500 ഗോളുമായി മെസ്സി , ബാഴ്‌സയ്ക്ക് ഹാട്രിക് തോല്‍വി

സ്പാനിഷ് ഫുട്‌ബോള്‍ ലീഗില്‍ വലന്‍സിയയ്ക്കു മുന്നില്‍ സ്വന്തം തട്ടകത്തില്‍ തന്നെ ബാഴ്‌സലോണ തോറ്റത് 1-2ന്. തുടര്‍ച്ചയായ മൂന്നാം തവണയാണ് ബാഴ്സലോണ തോല്‍വി ഏറ്റുവാങ്ങുന്നത്. അതും കരിയറിലെ അഞ്ഞൂറാം ഗോള്‍ നേടി ലയണല്‍ മെസി ടീമിന് കീര്‍ത്തി പരത്തിയ ദിവസം തന്നെ. ഇതോടെ ലാ ലീഗയില്‍ ചാമ്പ്യന്‍ പട്ടത്തിനുള്ള മത്സരം കടുത്തു.

30B988CE00000578-3424243-image-a-12_1454169239014
33 കളികളില്‍നിന്ന് 76 പോയിന്‍റോടെ ബാഴ്‌സലോണ തന്നെയാണ് ഒന്നാം സ്ഥാനത്തെങ്കിലും ഇത്രയും കളികളില്‍നിന്ന് ഇതേ പോയിന്‍റോടെ അത്‌ലറ്റികോ മാഡ്രിഡ് രണ്ടാം സ്ഥാനത്തുണ്ട്. ഒരു പോയിന്‍റ് മാത്രം പിറകില്‍ റയല്‍ മാഡ്രിഡ് മൂന്നാം സ്ഥാനത്തുള്ളതാണ് ബാഴ്‌സയ്ക്ക് ഏറെ ഭീഷണി നല്‍കുന്നത്. ബാഴ്‌സയേക്കാള്‍ കൂടുതലായി ഒമ്പത് ഗോളുകളുള്ളതാണ് അവര്‍ക്കുള്ള മുന്‍തൂക്കം.

ഏപ്രില്‍ ആദ്യം ലീഗില്‍ ഒമ്പതു പോയിന്‍റോടെ മുന്നിലുണ്ടായിരുന്ന ബാഴ്‌സലോണയ്ക്ക് ഇപ്പോഴുള്ളത് പേരിനു മാത്രമുള്ള മുന്‍തൂക്കമാണുള്ളത്. ഒന്നാം പകുതി അവസാനിക്കും മുമ്പേ വലന്‍സിയ രണ്ടു ഗോളുകള്‍ നേടി മുന്നിലെത്തിയിരുന്നു. രണ്ടാം പകുതിയുടെ അവസാനമാണ് മെസി എതിരാളികളുടെ ഗോള്‍വല കുലുക്കിയത്.

കഴിഞ്ഞ തവണ നൂ കാമ്പില്‍ ഏറ്റുമുട്ടിയപ്പോള്‍ നാണം കെട്ട തോല്‍വി (7-1) ഏറ്റുവാങ്ങിയ വലന്‍സിയയ്ക്ക് ഇത് മധുരപ്രതികാരമായി. സാന്‍റി മിയ വലന്‍സിയക്കു വേണ്ടി ഗോള്‍ നേടിയപ്പോള്‍ രണ്ടാമത്തേത് ഇവാന്‍ റാക്കിച്ചിന്‍റെ വക സെല്‍ഫ് ഗോള്‍ രൂപത്തിലായിരുന്നു.
prp

Related posts

Leave a Reply

*