കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്. ഗ്രാമിന് 2,835 രൂപയാണ് ഇന്നത്തെ സ്വര്‍ണ്ണവില. പവന് 22,680 രൂപയാണ് നിരക്ക്.
ഗ്രാമിന്റെ മുകളില്‍ 20 രൂപയാണ് വിലയില്‍ വര്‍ദ്ധിച്ചിരിക്കുന്നത്. കര്‍ക്കിടക മാസം എത്തിയതോടെ കല്യാണങ്ങള്‍ കുറഞ്ഞതും പ്രളയവും വിപണിയെ ബാധിച്ചെന്ന് വ്യപാരികള്‍ പറയുന്നു.
ഇന്നലെ ഗ്രാമിന് 2,815 രൂപയായിരുന്നു നിരക്ക്. ഈ ആഴ്ച്ചയിലെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് സെപ്റ്റംബര്‍ മൂന്നിനായിരുന്നു. ഗ്രാമിന് 2,805 രൂപയായിരുന്നു അന്നത്തെ വില്‍പ്പന വില. 2018-ലെ ഏറ്റവും താഴ്ന്ന നിലവാരമാണ് ആഗസ്റ്റ് 17 ന് സ്വര്‍ണ്ണവിലയില്‍ ഉണ്ടായത്.