വാട്സ് ആപ്പിനെതിരെ ഇന്ത്യന്‍ അഭിഭാഷകന്‍ രംഗത്ത്

ന്യൂഡല്‍ഹി: വാട്സ് ആപ്പിനെതിരെ ഇന്ത്യന്‍ അഭിഭാഷകന്‍ രംഗത്ത്. നടുവിരല്‍ ഉയര്‍ത്തുന്ന ഇമോജി വാട്സ് ആപ്പില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ന്യൂഡല്‍ഹിയിലെ മജിസ്ട്രേറ്റ് കോടതികളില്‍ അഭിഭാഷകനായി പ്രവര്‍ത്തിക്കുന്ന ഗുര്‍മീത് സിംഗ് വാട്സ് ആപ്പിനെതിരെ നോട്ടീസ് അയച്ചിരിക്കുന്നത്.

പതിനഞ്ച് ദിവസത്തെ സമയമാണ് വാട്സ് ആപ്പിന് നല്‍കിയിരിക്കുന്നത്. കലാപത്തിന് കാരണമായേക്കാവുന്ന ഇമോജിയാണിത്, ഇത് അശ്ലീലവും, ആഭാസം നിറഞ്ഞ ശരീര ചേഷ്ഠയാണെന്നും അഭിഭാഷകന്‍ നോട്ടീസില്‍ പറയുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 509, 354 വകുപ്പുകളും, ക്രിമിനല്‍ ജസ്റ്റിസ് നിയമത്തിലെ ആറാം വകുപ്പും പരാമര്‍ശിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

ഇമോജി സ്ഥാപിച്ചത് വഴി പരസ്യമായി കുറ്റകൃത്യം ചെയ്യാന്‍ പ്രേരിപ്പിക്കുകയാണ് വാട്സ്‌ആപ്പ് എന്നും ഗുര്‍മീത് സിങ് ആരോപിച്ചു. 15 ദിവസത്തിനുള്ളില്‍ ഇമോജികള്‍ പിന്‍വലിച്ചില്ലെങ്കില്‍ സിവില്‍-ക്രിമിനല്‍ കേസുകള്‍ കൊടുക്കുമെന്നും നോട്ടീസില്‍ പറയുന്നു.

prp

Related posts

Leave a Reply

*