ഖത്തറിന്റെ പരാജയത്തില്‍പരിഹാസ്യരായത് പടിഞ്ഞാറന്‍ മാധ്യമങ്ങള്‍

ദോഹ : ലോകകപ്പിന്റെ കന്നിയങ്കത്തില്‍ ഇക്വഡോറിനോട് ഖത്തര്‍ പരാജയപെട്ടെങ്കിലും പരിഹാസ്യരായത് പടിഞ്ഞാറന്‍ മാധ്യമങ്ങളാണ്.

കളിയുടെ രണ്ടാം പകുതിയില്‍ ഖത്തറിന് വിജയിക്കാനവസരമൊരുക്കാന്‍ ഇക്വഡോര്‍ താരങ്ങള്‍ക്കു വന്‍ തുക നല്‍കിയെന്നപടിഞ്ഞാറന്‍ മാധ്യമങ്ങളുടെ കുപ്രചരണത്തിന്റെ മുനയൊടിയുന്നത് കൂടിയായിരുന്നു ഖത്തറിന്റെ പോരാട്ടവും ഇക്വഡോറിന്റെ വിജയവും.

ലോകംമുഴുവന്‍ അറബ് പൈതൃകം അനുഭവച്ചറിയുന്ന നാളുകള്‍ക്കാണ് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിഉത്ഘാടനംചെയ്തഫിഫ ലോകകപ്പ് 2022 ന് തുടക്കം കുറിച്ചത്.ഖുര്‍ആന്‍ സൂക്ത പാരായണത്തിലൂടെ പ്രകാശപൂരിതമായ ഉത്ഘാടന ചടങ്ങില്‍ ഹോളിവുഡ് താരവും സംവിധായകനുമായ മോര്‍ഗന്‍ ഫ്രീമാനും ഭിന്നശേഷിക്കാരനും ഖത്തറിന്റകായിക അംബാസിഡറുമായ ഗനീം അല്‍ മുഫ്തഹും വാചകങ്ങള്‍ കൊണ്ട് വിസ്‌മയം തീര്‍ത്തു. കൊറിയന്‍ സംഗീത ബാന്‍ഡ് ആയ ബിടിഎസിന്റെ വിഖ്യാത ഗായകന്‍ ജങ്കൂക്ക്, ഖത്തരി ഗായകന്‍ ഫഹദ് ഖുബൈസിയും ചേര്‍ന്ന് ഉദ്ഘാടന ചടങ്ങില്‍ സംഗീതമഴയായി പെയ്തിറങ്ങി.

ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന 32 രാജ്യങ്ങളുടെയും ദേശീയ പതാകകളും ഉദ്ഘാടന വേദിയില്‍ ഉയര്‍ന്നുപാറി. മുന്‍ ലോകകപ്പുകളിലെ ഭാഗ്യ ചിഹ്നങ്ങളും ഒത്തൊരുമിച്ച്‌ വേദിയിലെത്തി.60,000 പേര്‍ക്ക് ഇരിപ്പിട ശേഷിയുള്ള അല്‍ഖോറിലെ അല്‍ ബെയ്ത്ത് സ്‌റ്റേഡിയത്തില്‍ ഓരോ കാണിയുടെയും സീറ്റില്‍ സമ്മാനപ്പൊതി കാത്തിരിക്കുന്നുണ്ടായിരുന്നു. ഫുട്ബോളും ജേഴ്‌സിയും കീചെയിനും അത്തറും ലോകകപ്പിന്റെ ഭാഗ്യമുദ്രയുമടക്കമുള്ളവയായിരുന്നു ഗിഫ്റ്റ് കിറ്റില്‍. ഇതാദ്യമായാകുംലോകകപ്പില്‍ കാണികളെ സമ്മാനപ്പൊതികള്‍ കൊണ്ട് വരവേല്‍ക്കുന്നത്.നവംബര്‍ 25ന് സെനഗലുമായാണ് ഖത്തറിന്റെ അടുത്തപോരാട്ടം.

ഷഫീക് അറക്കല്‍

prp

Leave a Reply

*