യാത്രയുടെ അനുഭവം പങ്കുവെക്കാന്‍ ‘ഒമ്പതാം വളവിനപ്പുറം’ തിയേറ്ററുകളിലേക്ക്

സംവിധായകന്‍ വി എം വിനുവിന്‍റെ  സഹോദരന്‍ അനില്‍ സംവിധാനം ചെയ്യുന്ന  ‘ഒമ്പതാം  വളവിനപ്പുറം’ വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക്. കോഴിക്കോട് നഗരത്തില്‍ കച്ചവടം നടത്തുന്ന അഞ്ച് കൂട്ടുകാരുടെ കഥയാണ് ഇതില്‍ പറയുന്നത്. ഒരു പ്രത്യേക സാഹചര്യത്തില്‍ താമരശേരി ചുരത്തിലൂടെ കര്‍ണാടകത്തിലേക്ക് പുറപ്പെടുന്ന ഇവരുടെ യാത്രയും അതിനിടെയുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം. ജോയ് മാത്യു, മാമുക്കോയ, ജെന്നിഫര്‍ ആന്‍റണി, നിര്‍മല്‍ പാലാഴി, ശശി കലിംഗ തുടങ്ങിയവര്‍ക്കൊപ്പം പുതുമുഖമായ പി എം സാദി, ഹാസ്യതാരങ്ങളായ പ്രദീപ് ബാല്‍, സി ടി കബീര്‍, ഷൈജു […]

‘ആദി’ വരും നരസിംഹത്തിന്‍റെ പതിനെട്ടാം വാര്‍ഷിക ദിനത്തില്‍

മലയാളത്തിന്‍റെ  മഹാനടന്‍ മോഹന്‍ലാലിന്‍റെ  സിനിമാ ജീവിതത്തെ തന്നെ മാറ്റിമറിച്ച   ‘നരസിംഹം’ റിലീസായിട്ട് ജനുവരി ഇരുപത്തിയാറിന് പതിനെട്ട് വര്‍ഷം തികയുകയാണ്. അതിനു ഇരട്ടി മധുരവുമായിമറ്റൊരു വാര്‍ത്ത കൂടി ഇപ്പോള്‍ പുറത്തു വരികയാണ്. താര പുത്രന്‍  പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ‘ആദി’യും  ഇതേ ദിവസം റിലീസാവാന്‍ പോവുകയാണ്. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദി, ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ആദി എന്ന പ്രണവിന്‍റെ  കഥാപാത്രത്തെ കുറിച്ച് സൂചന നല്‍കുന്നതാണ് ഈ ചിത്രം. മുമ്പ്  ജിത്തു ജോസഫിന്‍റെ  തന്നെ ലൈഫ് ഓഫ് ജോസൂട്ടി, […]

സല്‍മാന്‍ ഖാന്‍റെ ‘ഗൈര്‍ സിന്താ ഹേ’ ക്രിസ്തുമസിനെത്തും

അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം സല്‍മാന്‍ ഖാനും, കത്രീന കൈഫും  ഒന്നിക്കുന്ന ചിത്രമാണ് ‘ഗൈര്‍ സിന്താ ഹേ’. 2012 ല്‍ ഇറങ്ങിയ ‘ഏക്‌ ദി ടൈഗര്‍’ എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമായ ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തെത്തി. യാഷ് രാജ് ഫിലിംസിന്‍റെ ബാനറില്‍ ആദിത്യ ചോപ്രയാണ് ചിത്രത്തിന്‍റെ സംവിധാനം. ഏക്‌ ദി ടൈഗര്‍   സംവിധാനം ചെയ്തത് കബീര്‍ ഖാനായിരുന്നു. ആദിത്യ ചോപ്രയുടെ  കഥയ്ക്ക് അലി അബ്ബാസ് സഫര്‍ തന്നെ ആണ്  തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിശാല്‍-ശേഖര്‍ സംഗീതവും ജുലിയസ് പക്കിയാം പശ്ചാത്തല സംഗീതവും നല്‍കിയിരിക്കുന്നു. ‘ഗൈര്‍ […]

