സഖാവ് ജയരാജന്‍ സിന്ദാബാദ്: വിവാഹ വേഷത്തില്‍ ജയരാജന് ജയ് വിളിച്ച്‌ കല്യാണ ചെക്കന്‍ – viodeo

വടകര: നാട്ടിലെങ്ങും തെരഞ്ഞെടുപ്പ് ചൂടാണ്. എവിടെയും ചര്‍ച്ചകള്‍ തെരഞ്ഞെടുപ്പിനെ കുറിച്ചാണ്. വിവാഹ ക്ഷണകത്തിലടക്കം വോട്ട് ചോദിച്ചുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ ദാ കല്ല്യാണ ചെക്കന്‍ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി ജയ് വിളിക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

കാല്‍ നടയായി വധുവിനൊപ്പം വീട്ടിലേക്ക് പോകുമ്പോള്‍ അപ്രതീക്ഷിതമായാണ് സംഭവം.വടകര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന് വേണ്ടിയാണ് വരന്‍ മുഷ്ടി ചുരുട്ടി ജയ് വിളിച്ചത്. കൈയ്യില്‍ മാലയും വിവാഹ വസ്ത്രവുമിട്ടുള്ള വരന്‍റെ പ്രകടനം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

അതേസമയം വരന്‍റെ ജയ് വിളി കേട്ടതോടെ കൂട്ടുകാരും വിളി ഏറ്റു പിടിച്ചു.ചുരുക്കിപ്പറഞ്ഞാല്‍ നല്ല അസ്സല്‍ പ്രകടനം. എന്നാല്‍ വധു ആകട്ടെ വരന്‍റെ അപ്രതീക്ഷിത പ്രകടനത്തില്‍ ഞെട്ടിത്തരിച്ച്‌ പോയി. സാഹചര്യം മനസിലായതോടെ അവര്‍ ഒതുങ്ങി നടക്കുന്നതും വീഡിയോയില്‍ കാണാം.

Related posts

Leave a Reply

*