എം.ജെ. അക്ബറിനെതിരെ വീണ്ടും ലൈംഗികാരോപണം

ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായിരുന്ന എം.ജെ. അക്ബറിനെതിരെ വീണ്ടും ലൈംഗികാരോപണം. നാഷ്ണല്‍ പബ്ലിക് റേഡിയോയുടെ ബിസിനസ് എഡിറ്ററായ പല്ലവി ഗൊഗോയ്‌യാണ് “മീ ടൂ’ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. ഏഷ്യന്‍ ഏജില്‍ ജോലി ചെയ്തിരുന്ന കാലത്ത് ജയ്പൂരിലെ ഹോട്ടലില്‍ വച്ച്‌ അക്ബര്‍ ബലാത്സംഗം ചെയ്തുവെന്നാണ് പല്ലവിയുടെ വെളിപ്പെടുത്തല്‍. വാഷിംഗ്ടണ്‍ പോസ്റ്റിലെഴുതിയ ലേഖനത്തിലാണ് പല്ലവിയുടെ തുറന്നെഴുത്ത്. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തനിക്കുണ്ടായ അനുഭവമാണ് പല്ലവി വെളിപ്പെടുത്തിയത്. ഡല്‍ഹിയില്‍ നിന്നും ഏറെ അകലെയുള്ള ഗ്രാമത്തിലേക്ക് തന്നെ റിപ്പോര്‍ട്ടിംഗിന് അയച്ചു. അവിടെ നിന്ന് അക്ബര്‍ […]

ലൈംഗിക ആരോപണം; എം.ജെ അക്ബറുടെ മാനനഷ്ടക്കോസ് മാറ്റി വെച്ചു

ന്യൂഡല്‍ഹി: ലൈംഗിക ആരോപണത്തെ തുടര്‍ന്ന് എം.ജെ അക്ബര്‍ നല്‍കിയ മാനനഷ്ടക്കേസ് മാറ്റിവെച്ചു. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്. നവംബര്‍ 12 നാണ് കേസ് വീണ്ടും പരിഗണിക്കുന്നത്. അ​ക്ബ​റി​നെ​തി​രെ ആ​ദ്യം ആ​രോ​പ​ണം ഉ​ന്ന​യി​ച്ച മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക പ്രി​യ രമ​ണി​ക്കെ​തി​രേ​യാ​ണ് അ​ക്ബ​ര്‍ മാ​ന​ന​ഷ്ട​ത്തി​നു കേ​സ് ന​ല്‍​കി​യ​ത്. ത​നി​ക്കെ​തി​രേ പ്രി​യാ ര​മ​ണി ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന ആ​രോ​പ​ണ​ങ്ങ​ള്‍ ത​ന്നെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്താ​ന്‍ മ​നഃ​പൂ​ര്‍​വം ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്നാ​ണ് കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച പ​രാ​തി​യി​ല്‍ അ​ക്ബ​ര്‍ പ​റ​യു​ന്നു. മാ​ന​ന​ഷ്ട​ത്തി​നു​ള്ള 499-ാം വ​കു​പ്പ് ര​ണ്ടു വ​ര്‍​ഷം വ​രെ […]

മീ ടൂ വിവാദം; എംജെ അക്ബറിനെതിരായ കുരുക്ക് മുറുകുന്നു

ന്യൂഡല്‍ഹി: വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബറിനെതിരായ കുരുക്ക് മുറുകുന്നു. ഏഷ്യല്‍ ഏജ് ദിനപത്രത്തില്‍ ജോലി ചെയ്തിരുന്ന ഇരുപതോളം വനിതാ മാധ്യമ പ്രവര്‍ത്തകര്‍ അക്ബറിനെതിരെ കോടതിയില്‍ മൊഴി നല്‍കും. അക്ബറില്‍ നിന്ന് മോശം അനുഭവം നേരിടേണ്ടി വന്നവരും ദില്ലി പട്യാല കോടതിയില്‍ മൊഴി നല്‍കാനെത്തും. മീടു വെളിപ്പെടുത്തല്‍ നടത്തിയ മാധ്യമ പ്രവര്‍ത്തകരെ നിശബ്ദ്ധരാക്കി സഹമന്ത്രി സ്ഥാനം ഉറപ്പിക്കാന്‍ എം.ജെ.അക്ബര്‍ നല്‍കിയ മാനനഷ്ട കേസാണ് അദേഹത്തിന് തന്നെ കുരുക്കായി മാറുന്നത്. പ്രിയ രമണിക്കെതിരെ നല്‍കിയ കേസില്‍ അക്ബറിനെതിരെ മൊഴി നല്‍കാന്‍ […]