സംവിധായകന്‍ ഐ വി ശശിയുടെ സംസ്കാരം ഇന്ന്

ചെന്നൈ:  ജനപ്രിയ സംവിധായകന്‍ ഐ.വി.ശശിയുടെ സംസ്കാരം ഇന്ന് ചെന്നൈയില്‍ നടക്കും. സാലിഗ്രാമിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം വൈകീട്ട് ആറിന് പൊരൂര്‍ വൈദ്യുതി ശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകള്‍. ഓസ്ട്രേലിയയിലുള്ള മകള്‍ അനു വന്നതിനു ശേഷമായിരിക്കും  ചടങ്ങുകള്‍ ആരംഭിക്കുക. കോഴിക്കോട് സ്വദേശിയാണ് ഐ.വി ശശി. അതുകൊണ്ടുതന്നെ സംസ്കാരം നാട്ടില്‍ നടത്തുന്നതിനെ കുറിച്ചും ആലോചന നടന്നിരുന്നു. എന്നാല്‍ കുടുംബം ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ സാഹചര്യത്തില്‍ ചെന്നൈയില്‍ തന്നെ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. നടൻ മമ്മൂട്ടിയുൾപ്പടെ ഒട്ടേറെ പ്രമുഖർ ഇന്ന് ഐ വി ശശിയ്ക്ക് അന്തിമോപചാരമർപ്പിയ്ക്കാനെത്തുമെന്നാണ് […]

‘ദി പ്രീഡേറ്റ’റിന്‍റെ മോഷന്‍ പോസ്റ്റര്‍ പുറത്ത്

സ്റ്റാര്‍ ഷിപ്പ് ട്രൂപ്പേഴ്സ് താരം ജേക്ക് ബിസി ഷൈന്‍ ബ്ലാക്കിന്‍റെ  പുതിയ ചിത്രം ‘ദി പ്രീഡേറ്റ’റിന്‍റെ  മോഷന്‍ പോസ്റ്റര്‍ പുറത്തെത്തി. ട്വന്‍റീന്ത്‌ സെഞ്ചറി ഫോക്സ് നിര്‍മ്മിക്കുന്ന  ചിത്രത്തില്‍ സ്റ്റെര്‍ലിംഗ് കെ ബ്രൌണ്‍, ട്രെവാന്‍റ് റോഡ്സ്, ബോയ്ഡ് ഹോള്‍ബ്രുക്, ഒലീവിയ മുന്‍, അഗസ്റ്റോ,എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.  ബിസിയുടെ പിതാവ് ഗാരി ബിസ് ഇതില്‍  അഭിനയിക്കുന്നു. യുദ്ധത്തില്‍ പ്രീഡേറ്റര്‍ പങ്കെടുക്കുന്നതാണ്  ചിത്രത്തിന്‍റെ ഇതിവൃത്തം.  2018 ആഗസ്റ്റ് മൂന്നിന് ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

”അപ്പോ കോഴിക്കോട്ക്ക് പോവല്ലേ….”

ആഘോഷരാവുകളും രുചിവൈവിധ്യങ്ങളും നിറഞ്ഞ  കോഴിക്കോടിന്‍റെ ദൃശ്യചാരുത വിളിച്ചോതുന്ന ചിത്രം ‘ഗൂഢാലോചനയിലെ ‘ഈ അങ്ങാടികവലയില്‍…’ എന്ന ഗാനം പുറത്തിറങ്ങി. തോമസ് സെബാസ്റ്റ്യന്‍ ആണ് ഗൂഢാലോചന  സംവിധാനം ചെയ്യുന്നത്. തിരക്കഥയും സംഭാഷണവും   നായകനായി എത്തുന്നതും ധ്യാന്‍ ശ്രീനിവാസന്‍ തന്നെയാണ്. മംമ്താ മോഹന്‍ദാസ് ആണ് നായിക. ചിത്രത്തില്‍  ശ്രീനാഥ് ഭാസി, അജു വര്‍ഗ്ഗീസ്, ഹാരിഷ് കണാരന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇസാന്‍ പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ അജാസ് ഇബ്രാഹിമാണ്  ചിത്രം നിര്‍മിക്കുന്നത്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍  ഈണം പകരുന്നു.

ഐവി ശശി വിടവാങ്ങി. നഷ്ടമായത് മലയാള സിനിമാലോകത്തിന്‍റെ കുലപതിയെ…

കൊച്ചി:   പ്രശസ്ത  സംവിധായകന്‍ ഐവി ശശി ചെന്നൈയില്‍ അന്തരിച്ചു.  69 വയസ്സായിരുന്നു. ചെന്നൈയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം,    മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി ഭാഷകളിലായി നൂറ്റന്‍പതിലേറെ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ദേശീയ പുരസ്കാര ജേതാവായ ഇദ്ദേഹത്തെ സംസ്ഥാന സര്‍ക്കാര്‍ ജെ.സി.ഡാനിയേല്‍ പുരസ്കാരം നല്‍കി ആദരിച്ചിട്ടുണ്ട്. നടി സീമയാണ് പത്നി. 1968ല്‍ എ.വി.രാജിന്‍റെ കളിയല്ല കല്യാണം എന്ന സിനിമയില്‍ കലാസംവിധായകനായാണ് ഐ.വി.ശശിയുടെ തുടക്കം. 1982 ല്‍ ആരൂഢത്തിന് ദേശീയോദ്ഗ്രഥനത്തിനുള്ള ദേശീയ അവാര്‍ഡ് നേടി. രണ്ടു തവണ മികച്ച സംവിധായകനുള്ള […]

