എം.ജെ. അക്ബറിനെതിരെ വീണ്ടും ലൈംഗികാരോപണം

ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായിരുന്ന എം.ജെ. അക്ബറിനെതിരെ വീണ്ടും ലൈംഗികാരോപണം. നാഷ്ണല്‍ പബ്ലിക് റേഡിയോയുടെ ബിസിനസ് എഡിറ്ററായ പല്ലവി ഗൊഗോയ്‌യാണ് “മീ ടൂ’ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.

ഏഷ്യന്‍ ഏജില്‍ ജോലി ചെയ്തിരുന്ന കാലത്ത് ജയ്പൂരിലെ ഹോട്ടലില്‍ വച്ച്‌ അക്ബര്‍ ബലാത്സംഗം ചെയ്തുവെന്നാണ് പല്ലവിയുടെ വെളിപ്പെടുത്തല്‍. വാഷിംഗ്ടണ്‍ പോസ്റ്റിലെഴുതിയ ലേഖനത്തിലാണ് പല്ലവിയുടെ തുറന്നെഴുത്ത്.

ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തനിക്കുണ്ടായ അനുഭവമാണ് പല്ലവി വെളിപ്പെടുത്തിയത്. ഡല്‍ഹിയില്‍ നിന്നും ഏറെ അകലെയുള്ള ഗ്രാമത്തിലേക്ക് തന്നെ റിപ്പോര്‍ട്ടിംഗിന് അയച്ചു. അവിടെ നിന്ന് അക്ബര്‍ താമസിക്കുന്ന ഹോട്ടലിലേക്ക് ചെല്ലാന്‍ ആവശ്യപ്പെട്ടു. അവിടെ വച്ച്‌ അക്ബര്‍ തന്നെ കീഴ്പ്പെടുത്തി.

പിന്നീട് ഇത് പറഞ്ഞ് ഭീഷണിപ്പെടുത്തി പലതവണ പീഡനം ആവര്‍ത്തിച്ചു- പല്ലവി വ്യക്തമാക്കി. അക്ബര്‍ തന്നെ പീഡിപ്പിച്ചതിനേക്കുറിച്ച്‌ തന്‍റെ ചില സുഹൃത്തുക്കള്‍ക്ക് അറിയാമെന്നും പല്ലവി കൂട്ടിച്ചേര്‍ത്തു.

prp

Related posts

Leave a Reply

*