അരുണ്‍ ഗോയല്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷണറായി ചുമതല‍യേറ്റു

ന്യൂഡല്‍ഹി: വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥന്‍ അരുണ്‍ ഗോയല്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷണറായി ചുമതല‍യേറ്റു. 2027 ഡിസംബര്‍ വരെ പദവിയില്‍ തുടരും.

2025 ഫെബ്രുവരിയില്‍ രാജീവ് കുമാര്‍ സ്ഥാനമൊഴിയുന്നതോടെ ഗോയല്‍ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറാകും.

ഈ വര്‍ഷം മേയില്‍ സുശീല്‍ ചന്ദ്ര വിരമിച്ച ഒഴിവില്‍ രാജീവ്കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായതോടെ മൂന്നംഗ പാനലില്‍ ഒന്ന് ഒഴിഞ്ഞുകിടക്കുകയാണ്. ആറു വര്‍ഷമോ 65 വയസ് തികയുന്നതുവരെയോ ആണ് തെരഞ്ഞെടുപ്പ് കമീഷണര്‍, മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ കാലാവധി.

ഗുജറാത്തില്‍ രണ്ട് ഘട്ടങ്ങളായി ഡിസംബര്‍ ഒന്ന്, അഞ്ച് തീയതികളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നിയമനം. നാഗാലാന്‍ഡ്, മേഘാലയ, ത്രിപുര, കര്‍ണാടക എന്നിവിടങ്ങളിലും തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.

പഞ്ചാബ് കേഡറിലെ 1985 ബാച്ച്‌ ഐ.എ.എസ് ഉദ്യോഗസ്ഥനായ അരുണ്‍ ഗോയലിനെ സ്വയം വിരമിച്ചതിന് പിറ്റേന്നാണ് തെരഞ്ഞെടുപ്പ് കമീഷണറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചത്. 60 വയസ് പൂര്‍ത്തിയാകുന്ന ഈ വര്‍ഷം ഡിസംബര്‍ 31നാണ് ഐ.എ.എസ് പദവിയില്‍ നിന്ന് ഗോയല്‍ വിരമിക്കേണ്ടിയിരുന്നത്.

ഗോയല്‍ അടുത്തകാലം വരെ ഹെവി ഇന്‍ഡസ്ട്രീസ് സെക്രട്ടറിയായിരുന്ന ഗോയല്‍ കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

prp

Leave a Reply

*