സിനിമാ ലോകത്ത് പീഡനങ്ങള്‍ തുടര്‍ക്കഥയാകുമോ? ഹോളീവുഡ് സംവിധായകനെതിരെ 38 യുവതികള്‍ രംഗത്ത്.

ലൊസാഞ്ചല്‍സ് : സിനിമയില്‍  താരങ്ങള്‍ ആക്കാമെന്നു പറഞ്ഞ് സംവിധായകന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന  വെളിപ്പെടുത്തലുകളുമായി  മുപ്പത്തിയെട്ടു യുവതികള്‍  രംഗത്ത്. ഓസ്കര്‍ നാമനിര്‍ദേശം ലഭിച്ച തിരക്കഥാകൃത്തും സംവിധായകനുമായ ജയിംസ് ടൊബാക്കിനെതിരെയാണ് പരാതി. താരങ്ങളാക്കാമെന്നു വാഗ്ദാനം നല്‍കി ജയിംസ് ലൈംഗികമായി പീഡിപ്പിച്ചെന്നും ലൈംഗിക ചുവയുള്ള സംഭാഷണങ്ങളും സ്വയംഭോഗ പ്രദര്‍ശനങ്ങളും ഇയാള്‍ നടത്തിയെന്നും പരാതികളില്‍ പറയുന്നതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍  ആരോപണങ്ങളെല്ലാം നിഷേധിച്ച ജയിംസ്, പരാതിക്കാരായ യുവതികളെയൊന്നും   കണ്ടിട്ടേയില്ലെന്നാണ് പറയുന്നത്. അമേരിക്കന്‍ ചലച്ചിത്ര നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റെയ്നെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ് […]

‘സാഹോ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

ബാഹുബലി ചിത്രത്തിന് ശേഷം പ്രഭാസ് നായകനായി എത്തുന്ന ‘സാഹോ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. പുകമൂടിയ വഴിയിലൂടെ കറുത്ത കോട്ട് ധരിച്ച്‌, പാതി മുഖം മൂടി പ്രഭാസ് നടന്നുവരുന്നതാണ് പോസ്റ്ററിലെ ദൃശ്യം. സുജിത് റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രദ്ധ കപൂറാണ് നായിക. യു വി ക്രിയേഷന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ വംസിയും പ്രമോദും ചേര്‍ന്നാണ് സാഹോ നിര്‍മിയ്ക്കുന്നത്. അമിത ഭട്ടചാരിയുടെ വരികള്‍ക്ക് ശങ്കറും ഇഹാനും ലോയിയും ചേര്‍ന്ന് സംഗീതമൊരുക്കുന്നു. തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായിട്ടാണ് സാഹോ ഒരുക്കുന്നത്. 2018 ല്‍ ചിത്രം തിയേറ്ററിലെത്തും

ഹലോ ദുബായ്ക്കാര’ന്‍റെ ട്രെയിലര്‍ പുറത്തെത്തി

ആദില്‍ ഇബ്രാഹിം നായകവേഷത്തില്‍ എത്തുന്ന ‘ഹലോ ദുബായ്ക്കാര’ന്‍റെ  ട്രെയിലര്‍   പുറത്തിറങ്ങി. ഹരിശ്രീ യൂസഫും ബാബുരാജ് ഹരിശ്രീയും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാളവികാ മോഹനാണ് നായികയാകുന്നത്. അഷ്റഫ് പാലക്കല്‍ ആണ് നിര്‍മ്മാണം. ടിനി ടോം, സലിംകുമാര്‍, ധര്‍മജന്‍, സുനില്‍ സുഗദ, ഇന്ദ്രന്‍സ്, മാമുക്കോയ, കോട്ടയം നസീര്‍ ശിവജി ഗുരുവായൂര്‍, ദേവന്‍, ശശി കലിംഗ, നീരജ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.  സംഗീതസംവിധാനം   നാദിര്‍ഷയാണ്.