സ്‌ട്രെയ്റ്റനിംഗ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

മുടി സ്‌ട്രെയ്റ്റന്‍ ചെയ്ത ശേഷം മുടിയെ എങ്ങനെ സംരക്ഷിക്കണമെന്ന് പലര്‍ക്കും അറിയില്ല. അത് കൊണ്ട് തന്നെ മുടി നശിയാനും സാധ്യതകള്‍ ഏറെയാണ്.  മുടി സ്‌ട്രെയ്റ്റനിംഗ് ചെയ്തതിന് ശേഷം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍.

 

മോശമായ ഉത്പ്പന്നങ്ങള്‍ മുടിയില്‍ ഉപയോഗിക്കരുത്

നല്ല ഗുണമുള്ള ഹെയര്‍ സ്‌ട്രെയ്റ്റ്‌നര്‍ തന്നെ നോക്കി വാങ്ങാന്‍ ശ്രദ്ധിക്കണം. മോശമായ ഉത്പ്പന്നങ്ങള്‍ മുടിയില്‍ പരീക്ഷിക്കരുത്. ഉത്പ്പന്നങ്ങള്‍ വാങ്ങുന്നതിന് മുമ്പ് അതില്‍ എഴുതിയിരിക്കുന്ന കാര്യങ്ങള്‍ കൃത്യമായി വായിച്ചു നോക്കണം.

 

സ്‌ട്രെയ്റ്റനര്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം

 

ദീര്‍ഘസമയത്തേക്കുള്ള ഹെയര്‍ സ്‌ട്രെയ്റ്റനര്‍ മുടിയെ നശിപ്പിക്കാന്‍ കാരണമാകും. സ്‌ട്രെയ്റ്റനര്‍ എപ്പോഴും കുറഞ്ഞ സമയത്തേക്ക് മാത്രം ഉപയോഗിക്കുക.

 

 

മുടി കഴുകുന്നതും നന്നായി ശ്രദ്ധിക്കണം

 

മുടിയില്‍ ഷാമ്പൂവും കണ്ടീഷണറും ഇട്ട് കഴുകിയ ശേഷം പിന്നീട് മുടി ഡ്രയര്‍ കൊണ്ട് ഉടനടി ഉണക്കരുത്. പെട്ടെന്ന് ഉണക്കുമ്പോള്‍ അത് മുടിയ്ക്ക് ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ കാരണമാകും.

 

 

നനഞ്ഞ മുടിയില്‍ സ്‌ട്രെയ്റ്റനിംഗ് ചെയ്യരുത്

 

നനഞ്ഞ മുടിയില്‍ ഒരിക്കലും സ്‌ട്രെയ്റ്റനിംഗ് ചെയ്യരുത്. ഇത് മുടി പൊട്ടുന്നതിനും, അറ്റം പിളരുന്നതിനും കാരണമാകുന്നു. പൂര്‍ണ്ണമായും ഉണങ്ങിയ മുടിയില്‍ മാത്രമേ സ്‌ട്രെയ്റ്റനിംഗ് ചെയ്യാവു.

 

ഉടനടി ചീപ് സ്‌ട്രെയ്റ്റന്‍ ചെയ്ത മുടിയില്‍ ഉപയോഗിക്കരുത്

 

അല്‍പസമയത്തേക്കെങ്കിലും സ്‌ട്രെയ്റ്റന്‍ ചെയ്ത മുടിയില്‍  ചീപ്പ് ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇത് മുടിയുടെ ആരോഗ്യത്തെ കാര്യമായി തന്നെ ബാധിക്കാന്‍ ഇടയുണ്ട്.

 

 

prp

Leave a Reply

*