വയലാറിന്‍റെ പത്നിയുടെ വിജയാശംസയുമായി വി എസ്

‘ഞങ്ങള്‍ സഖാവിനെ കാണാന്‍  കാത്തിരിക്കുകയായിരുന്നു. ഒന്നിനുമല്ല, വെറുതെ’- ഭാരതി തമ്പുരാട്ടി പറഞ്ഞു. മലയാളത്തിന്‍റെ വിപ്ലവകവിയായ  വയലാര്‍ രാമവര്‍മയുടെ പത്നിയെ കാണുവാനായി മലമ്പുഴ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കൂടിയായ വി എസ് അച്യുതാനന്ദന്‍ എത്തിയപ്പോഴാണ് ഭാരതി തമ്പുരാട്ടിയുടെ ഈ വാക്കുകള്‍. വയലാറിന്‍റെ വിപ്ലവനായകനുമുന്നില്‍ ആ കുടുംബം ആദരം അര്‍പ്പിച്ചു. തിങ്കളാഴ്ച രാവിലെയാണ് മുട്ടിക്കുളങ്ങര കനാല്‍റോഡിനുസമീപം വയലാറിന്‍റെ മകള്‍ താമസിക്കുന്ന വീട്ടില്‍ വിഎസ് ഭാരതി തമ്പുരാട്ടിയെ കാണുവാനായി എത്തിയത്.

vs-

ഭാരതി തമ്പുരാട്ടിയും മക്കളായ ഇന്ദുലേഖയും യമുനയും  അദ്ദേഹത്തെ സ്വീകരിച്ചു. വി എസ് അവരുടെ ആരോഗ്യസ്ഥിതി ചോദിച്ചറിഞ്ഞു. ഒരിക്കല്‍ മുഖ്യമന്ത്രിയായപ്പോള്‍ സഖാവിനെ കണ്ടകാര്യം വയലാറിന്‍റെ മകള്‍ ഓര്‍മിപ്പിച്ചു. വീട്ടിലേക്കു പോകുന്ന വഴി നന്നാക്കുന്നതിലെ സാങ്കേതിക തടസ്സം നീക്കിത്തരണമെന്ന്  ഇന്ദുലേഖ അഭ്യര്‍ഥിച്ചു. പത്തോളം കുടുംബങ്ങള്‍ ഉപയോഗിക്കുന്ന  കല്ലംപറമ്പ് റോഡ്  നന്നാക്കാന്‍ പഞ്ചായത്ത് അധികൃതര്‍ തയ്യാറാണ്. അതിന്‍റെ എസ്റ്റിമേറ്റും തയ്യാറാക്കി. എന്നാല്‍, ഒരു വ്യക്തി തടസ്സം നില്‍ക്കുകയാണ്. കേസും കൂട്ടവുമൊന്നുമില്ലതെ വി എസ് ഇടപെട്ടാല്‍ അതു തീര്‍ക്കാനാവും–അവര്‍ പറഞ്ഞു. വയലാറിന്‍റെ പ്രിയപത്നിയുടെയും മക്കളുടെയും വിജയാശംസയും ആശീര്‍വാദവും ഏറ്റുവാങ്ങിയാണ് വി എസ് മടങ്ങിയത്.

prp

Related posts

Leave a Reply

*