്ത്രി എ.കെ.ബാലനും നല്‍കിയിരുന്നു. എന്നാല്‍,​ മോഹന്‍ലാലിനെ അതിഥിയാക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ട് […]

ആലപ്പുഴയില്‍ ആഗസ്റ്റ് രണ്ടിന് യു.ഡി.എഫ് ഹര്‍ത്താല്‍

ആലപ്പുഴ: തീരപ്രദേശങ്ങളെ സര്‍ക്കാര്‍ അവഗണിക്കുന്നുവെന്നാരോപിച്ച്‌ ആഗസ്റ്റ് രണ്ടിന് ആലപ്പുഴയില്‍ ഹര്‍ത്താല്‍ നടത്തുമെന്ന് യു.ഡി.എഫ് അറിയിച്ചു. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താലെന്ന് യു.ഡി.എഫ് നേതൃത്വം അറിയിച്ചു. കനത്ത മഴയെ തുടരുന്ന ആലപ്പുഴ തീരപ്രദേശത്ത് കടലാക്രമണം രൂക്ഷമാണ്. ആറാട്ടുപുഴ,തൃക്കുന്നപ്പുഴ പഞ്ചായത്തുകളുടെ തീരം, പുന്നപ്ര, നീര്‍ക്കുന്നം, പുറക്കാട്, എന്നിവിടങ്ങളിലെ കടലാക്രമണത്തെ തുടര്‍ന്ന് ജനങ്ങള്‍ ദുരിതത്തിലാണ് . ഇതിനെതിരെ സര്‍ക്കാര്‍ കാര്യമായ ഇടപെടല്‍ നടത്തുന്നില്ലെന്നാരോപിച്ചാണ് യു.ഡി.എഫ് ഹര്‍ത്താലിന് ആഹ്വനാം ചെയ്തിരിക്കുന്നത്.

സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരും

കൊച്ചി: ജനങ്ങളെ ഭീതിയിലാഴ്ത്തി മഴ ശക്തമായി തുടരുന്നു. ഇന്ന് രാവിലെ മുതല്‍ പലയിടങ്ങളിലും ഇടിയോടുകൂടിയ മഴയാണ് അനുഭവപ്പെട്ടത്. അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണ്‍സൂണ്‍ സംസ്ഥാനത്ത് ശക്തിപ്രാപിച്ചു എന്നു പറയാം. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഒഡീഷ തീരത്തെ അന്തരീക്ഷ ചുഴിയാണ് കനത്ത മഴയ്ക്ക് കാരണം. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരത്ത് ഇന്നലെ ഉച്ചയ്ക്കു ശേഷം ആരംഭിച്ച മഴ ശമനമില്ലാതെ ഇപ്പോഴും തുടരുകയാണ്.ശക്തമായ മഴയില്‍ മരണസംഖ്യയും […]

ഫേസ്ബുക്കില്‍ സ്റ്റാറ്റസിട്ട യുവാവ് ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു

ഔറംഗാബാദ്:ഫേസ്ബുക്കില്‍ വിടപറയല്‍ കുറിപ്പെഴുതിയിട്ട് യുവാവ് ആത്മഹത്യ ചെയ്തു. മറാത്ത പ്രക്ഷോഭത്തില്‍ പങ്കാളിയായി സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെട്ട പ്രമോദ് ജയ്‌സിന്‍ഹ് ഹോര്‍ ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഇന്നൊരു മറാത്ത വിട പറയുകയാണ്. മറാത്ത സംവരണത്തിനായി എന്തെങ്കിലും ചെയ്യണമെന്നായിരുന്നു പ്രമോദിന്റെ ഫേസ്ബുക്ക് സ്റ്റാറ്റസ്. സ്റ്റാറ്റസില്‍ നിന്നും അപകടം മണത്ത സുഹൃത്തുക്കള്‍ അദ്ദേഹത്തെ പിന്തിരിപ്പിക്കാനായി മറുപടികള്‍ നല്‍കിയിരുന്നു. രണ്ട് കുട്ടികളുടെ പിതാവാണ് പ്രമോദ്. മഹാരാഷ്ട്ര പി എസ് സി പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്നു. മറാത്തകള്‍ക്ക് സര്‍ക്കാര്‍ സംവരണം […]

തിരുവനന്തപുരത്ത് റെയില്‍വേ ട്രാക്കില്‍ വെള്ളം കയറി; ട്രെയിനുകള്‍ വൈകുന്നു

തിരുവനന്തപുരം: കനത്ത മഴയില്‍ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ ട്രാക്കില്‍ വെള്ളം കയറി. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട ട്രെയിനുകള്‍ വൈകുകയാണ്. 11:15നു പുറപ്പെടേണ്ട കേരള എക്‌സ്പ്രസ് ഇതുവരെ പുറപ്പെട്ടില്ല. പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കുകയും ചെയ്തു തിരുവനന്തപുരംത്തു നിന്നുള്ള ട്രെയിനുകള്‍ വൈകുന്നതിനാല്‍ മംഗലാപുരം റൂട്ടിലുള്ള മറ്റു ട്രെയിനുകളുടെയും സമയക്രമത്തില്‍ മാറ്റമുണ്ടാകും.തിരുവനന്തപുരത്ത് ഇന്നലെ രാത്രി ആരംഭിച്ച മഴയ്ക്ക് ഇതുവരെ ശമനമുണ്ടായിട്ടില്ല. നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടത് യാത്രാ ക്ലേശം രൂക്ഷമാക്കിയിട്ടുണ്ട്. പാലക്കാട് പോത്തുണ്ടി ഡാമിന്‍റെ` ഷട്ടറുകള്‍ ഉച്ചക്ക് രണ്ട് മണിക്ക് തുറക്കും. അയിലൂര്‍ […]

15000 പേര്‍ക്ക് നേരിട്ടും പരോക്ഷമായും തൊഴില്‍: പ്രഖ്യാപനവുമായി ലുലു ഗ്രൂപ്പ്

നോയിഡ: ലഖ്നോവിലെ ലുലു മാളില്‍ അയ്യായിരം പേര്‍ക്ക് നേരിട്ടും പതിനായിരം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ നല്‍കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി. യുപിയില്‍ 60,000 കോടി രൂപയ്ക്കുള്ള 81 പദ്ധതികള്‍ക്കു പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഖ്നോവിലെ മാള്‍ നിശ്ചയിച്ചതിലും മുമ്പേ പൂര്‍ത്തികരിക്കുമെന്നും ലഖ്നൗവിന് പുറമെ നോയിഡയിലും വാരണാസിയിലും ലുലു മാളുകള്‍ നിര്‍മിക്കുമെന്നും .യൂസഫലി വ്യക്തമാക്കി. രണ്ടായിരം കോടി രൂപയുടെ നിക്ഷേപത്തില്‍ നിര്‍മിക്കുന്ന ലഖ്നൗ ലുലു മാള്‍ ഉത്തരേന്ത്യയിലെ ഏറ്റവും വലിയ മാളാണ്.