കോഴിക്കോട്ടു നിന്നും 6000 കിലോ വിഷമത്സ്യം പിടിച്ചെടുത്തു

വ​ട​ക​ര: ത​മി​ഴ്നാ​ട്ടി​ലെ നാഗപട്ടണത്തു നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് വി​ല്‍​പ്പ​ന​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന ഫോ​ര്‍​മാ​ലി​ന്‍ ക​ല​ര്‍​ത്തി​യ ആറായിരം കിലോ മത്സ്യം ഭക്ഷ്യസുരക്ഷ വകുപ്പ് പിടിച്ചെടുത്തു. വ​ട​ക​ര​യ്ക്ക​ടു​ത്ത് പു​തു​പ്പ​ണ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മത്സ്യം പിടിച്ചത്. രാവിലെ പത്തോടെയാണ് പരിശോധന തുടങ്ങിയത്. വടക്കന്‍ ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ വില്‍പ്പനയ്ക്കായി കണ്ടെയ്നര്‍ ലോറിയിലാണ് മത്സ്യം കൊണ്ടുവന്നത്. മോട്ടോര്‍ വാഹന വകുപ്പിന്‍റെ പരിശോധനയില്‍ ദുര്‍ഗന്ധം വമിച്ച മത്സ്യം കണ്ടതോടെ വിവരം ഭക്ഷ്യസുരക്ഷ വകുപ്പിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയ പരിശോധനയിലാണ് ഫോര്‍മലിന്‍ ചേര്‍ത്ത മീനാണ് കൊണ്ടുവന്നിരിക്കുന്നതെന്ന് […]

വാളയാറില്‍ പിടികൂടിയ മീനില്‍ ഫോര്‍മാലിന്‍ സ്ഥിരീകരിച്ചു; ഉടന്‍ കര്‍ശന നടപടിയെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ശക്തമായ നടപടിക്ക് ശേഷം കേരളത്തില്‍ വിഷമീന്‍ ഒഴുക്ക്. രാമേശ്വരം, തൂത്തുക്കുടി എന്നിവിടങ്ങളില്‍ നിന്ന് എത്തിയ മീനാണ് ഇന്ന് പിടികൂടിയത്. ഇതില്‍ ഫോര്‍മാലിന്‍ സാന്നിധ്യം കണ്ടെത്തി. കൂടുതല്‍ പരിശോധനയ്ക്കായി അയച്ചു. കഴിഞ്ഞ ദിവസം വാളയാറില്‍ പിടികൂടിയ മീനിലും ഫോര്‍മാലിന്‍ സ്ഥിരീകരിച്ചിരുന്നു. ഒരു കിലോ മീനില്‍ 1.4 മില്ലി ഗ്രാം ഫോര്‍മാലിന്‍ കണ്ടെത്തി. 6000 കിലോ മീനാണ് പിടികൂടിയത്. രണ്ടാഴ്ചയ്ക്കുള്ളില്‍ വാളയാറില്‍ പിടിച്ചത് പതിനാലായിരം കിലോ മത്സ്യമാണ്. മീനില്‍ മായം കലര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. […]