സഖാവ് ജയരാജന്‍ സിന്ദാബാദ്: വിവാഹ വേഷത്തില്‍ ജയരാജന് ജയ് വിളിച്ച്‌ കല്യാണ ചെക്കന്‍ – viodeo

വടകര: നാട്ടിലെങ്ങും തെരഞ്ഞെടുപ്പ് ചൂടാണ്. എവിടെയും ചര്‍ച്ചകള്‍ തെരഞ്ഞെടുപ്പിനെ കുറിച്ചാണ്. വിവാഹ ക്ഷണകത്തിലടക്കം വോട്ട് ചോദിച്ചുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ ദാ കല്ല്യാണ ചെക്കന്‍ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി ജയ് വിളിക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കാല്‍ നടയായി വധുവിനൊപ്പം വീട്ടിലേക്ക് പോകുമ്പോള്‍ അപ്രതീക്ഷിതമായാണ് സംഭവം.വടകര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന് വേണ്ടിയാണ് വരന്‍ മുഷ്ടി ചുരുട്ടി ജയ് വിളിച്ചത്. കൈയ്യില്‍ മാലയും വിവാഹ വസ്ത്രവുമിട്ടുള്ള വരന്‍റെ പ്രകടനം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. അതേസമയം വരന്‍റെ […]

പി. ജയരാജനുവേണ്ടി ചുമരെഴുത്ത് നടത്തിയ മതില്‍ തകര്‍ത്തു, സംഘര്‍ഷ ഭീതിയില്‍ വടകര

വടകര: വടകര ലോക്സഭാ മണ്ഡലത്തിലെ ഇടത്മുന്നണി സ്ഥാനാര്‍ത്ഥി പി.ജയരാജന് വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ട് ചുമരെഴുത്ത് നടത്തിയ മതില്‍ അപ്പാടെ തകര്‍ത്തു. വെള്ളിയാഴ്ച രാത്രിയോടെയാണ് തലശ്ശേരി കൊമ്മല്‍വയലില്‍ മതില്‍ തകര്‍ത്ത സംഭവമുണ്ടായത്. മതില്‍ തകര്‍ത്തത് ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന് സി.പി.എം ആരോപിച്ചു. സംഭവസ്ഥലം സി.പി.എം സംസ്ഥാന സെക്രട്ടറിയും സ്ഥലം എം.എല്‍.എയുമായ കോടിയേരി ബാലകൃഷ്ണന്‍ സന്ദര്‍ശിച്ചു. തിരഞ്ഞെടുപ്പ് പ്രചരണം ഓരോ ദിവസം പിന്നിടുമ്പോഴും വടകരയില്‍ സംഘര്‍ഷ ഭരിതമാവുകയാണ്. കഴിഞ്ഞ ദിവസം പേരാമ്പ്ര കോളേജില്‍ പ്രചരണത്തിനായെത്തിയ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ കെ.മുരളീധരനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ […]

‘തെരഞ്ഞെടുപ്പല്ലേ, എതിരാളികള്‍ നല്ലതു പറയില്ലല്ലോ’; ആര്‍എംപി മുല്ലപ്പള്ളിയുടെ കൂട്ടിലടച്ച തത്തയെന്ന് പി ജയരാജന്‍

വടകര: താന്‍ വിജയിച്ചാല്‍ കൂടുതല്‍ ആര്‍എംപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമെന്ന് ഭയക്കുന്നുവെന്ന കെ.കെ രമയുടെ വാക്കുകള്‍ക്ക് മറുപടിയുമായി പി ജയരാജന്‍. എത്ര മോശമായി ചിത്രീകരിച്ചാലും വടകരയിലെ വോട്ടര്‍മാര്‍ അതൊന്നും വിശ്വസിക്കാന്‍ പോകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ചൂടില്‍ രാഷ്ട്രീയ എതിരാളികള്‍ തന്നെപ്പറ്റി നല്ലതുപറയുമെന്ന് കരുതാന്‍ കഴയില്ലെന്നും അദ്ദേഹം പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്. ”ജയരാജന്‍ വിജയിച്ചാല്‍ ടിപി ചന്ദ്രശേഖരനെപ്പോലെ തങ്ങളുടെ പ്രവര്‍ത്തകര്‍ കൊല്ലപ്പെടും എന്നായിരുന്നു കെ. കെ രമ അഭിമുഖത്തില്‍ പറഞ്ഞത്. […]

കിര്‍മാണി മനോജിനെതിരെയുള്ള പ്രവാസി യുവാവിന്‍റെ പരാതി പൊലീസ് തള്ളി

വടകര: ടി പി ചന്ദ്രശേഖര്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതി കിര്‍മാണി മനോജ് പരോളില്‍ പുറത്തിറങ്ങി മറ്റൊരാളുടെ ഭാര്യയെ വിവാഹം ചെയ്തതിനെതിരെ കേസെടുക്കാനാകില്ലെന്ന് വടകര പൊലീസ്. മനോജ് വിവാഹം കഴിച്ചത് തന്റെ ഭാര്യയെ ആണെന്ന് അവകാശപ്പെട്ട് വടകര സ്വദേശി പൊലീസിന് മുന്നിലെത്തിയത് വിവാദമായിരുന്നു. വിവാഹം അസാധുവാക്കണമെന്നും തന്‍ രണ്ടു മക്കളെയും വിട്ടു കിട്ടണമെന്നുമാണ് നാരായണ നഗര്‍ സ്വദേശിയായ പരാതിക്കാരന്‍റെ ആവശ്യം. മൂന്നും ഏഴും വയസുള്ള കുട്ടികളെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി യുവാവിനെ കാണിച്ച ശേഷം പൊലീസ് മടക്കി […]

