സ്വര്‍ണ വില വീണ്ടും ഇടിഞ്ഞു

കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണ വില വീണ്ടും ഇടിഞ്ഞു. രണ്ടുദിവസം മാറ്റമില്ലാതെ തുടര്‍ന്നതിന് ശേഷമാണ് സ്വര്‍ണ വില കുറഞ്ഞത്.

സ്വര്‍ണം ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞതോടെ ഗ്രാമിന് 4,850 രൂപയും പവന് 38,800 രൂപയുമായി. ശനിയാഴ്ച മുതല്‍ ഗ്രാമിന് 4,860 രൂപയും പവന് 38,880 രൂപയുമായിരുന്നു.

നവംബര്‍ 4-നായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 4,610 രൂപയും പവന് 36,880 രൂപയുമായി കുറഞ്ഞിരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് കഴിഞ്ഞ ദിവസമാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 4,875 രൂപയും പവന് 39,000 രൂപയുമായി വ്യാപരം നടന്നു.

prp

Leave a Reply

*