ഗര്‍ഭിണിയായ നായയെ വടി കൊണ്ട് അടിച്ചുകൊലപ്പെടുത്തിയ സംഭവം; വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഗര്‍ഭിണിയായ നായ ആക്രമിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍.കോളേജ് വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായത്.

ബേസ്‌ബോള്‍ ബാറ്റുകള്‍, മരത്തടികള്‍, ഇരുമ്ബ് ദണ്ഡുകള്‍ എന്നിവ ഉപയോഗിച്ച്‌ താല്‍കാലികമായി നിര്‍മിച്ച മുറിയിലിട്ടാണ് വിദ്യാര്‍ത്ഥികള്‍ നായയെ ആക്രമിച്ചത്.

അറസ്റ്റിലായവര്‍ ഡോണ്‍ ബോസ്‌കോ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികളാണെന്ന് പോലീസ് അറിയിച്ചു. സ്ഥിരമായി നായ കുരച്ച്‌ ശല്യം ചെയ്തിരുന്നുവെന്‌നും ഈ ശബ്ദം ആരോചകമായതിനാലാണ് നായയെ തല്ലിക്കൊന്നതെന്നും വിദ്യാര്‍ത്ഥികള്‍ ചോദ്യം ചെയ്യുന്നതിനിടയില്‍ വ്യക്തമാക്കി.

വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് നായയെ അതിക്രൂരമായി കൊലപ്പെടുത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.ഇത് ശ്രദ്ധയില്‍പ്പെട്ട പ്രദേശവസികള്‍ അജ്ഞാതര്‍ക്കെതിരെ ഡല്‍ഹി കോടടിയില്‍ പരാതി നല്‍കിയിരുന്നു.തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തത്. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമ പ്രകാരമാണ് പോലീസ് കേസെടുത്തത്. പ്രതികള്‍ വടികൊണ്ട് അടിക്കുകയും മരിച്ചെന്ന് ഉറപ്പായതിന് പിന്നാലെ തുറസ്സായ സ്ഥലത്ത് ഉപേക്ഷിക്കുകയുമായിരുന്നു.

prp

Leave a Reply

*