ഖത്തര്‍ ലോകകപ്പ് : ബോള്‍ കാരിയര്‍മാരാകാന്‍ മലപ്പുറത്തെ ‘കുട്ടിതാരങ്ങള്‍’

ദോഹ: ഖത്തര്‍ ലോകകപ്പില്‍ ബോള്‍ കാരിയറായി ഇന്ത്യന്‍ ഫുട്ബോളിന്റെ മെക്കയായ മലപ്പുറത്തുനിന്നുള്ള പതിമൂന്ന്കാരായ രണ്ടു ബാലന്മാര്‍ ഇടം പിടിച്ചു.

ഖത്തറിലെ ഐഡിയല്‍ ഇന്ത്യന്‍ സ്കൂളിലെമുഹമ്മദ് റയാനും, എം ഇ എസ് ഇന്ത്യന്‍ സ്കൂളിലെ ഇബ്ന്‍ഷാനിനുമാണ് ഖത്തര്‍ലോകകപ്പ് മത്സരങ്ങളില്‍ റഫറിയുടെ നിര്‍ദ്ദേശാനുസരണം മത്സരിക്കുന്ന താരങ്ങള്‍ക്ക് പന്ത് കൈമാറുന്ന ബോള്‍ ക്യാരിയര്‍മാരാകാന്‍
ഫിഫയുടെ സെലക്ഷന്‍ ലഭിച്ചത്.

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളായ ഇരുവരും ഖത്തര്‍ ഫുട്ബോള്‍ ക്ലബ്ബില്‍ മലയാളിയായ കോച്ച്‌ അബ്ദുല്‍ ഫത്തഹിന്റെ കീഴിലാണ് പരിശീലനം നേടുന്നത്.കളി മികവിലൂടെ റയാന്‍ ഖത്തറിലെ പ്രമുഖ സ്പോര്‍ട്സ്ക്ലബ്ബായ അല്‍ സദ്ദ് ഫുട്ബാള്‍ ക്ലബ്ബിലെ അണ്ടര്‍15 ടീമിലുമെത്തിയിരുന്നു.

ഫിഫയുടെ മത്സര വേദിയില്‍ ബോള്‍ കാരിയര്‍ മരാകുന്ന ഇരുവരെയും കോച്ച്‌ അബ്ദുല്‍ ഫത്തഹ്‌അനുഗമിക്കും.
ലോകകപ്പിന്റെ നാല്‍പത്തി ഒന്‍പതാം മാച്ചില്‍ പ്രികോര്‍ട്ടറില്‍ മുഹമ്മദ് റയാന്‍ ബോള്‍ കാരിയറാകുമ്ബോള്‍ , അന്‍ പത്തിയേഴാം മാച്ചിലെ കോര്‍ട്ടര്‍ ഫൈനലിലാകും ഇബ്ന്‍ ഷാന്‍ കാരിയറാകുക.

അര്‍ജന്റീന ഈ മത്സരത്തിലു ണ്ടാകുമെന്നപ്രതീക്ഷയുടെ ത്രില്ലിലാണ് ഇബ്ന്‍ ഷാന്‍. ഖത്തറില്‍ നിന്നും 10നും 15നും ഇടയിലുള്ള അഞ്ച് ബാലന്‍ മാര്‍ക്കാണ് ബോള്‍ കാരിയറായി ഫിഫയുടെ സെലക്ഷന്‍ ലഭിച്ചിട്ടുള്ളത്.
തിരൂര്‍ തലക്കടത്തൂര്‍ സ്വദേശിയായ മുഹമ്മദ്‌ റയാന്‍ ഖത്തറില്‍ എഞ്ചിനീയറായ ഫിറോസിന്റെയും കെ .പി .ഒ ഷംലയുടെയും മകനാണ്. പൊന്നാനി ചമ്രവട്ടം കടവ് സ്വദേശിയായ ഇബ്ന്‍ ഷാന്‍ ഖത്തറിലെ ബിസിനസ് കാരനായ ഫാരിഖ് അവറാന്‍കുട്ടിയുടെയും ഷാനിബയുടെയും മകനാണ്

ഷഫീക് അറക്കല്‍

prp

Leave a Reply

*