മീ ടൂ ക്യാമ്പയ്ന്‍: എം.ജെ.അക്ബര്‍ രാജിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: മീ ടൂ ആരോപണത്തെ തുടര്‍ന്ന് കേന്ദ്രമന്ത്രി എം.ജെ.അക്ബര്‍ രാജിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. വിദേശത്ത് നിന്ന് തിരികെയെത്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിരുന്നു. വിദേശകാര്യ സഹമന്ത്രി കൂടിയായ എം.ജെ.അക്ബര്‍ നൈജീരിയന്‍ പര്യടനത്തിലാണ്. സംഭവത്തില്‍ അക്ബറില്‍ നിന്ന് വിശദീകരണം തേടുമെന്ന്  പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. വിദേശ സന്ദര്‍ശനം വെട്ടിച്ചുരുക്കി തിരികെ വരാന്‍ എം ജെ അക്ബറിനോട് പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. അക്ബറിന്‍റെ വിശദീകരണത്തിന് ശേഷം തുടര്‍നടപടിയുണ്ടായേക്കും. രണ്ട് പേരാണ് അക്ബറിനെതിരെ ആരോപണം ഉന്നയിച്ചത്. അക്ബര്‍ ലൈംഗിക അതിക്രമം നടത്തിയെന്ന് […]

മീ ടൂവില്‍ കേന്ദ്രമന്ത്രി എം.ജെ.അക്ബറിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി എം.ജെ.അക്ബറിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. അക്ബര്‍ ലൈംഗിക അതിക്രമം നടത്തിയെന്ന് ഏഷ്യന്‍ ഏജിലെ മുന്‍ മാധ്യമപ്രവര്‍ത്തകയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ടെലഗ്രാഫ്, ഏഷ്യൻ എയ്‌ജ് തുടങ്ങിയ പത്രങ്ങളുടെ മുൻ എഡിറ്റർ ആയ എം.ജെ. അക്‌ബറിനെതിരെ പ്രമുഖ മാധ്യമ പ്രവർത്തക പ്രിയാരമണിയാണ് ആദ്യം ആരോപണമുന്നയിച്ചത്. പിന്നാലെ നിരവധി വനിതകൾ ലൈംഗിക അതിക്രമ കഥകൾ ട്വിറ്ററിൽ പോസ്‌റ്റു ചെയ്‌തു. പത്രത്തിൽ ജോലിക്കായി വർഷങ്ങൾക്കു മുമ്പ് മുംബയിലെ ഹോട്ടലിൽ അഭിമുഖത്തിനായി വിളിപ്പിച്ച എഡിറ്റർ മോശമായി പെരുമാറിയെന്ന് 2017 ഒക്‌ടോബറിൽ പ്രസിദ്ധീകരിച്ച ‘എന്‍റെ പുരുഷ മേധാവികൾ’ എന്ന ലേഖനത്തിൽ […]

‘മീ ടു’ ക്യാംപെയ്‌നില്‍ കുടുങ്ങി കേന്ദ്രമന്ത്രി എം.ജെ. അക്ബര്‍

ന്യൂഡല്‍ഹി: ലൈംഗിക അതിക്രമങ്ങള്‍ സ്ത്രീകള്‍ സ്വയം വെളിപ്പെടുത്തുന്ന ‘മീ ടു’ ക്യാംപെയ്‌നില്‍ കുടുങ്ങി വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബറും. അക്ബര്‍ പത്രപ്രവര്‍ത്തകനായിരുന്ന കാലത്ത് ജോലിക്ക് അഭിമുഖത്തിനെത്തുന്ന വനിതാ പത്രപ്രവര്‍ത്തകരോട് അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം. ഹോട്ടല്‍ മുറിയില്‍ മദ്യത്തിന്‍റെ അകമ്പടിയിലായിരുന്നു അഭിമുഖങ്ങളെന്നും വെളിപ്പെടുത്തലുണ്ട്. വനിതാപത്രപ്രവര്‍ത്തകരാണ് ആരോപണവുമായി രംഗത്തെത്തിയിട്ടുള്ളത്. നാനാ പടേക്കര്‍ക്കെതിരെ നടി തനുശ്രീ ദത്ത തുടക്കമിട്ട ബോളിവുഡിലെ രണ്ടാം ഘട്ട ‘മീ ടൂ’വില്‍ നടിമാരായ പൂജ ഭട്ടും കങ്കണ റണാവത്തും ചേര്‍ന്നിരുന്നു. ബോളിവുഡിനെ ചുട്ടുപ്പൊള്ളിച്ചിരിക്കുന്ന മീ ടൂ കാംപെയ്ന്‍ […]