ഏഴ് ദിവസം വരെയുള്ള സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാം; പുതിയ സംവിധാനവുമായി വാട്ട്സാപ്പ്

ലോകത്ത് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ഇന്‍സ്റ്റന്‍റ് മെസേജിംഗ് ആപ്പാണ് വാട്ട്സാപ്പ്. ഒരു ബില്യണില്‍ അധികം ആളുകള്‍ വാട്ട്സാപ്പ് ഉപയോഗിക്കുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. ആന്‍ഡ്രോയ്ഡ്, iOS, വിന്‍ഡോസ് പ്ലാറ്റ്ഫോമുകളിലും കമ്ബ്യൂട്ടറിലും വാട്ട്സാപ്പ് ഉപയോഗിക്കാന്‍ കഴിയും. വാട്ട്സാപ്പ് പുറത്തിറങ്ങിയതിന് ശേഷം നിരവധി മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. അയച്ച ആളിനും സ്വീകര്‍ത്താവിനും സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള സൗകര്യം അടുത്തിടെ വാട്ട്സാപ്പ് അവതരിപ്പിച്ചിരുന്നു. തുടക്കത്തില്‍ ഏഴ് മിനിറ്റിനകം സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനാണ് അവസരമുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ പരമാവധി ഏഴ് ദിവസം വരെ സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ […]

പുതുവത്സര രാത്രിയില്‍ വാട്ട്സ് ആപ്പ് നിശ്ചലമായി

ദില്ലി: ലോകം മുഴുവന്‍ പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കെ വാട്സ്‌ആപ്പ് പണിമുടക്കിയത് ഉപയോക്താക്കളെ വലച്ചു. ലോകത്തിന്‍റെ പലഭാഗങ്ങളില്‍ നിന്നു വാട്ട്സ് ആപ്പില്‍ പുതുവത്സര സന്ദേശങ്ങള്‍ പ്രവഹിച്ചതോടെ സന്ദേശങ്ങള്‍ കൈമാറാനാകാതെ ലോകത്തിലെ ഏറ്റവും വലിയ സന്ദേശ കൈമാറ്റ ആപ്പായ വാട്ടസ് ആപ്പ് നിശ്ചലമാകുകായായിരുന്നു. രാത്രി 12 മണിക്കു ശേഷം ഒരു മണിക്കൂറോളം ഈ അവസ്ഥ തുടര്‍ന്നു. ഇതിനു ശേഷമാണു ആപ്ലിക്കേഷന്‍ പ്രര്‍ത്തന ക്ഷമമായത്. വാട്ടസ് ആപ്പ് നിശ്ചലമായത് ട്രോള്‍ ഗ്രൂപ്പുകള്‍ ആഘോഷമാക്കുകയും ചെയ്തു. ഒരു മണിക്കൂര്‍ നീണ്ടുനിന്ന സാങ്കേതിക തകരാര്‍ ഒരുമണിയോടെയാണ് പരിഹരിക്കപ്പെട്ടത്. പുതുവത്സര […]

വാട്സ് ആപ്പിനെതിരെ ഇന്ത്യന്‍ അഭിഭാഷകന്‍ രംഗത്ത്

ന്യൂഡല്‍ഹി: വാട്സ് ആപ്പിനെതിരെ ഇന്ത്യന്‍ അഭിഭാഷകന്‍ രംഗത്ത്. നടുവിരല്‍ ഉയര്‍ത്തുന്ന ഇമോജി വാട്സ് ആപ്പില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ന്യൂഡല്‍ഹിയിലെ മജിസ്ട്രേറ്റ് കോടതികളില്‍ അഭിഭാഷകനായി പ്രവര്‍ത്തിക്കുന്ന ഗുര്‍മീത് സിംഗ് വാട്സ് ആപ്പിനെതിരെ നോട്ടീസ് അയച്ചിരിക്കുന്നത്. പതിനഞ്ച് ദിവസത്തെ സമയമാണ് വാട്സ് ആപ്പിന് നല്‍കിയിരിക്കുന്നത്. കലാപത്തിന് കാരണമായേക്കാവുന്ന ഇമോജിയാണിത്, ഇത് അശ്ലീലവും, ആഭാസം നിറഞ്ഞ ശരീര ചേഷ്ഠയാണെന്നും അഭിഭാഷകന്‍ നോട്ടീസില്‍ പറയുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 509, 354 വകുപ്പുകളും, ക്രിമിനല്‍ ജസ്റ്റിസ് നിയമത്തിലെ ആറാം വകുപ്പും പരാമര്‍ശിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഇമോജി സ്ഥാപിച്ചത് […]

