സ്വാദിഷ്ടമായ ബട്ടര്‍ ചിക്കന്‍ ഉണ്ടാക്കാം

വളരെ രുചികരവും വളരെ എളുപ്പത്തില്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിയുന്നതും ആയ ഒരു വിഭവം ആണ് ബട്ടര്‍ ചിക്കന്‍ .അപ്പൊ പിന്നെ ഇന്ന് നമുക്ക് ബട്ടര്‍ ചിക്കന്‍ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍

കോഴി – 1 കിലോ

സവാള – 2 എണ്ണം

തക്കാളി – 4 എണ്ണം

മുട്ട -2 എണ്ണം

ബട്ടർ – 100 ഗ്രാം

ഇഞ്ചി – 1 കഷ്ണം

വെളുത്തുള്ളി – 1 കഷ്ണം

മഞ്ഞൾപൊടി -അര ടീസ്പൂണ്‍

മുളകുപൊടി -3 ടീസ്പൂണ്‍

മല്ലിപ്പൊടി – 3 ടീസ്പൂണ്‍

ഏലക്ക -8 എണ്ണം

ഗ്രാമ്പു – 8 എണ്ണം

കറുവപ്പട്ട – 2 കഷ്ണം

അണ്ടിപരിപ്പ് – 10 എണ്ണം

എണ്ണ – പാകത്തിന്

മല്ലിയില -2 കതിർപ്പ്

പാകം ചെയ്യുന്ന വിധം :

ഇറച്ചി നന്നാക്കി ചെറുതായി അരിയുക.

തക്കാളി ചൂടുവെള്ളത്തിൽ ഇട്ടു തൊലി കളയുക.

സവാള ചെറുതായി അരിഞ്ഞു എണ്ണയിൽ വഴറ്റുക.

മുട്ട പുഴുങ്ങി ഗ്രേറ്റ്‌ ചെയ്തു എടുക്കുക.

ഇഞ്ചിയും വെളുത്തുള്ളിയും അരിഞ്ഞു വെയ്ക്കുക.

വഴറ്റിയ സവാള, തക്കാളി ,അണ്ടിപരിപ്പ് എന്നിവ അരിച്ചു അരിച്ചു എടുക്കുക.

ഇറച്ചി കഷ്ണങ്ങൾ പാകത്തിന് ഉപ്പും വെള്ളവും ചേർത്ത് വേവിച്ചെടുത്ത് തിളച്ച ബട്ടറിൽ ഇട്ടു ചെറുതായി പൊരിക്കുക. ഇതിലേക്ക് അരച്ച ഇഞ്ചിയും,വെളുത്തുള്ളിയും, ഏലക്ക,ഗ്രാമ്പു,കറുവപ്പട്ട എന്നിവ ചേർത്ത് ഇറച്ചി മൂക്കുമ്പോൾ മഞ്ഞൾ പൊടി,മുളക്പൊടി, മല്ലിപൊടി എന്നിവ ചേർത്ത് ഇളക്കുക. ഇതിലേക്ക് അരച്ച തക്കാളിക്കൂട്ട് ചേർത്ത് ബട്ടർ തെളിയുമ്പോൾ മുട്ട ഗ്രേറ്റ്‌ ചെയ്തതും മല്ലിയില അരിഞ്ഞ തും ചേർത്ത് ഇറക്കുക.  ബട്ടര്‍ ചിക്കന്‍

prp

Related posts

Leave a Reply

*