യൂട്യൂബില്‍ 15 കോടി വ്യൂവേഴ്‌സ് കടന്ന് 12 കാരിയുടെ അപൂര്‍വ നേട്ടം

ജനപ്രിയഗാനങ്ങള്‍ പാടി യുട്യൂബില്‍ വൈറലാകുന്നത് സ്ഥിരം കാഴ്ചയാണ്. ഇവിടെ പതിവിലും വ്യത്യസ്തമായി സൂര്യഗായത്രി എന്നപന്ത്രണ്ടുകാരി  പാടിയിരിക്കുന്നത് ശ്രുതിമധുരമായ ഭക്തിഗാനങ്ങളാണ്. മൂന്നരക്കോടി ജനങ്ങളുളള കേരളത്തില്‍ 15 കോടിയോളം പേരാണ് സൂര്യഗായത്രിയുടെ ഗാനങ്ങള്‍ ആസ്വദിച്ചിരിക്കുന്നത് എം.എസ് സുബ്ബലക്ഷ്മി പാടിയ ജയ ഗണേശ ജയ ഗണേശ എന്നു തുടങ്ങുന്ന ഗാനം സൂര്യഗായത്രി യൂട്യൂബില്‍ പാടിയപ്പോള്‍ കണ്ടത് 1.8 കോടിയോളം പേരാണ്.     വടകരയിലെ പുറമേരി കടത്തനാട്ട് രാജാസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് സൂര്യഗായത്രിയെന്ന ഗായിക. ഹനുമാന്‍ ചാലീസാ […]

കോഴിക്കോട്ടു നിന്നും 6000 കിലോ വിഷമത്സ്യം പിടിച്ചെടുത്തു

വ​ട​ക​ര: ത​മി​ഴ്നാ​ട്ടി​ലെ നാഗപട്ടണത്തു നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് വി​ല്‍​പ്പ​ന​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന ഫോ​ര്‍​മാ​ലി​ന്‍ ക​ല​ര്‍​ത്തി​യ ആറായിരം കിലോ മത്സ്യം ഭക്ഷ്യസുരക്ഷ വകുപ്പ് പിടിച്ചെടുത്തു. വ​ട​ക​ര​യ്ക്ക​ടു​ത്ത് പു​തു​പ്പ​ണ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മത്സ്യം പിടിച്ചത്. രാവിലെ പത്തോടെയാണ് പരിശോധന തുടങ്ങിയത്. വടക്കന്‍ ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ വില്‍പ്പനയ്ക്കായി കണ്ടെയ്നര്‍ ലോറിയിലാണ് മത്സ്യം കൊണ്ടുവന്നത്. മോട്ടോര്‍ വാഹന വകുപ്പിന്‍റെ പരിശോധനയില്‍ ദുര്‍ഗന്ധം വമിച്ച മത്സ്യം കണ്ടതോടെ വിവരം ഭക്ഷ്യസുരക്ഷ വകുപ്പിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയ പരിശോധനയിലാണ് ഫോര്‍മലിന്‍ ചേര്‍ത്ത മീനാണ് കൊണ്ടുവന്നിരിക്കുന്നതെന്ന് […]

വടകര മോര്‍ഫിങ് കേസിലെ മുഖ്യ പ്രതി പിടിയില്‍

കോഴിക്കോട്: വടകര മോര്‍ഫിങ് കേസിലെ മുഖ്യ പ്രതി ബിബീഷ് പിടിയില്‍. ഇന്നലെ രാത്രി ഇടുക്കിയില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്. സംഭവത്തില്‍ വടകര സദയം സ്റ്റുഡിയോ ഉടമകളായ സതീഷ് സഹോദരന്‍ ദിനേഷ് എന്നിവരെ പൊലീസ് നേരത്തെ വയനാട്ടില്‍നിന്നും അറസ്റ്റ് ചെയ്തിരുന്നു.  പതിമൂന്ന്‌ ദിവസമായി ഒളിവില്‍ കഴിയുകയായിരുന്ന ബിബിഷിനായി ഇന്നലെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു . സ്റ്റുഡിയോ ഉടമയ്‌ക്കെതിരെ നിരവധി പേര്‍ പരാതി നല്‍കിയിരുന്നു. ഇവരെ പിടികൂടാന്‍ വൈകിയതിനെ തുടര്‍ന്ന് പല കോണുകളില്‍ നിന്നും പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. പോലീസ് നടത്തിയ […]