കോഴിക്കോട്ടു നിന്നും 6000 കിലോ വിഷമത്സ്യം പിടിച്ചെടുത്തു

വ​ട​ക​ര: ത​മി​ഴ്നാ​ട്ടി​ലെ നാഗപട്ടണത്തു നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് വി​ല്‍​പ്പ​ന​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന ഫോ​ര്‍​മാ​ലി​ന്‍ ക​ല​ര്‍​ത്തി​യ ആറായിരം കിലോ മത്സ്യം ഭക്ഷ്യസുരക്ഷ വകുപ്പ് പിടിച്ചെടുത്തു. വ​ട​ക​ര​യ്ക്ക​ടു​ത്ത് പു​തു​പ്പ​ണ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മത്സ്യം പിടിച്ചത്.

രാവിലെ പത്തോടെയാണ് പരിശോധന തുടങ്ങിയത്. വടക്കന്‍ ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ വില്‍പ്പനയ്ക്കായി കണ്ടെയ്നര്‍ ലോറിയിലാണ് മത്സ്യം കൊണ്ടുവന്നത്. മോട്ടോര്‍ വാഹന വകുപ്പിന്‍റെ പരിശോധനയില്‍ ദുര്‍ഗന്ധം വമിച്ച മത്സ്യം കണ്ടതോടെ വിവരം ഭക്ഷ്യസുരക്ഷ വകുപ്പിനെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയ പരിശോധനയിലാണ് ഫോര്‍മലിന്‍ ചേര്‍ത്ത മീനാണ് കൊണ്ടുവന്നിരിക്കുന്നതെന്ന് വ്യക്തമായത്. പിടിച്ചെടുത്ത മീന്‍ നശിപ്പിച്ചു കളയുമെന്ന് അധികൃതര്‍ അറിയിച്ചു.

prp

Related posts

Leave a Reply

*