പരസ്യങ്ങളില്‍ ക്ലിക്-ടൂ-വാട്ട്സാപ്പ് ബട്ടണ്‍; ധനസമ്പാദ്യത്തിന് പുതിയ വഴിയുമായി ഫേയ്സ്ബുക്ക്

പരസ്യമില്ലാത്ത മെസേജിങ്ങ് പ്ലാറ്റ്ഫോമാണ് വാട്ട്സാപ്പ് . എന്നാല്‍ ഫേയ്സ്ബുക്കിന്‍റെ ഉടമസ്ഥതയിലുളള വാട്ട്സാപ്പ് മെസേജിങ്ങ് ആപ്പ് ധനസമ്പാദ്യത്തിന്‍റെ മറ്റു വഴികള്‍ കണ്ടെത്താന്‍ സഹായിക്കുന്നു. ഇപ്പോഴിതാ  Tech Crunch ന്‍റെ റിപ്പോര്‍ട്ടു പ്രകാരം ഫേയ്സ്ബുക്ക് ബിസിനസ്സുകള്‍ തുടങ്ങാന്‍ പോകുന്നു എന്നാണ് സൂചിപ്പിക്കുന്നത്. ഇതിലൂടെ ഫേയ്സ്ബുക്ക് വാട്ട്സാപ്പും ലിങ്ക് സൃഷ്ടിച്ച്‌ അതിലൂടെ പരസ്യ യൂണിറ്റ് തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. ഈ വിധത്തില്‍ പരസ്യങ്ങളില്‍ ഒരു ബട്ടണ്‍ ഉള്‍പ്പെടുത്തുകയും ആ ബട്ടണില്‍ ക്ലിക്ക് ചെയ്യുന്നതിലൂടെ ആളുകള്‍ക്ക് ആപ്പ് ഉപയോഗിച്ച്‌ മെസേജുകള്‍ അയക്കാനോ വിളിക്കാനോ സാധിക്കുകയുംചെയ്യും. […]

പുതിയ അഞ്ച് ഫീച്ചറുകളുമായി വാട്ട്സാപ്പ്

വാട്ട്സാപ്പ് ഇടയ്ക്കിടെ അപ്ഡേറ്റ് ചെയ്യപ്പെടുകയെന്നത് അത്ര വലിയൊരു കാര്യമൊന്നുമല്ല. എന്നാല്‍ ഇപ്പോള്‍ ഇതാ നിങ്ങളുടെ ചാറ്റിന്‍റെ സ്വഭാവം തന്നെ മാറ്റുന്ന തരത്തിലുള്ള പുതിയ അഞ്ച് ഫീച്ചറുകളുമായി വാട്ട്സാപ്പ് എത്തുന്നു. മാസങ്ങള്‍ക്കകം തന്നെ ഈ ഫീച്ചറുകള്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേസമയം ബീറ്റാ ടെസ്റ്റിങ് പതിപ്പുകളില്‍ ഇപ്പോള്‍ തന്നെ ഈ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വീഡിയോ കോളുകള്‍ക്കായുള്ള പിക്ചര്‍ ഇന്‍ പിക്ചര്‍: നിലവില്‍ വാട്ട്സാപ്പില്‍ വീഡിയോ കോള്‍ ചെയ്യുന്നതിനിടെ ഫോണില്‍ മറ്റുള്ള കാര്യങ്ങളൊന്നും ചെയ്യാന്‍ കഴിയില്ല. എന്നാല്‍ ഈ പ്രശ്നം […]

വാട്ട്സാപ്പ് ഗ്രൂപ്പുകളില്‍ നിന്നും മൊബൈല്‍ നമ്പര്‍ മറയ്ക്കാം !

