യുപിഐ ഇടപാടുകളുടെ എണ്ണത്തില്‍ പരിധി വരുന്നു? ഗൂഗിള്‍പേ, ഫോണ്‍പേ, പേടിഎം വഴി പണമയക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ആലോചന

ന്യൂഡല്‍ഹി: യുപിഐ ഇടപാടുകള്‍ക്ക് പരിധി ഏര്‍പ്പെടുത്തിയേക്കുമെന്ന് സൂചന. ഗൂഗിള്‍ പേ, ഫോണ്‍ പേ, പേ ടിഎം തുടങ്ങിയ യുപിഐ ആപ്പുകള്‍ വഴി ഇടപാടുകള്‍ നടത്തുന്നതിനാണ് പരിധി നിശ്ചയിക്കുന്നത്.

നിലവില്‍ അണ്‍ലിമിറ്റഡ് ഇടപാടുകള്‍ നടത്താനുള്ള സൗകര്യമാണ് നിര്‍ത്തലാക്കാന്‍ പോകുന്നതെന്നാണ് വിവരം.

യുപിഐ ഇടപാടുകള്‍ നിയന്ത്രിക്കുന്ന നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) ഇക്കാര്യത്തില്‍ റിസര്‍വ് ബാങ്കുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്ത് നടക്കുന്ന 80 ശതമാനം പണമിടപാടുകളും യുപിഐ വഴിയാണെന്നാണ് കണക്ക്. ഈ സാഹചര്യത്തില്‍ ചില റിസ്കുകള്‍ ഒഴിവാക്കാന്‍ സൗജന്യ ഇടപാടുകള്‍ 30 ശതമാനം വരെ നിയന്ത്രിക്കാനാണ് എന്‍പിസിഐയുടെ നിര്‍ദേശം.

ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉടനുണ്ടായേക്കും. നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്റെ ആവശ്യകതയും ഗുണവും ഉള്‍പ്പെടെ നിര്‍ദേശത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ചതിന് ശേഷമേ അന്തിമ തീരുമാനമുണ്ടാകൂ. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും യോഗം ചേര്‍ന്നിട്ടുണ്ടെന്നാണ് വിവരം. എന്‍പിസിഐയുടെ നിര്‍ദേശം നിലവില്‍ വരികയാണെങ്കില്‍ ഡിസംബര്‍ 31ന് ശേഷം യുപിഐ ഇടപാടുകള്‍ക്ക് പരിധിയുണ്ടാകും.

prp

Leave a Reply

*