തമിഴ്നാട്: ബി.ജെ.പി അപകടം പിടിച്ച പാര്‍ട്ടിയാണെന്ന് വ്യക്തമാക്കി രജനീകാന്ത്. ഇതാദ്യമായാണ് ബിജെപിക്കെതിരെ രജനികാന്ത് തുറന്ന പ്രസ്താവന നടത്തുന്നത്. രാഷ്ട്രീയ പ്രഖ്യാപനം നടത്തിയത് മുതല്‍ രജനികാന്ത് ബിജെപിയിലേക്ക് ചേക്കേറുമെന്ന് അഭ്യൂഹം നിലനിന്നിരുന്നു. തിങ്കളാഴ്ച വൈകീട്ട് ചെന്നൈ വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രജനീകാന്ത്.
ബി.ജെ.പിക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ വിശാല സഖ്യം രൂപവത്കരിക്കുന്നു. ഇത്രയും അപകടം പിടിച്ച പാര്‍ട്ടിയാണോ ബി.ജെ.പിയെന്നായിരുന്നു ചോദ്യം. അത്തരമൊരു സാഹചര്യത്തിലാണ് അവര്‍ സംഘടിക്കുന്നതെന്നും അപ്പോള്‍ തീര്‍ച്ചയായും അത് അങ്ങനെത്തന്നെയാവുമെന്നായിരുന്നു മറുപടി. ബി.ജെ.പിക്കെതിരായ ഇൗ പ്രസ്താവന തമിഴക രാഷ്ട്രീയത്തില്‍ ചര്‍ച്ചയായിട്ടുണ്ട്.