വാട്ട്സാപ്പ് ഗ്രൂപ്പുകളില്‍ അംഗമാകുമ്പോള്‍ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ആ ഗ്രൂപ്പില്‍ നിന്ന് മറയ്ക്കണമെന്ന് നമ്മളെല്ലാം ആഗ്രഹിക്കാറുണ്ട്. ഗ്രൂപ്പ് ചാറ്റിങ് നടത്തുന്ന വേളയില്‍ ആ ഗ്രൂപ്പിലെ പലരേയും നമുക്ക് അറിയണമെന്നില്ല. ഈ അവസരങ്ങളില്‍ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ മറച്ച്‌ വച്ച്‌ ഗ്രൂപ്പുകളില്‍ ചാറ്റിങ് നടത്തുന്നതും മെസേജ് ചെയ്യുന്നതുമായിരിക്കും നല്ലത്. അതിനായി എന്തെല്ലാം ചെയ്യണമെന്ന് നോക്കാം. ആദ്യമായി മൊബൈലില്‍ വാട്ട്സാപ്പ് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്ത് റീ ഇന്‍സ്റ്റാള്‍ ചെയ്യുക. തുടര്‍ന്ന് നിങ്ങളുടെ മൊബൈല്‍ നമ്പര്‍ സ്ഥിരീകരിക്കുന്ന വേളയില്‍ മൊബൈല്‍ ഫ്ളൈറ്റ് […]

വാട്ട്സാപ്പില്‍ ലഭിക്കുന്ന യൂട്യൂബ് ലിങ്കുകള്‍ ഇനി വാട്ട്സാപ്പില്‍ തന്നെ കാണാം

വാട്ട്സാപ്പിലൂടെ ലഭിക്കുന്ന യൂട്യൂബ് ലിങ്കുകള്‍ ഇനി മുതല്‍ വാട്ട്സാപ്പില്‍ തന്നെ കാണുന്നതിനായി പുതിയ സംവിധാനം ഒരുങ്ങുകയാണ്. വാബ് ബീറ്റാ ഇന്‍ഫോയാണ് ഇക്കാര്യം അറിയിച്ചത്. വാട്ട്സാപ്പിന്‍റെ  2.17.81 ഐഓഎസ് പതിപ്പിലാണ് ഈ  സവിശേഷത ലഭ്യമാകുക. വാട്ട്സാപ്പില്‍ ലഭിക്കുന്ന യൂട്യൂബ് ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പുറത്ത് പോവാതെ തന്നെ വീഡിയോ പ്ലേ ആകും. പിക്ചര്‍ ഇന്‍ പിക്ചര്‍ എന്ന മോഡില്‍ ആണ് വീഡിയോ കാണാന്‍ സാധിക്കുക. ഇതിനിടയില്‍ ചാറ്റിങ്ങ് തുടരുകയും ചെയ്യാം. കൂടാതെ വോയ്സ് മെസേജ് റെക്കോഡ് ചെയ്യുന്നതിനായി വിരല്‍ മുകളിലേക്ക് […]

ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍ വീണ്ടും കാണാം? ‘ഡിലീറ്റ് ഫോര്‍ എവരിവണ്ണി’ന്‍റെ കാര്യത്തില്‍ തീരുമാനമായി

‘ഡിലീറ്റ് ഫോര്‍ എവരിവണ്‍’ എന്ന പുതിയ ഫീച്ചറുമായി കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു വാട്ട്സാപ്പ് രംഗത്തെത്തിയത്. നമ്മള്‍ അബദ്ധത്തിലും അറിയാതെയും അയയ്ക്കുന്ന സന്ദേശങ്ങള്‍ ഏഴ് മിനിട്ടിനകം വേണമെങ്കില്‍ ഇല്ലാതാക്കാന്‍ സാധിക്കുമെന്നാണ് ഈ പുതിയ ഫീച്ചറിന്‍റെ  പ്രത്യേകതയെന്നാണ്   കമ്പനി  വ്യക്തമാക്കിയിരുന്നത്. എന്നാല്‍ വാട്ട്സാപ്പില്‍ നിന്നും ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍ വീണ്ടും കാണാന്‍ സാധിക്കുമെന്നാണ് സ്പാനിഷ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയിഡ് ബ്ലോഗ് കമ്പനി അവകാശപ്പെടുന്നത്. ‘ആന്‍ഡ്രോയിഡ് നോട്ടിഫിക്കേഷന്‍ ഹിസ്റ്ററി’ എന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിലൂടെ ഇല്ലാതാക്കിയ സന്ദേശങ്ങള്‍ സ്വീകര്‍ത്താവിന് കാണാന്‍ സാധിക്കുമെന്നും ഇവര്‍ അവകാശപ്പെടുന്നു. […]

വാട്സപ്പിനും വ്യാജന്‍!

പലതരത്തിലുള്ള വ്യാജനെ നമ്മള്‍ കണ്ടിട്ടുണ്ട്. ചിലത് ഒറിജിനല്‍ ഏതാ ഡ്യൂപ്ലികേറ്റ് ഏതാന്ന് മനസിലാക്കാന്‍ പറ്റാത്തതായിരിക്കും. ഇവിടെ ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ കിടക്കുന്ന വാട്സപ്പ് വ്യാജനാണ്. ഒറിജിനല്‍ വാട്ട്സ് ആപ്പ്  1 ബില്യണ്‍ ആളുകളാണ് ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്.  അമ്പതിനായിരത്തിനു മുകളില്‍ ആളുകള്‍ വ്യാജ  ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്തു കഴിഞ്ഞു. എന്നാല്‍ ഇതിന് ഒരുപാട് ദോഷവശങ്ങള്‍ ഉണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്. നമ്മളുടെ എല്ലാ വിവരങ്ങളും ചോര്‍ത്തിയെടുക്കാന്‍    ഈ വ്യാജന് കഴിയും എന്നാണ് വിവരം. അതുകൊണ്ടു തന്നെ വാട്ട്സ് ആപ്പ് […]

അബദ്ധത്തില്‍ അയച്ച സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാം… റീക്കോള്‍ സംവിധാനവുമായി വാട്സ്ആപ്പ്

ഇക്കാലത്ത് വാട്സ്‌ആപ്പ് ഉപയോഗിക്കാത്ത ആളുകള്‍ വളരെ കുറവായിരിക്കാം. എന്തുകാര്യമുണ്ടായാലും ആദ്യം എത്തുന്നത് വാട്സ്‌ആപ്പുകളിലേക്കാണ്. ഇപ്പോഴിതാ  പുതിയ പുതിയ പരീക്ഷണങ്ങളുമായി  വാട്സ്‌ആപ്പ് നമ്മളെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. അയച്ച മെസേജുകള്‍ ഡിലീറ്റ് ചെയ്യാന്‍ സംവിധാനമുള്ള റീക്കോള്‍  അഥവാ ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചറുമായാണ്  വാട്സ്‌ആപ്പ് ഇത്തവണ ഉപഭോക്താക്കള്‍ക്ക് മുന്നിലെത്തിയിരിക്കുന്നത്. അയച്ച മെസേജുകള്‍ അണ്‍സെന്‍റ് ചെയ്ത് നീക്കാം. ഇതോടൊപ്പം ഇമോജികള്‍ ത്രീഡി രൂപത്തില്‍ പുനരവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കണമെങ്കില്‍ സന്ദേശം അയക്കുന്നവരും സന്ദേശങ്ങള്‍ സ്വീകരിക്കുന്നവരും വാട്സ്‌ആപ്പിന്‍റെ  അപ്ഡേറ്റ് ചെയ്ത പതിപ്പ് തന്നെ ഉപയോഗിക്കേണ്ടതാണ്. ആദ്യം […]