ഗുവാങ്: ബൈക്കിന് മുകളിലേക്ക് ട്രക്ക് വീഴുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച ദക്ഷിണ ചൈനയിലെ ഗുവാങ്‌സി ജുവാംഗ് നഗരത്തില്‍ വച്ചാണ് സംഭവം നടന്നത്. രണ്ട് യുവാക്കള്‍ ബൈക്കില്‍ പോകുകയായിരുന്നു. പെട്ടെന്നാണ് ഇവരുടെ എതിര്‍വശത്തുകൂടി വരുകയായിരുന്ന മണ്ണ് നിറച്ച ട്രക്ക് നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞ് വീണത്. ട്രക്ക് റോഡിലേക്ക് മറിഞ്ഞ് വീഴുന്നതും യുവാക്കള്‍ ട്രക്കിനെ മറിക്കടന്ന് പോകുന്നതും ഒരുമിച്ചായിരുന്നു. എന്നാല്‍ അതിശയിപ്പിച്ചായിരുന്നു യുവാക്കളുടെ രക്ഷപ്പെടല്‍. അപകടത്തില്‍ യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് പൂര്‍ണ്ണമായും നശിച്ചു. യുവാക്കളെ നിസാര പരിക്കുകളോടെ […]
Tag: video viral
ഉണ്ണിയേശുവിന്‍റെ പിറവി ആഘോഷമാക്കി മാതാവ്;- VIDEO VIRAL
ഡാന്‍സ് വീരന്മാരായ സാന്‍റാ ക്ലോസുമാരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അക്കൂട്ടത്തിലേക്കാണ് ഈ മാതാവിന്‍റെ വരവ്. ഉണ്ണിയേശുവിന്‍റെ പിറവ് ആടി തിമിര്‍ത്ത് ആഘോഷിക്കുകയാണ് ഈ മാതാവ്. നെല്ലിമറ്റത്തെ ക്രിസ്മസ് കരോള്‍ സംഘത്തിന്‍റെ ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ഹിറ്റാണ്. ഗപ്പി എന്ന ചിത്രത്തിലെ ഹിറ്റ് ഗാനം ‘ഗബ്രിയേലിന്‍റെ ദർശന സാഫല്യമായ്…’ എന്ന് തുടങ്ങുന്ന ഗാനത്തിന് അനുസരിച്ചാണ് മാതാവിന്‍റെ ഡാന്‍സ്. ഉണ്ണി പിറന്നു.. കോതമംഗലത്ത് മാതാവ് വളരെ ഹാപ്പി ആണ്…😍.. നെല്ലിമറ്റo കരോൾ.. Posted by കോതമംഗലം […]
പാവങ്ങള്‍ക്കായി ലക്ഷങ്ങള്‍ വലിച്ചെറിഞ്ഞ യുവകോടീശ്വരന്‍ അറസ്റ്റില്‍- video
ഹോങ്കോങ്ങ്: ബഹുനില കെട്ടിടത്തില്‍ നിന്നും ലക്ഷങ്ങള്‍ പറത്തിയ കോടീശ്വരനായ യുവാവ് അറസ്റ്റിലായി. 18 ലക്ഷത്തോളം രൂപ മൂല്യം വരുന്ന ഹോങ്കോങ്ങ് ഡോളര്‍ ആണ് ബഹുനിലക്കെട്ടിടത്തിന്‍റെ മുകളില്‍ നിന്നും യുവാവ് വലിച്ചെറിഞ്ഞത്. ഞായറാഴ്ച രാവിലെ തന്‍റെ ആഡംബര സ്‌പോര്‍ട്‌സ് കാറില്‍ ഹോങ്കോങ്ങിലെ ഷാം ഷുയ് പോയിലെത്തിയ വോങ് ചിങ് കിറ്റ് കെട്ടിടത്തിന് മുകളില്‍ കയറി പണം എറിയുകയായിരുന്നു. ഇതേത്തുടര്‍ന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. Chinese 24 year old Bitcoin millionaire Wong Ching Kit, gives […]
കടിച്ച പാമ്പിനെക്കൊണ്ട് തന്നെ വിഷം ഇറക്കിച്ച് മോഹൻലാൽ ഫാൻസ്; കീറിയ പോസ്റ്റർ തിരിച്ചൊട്ടിച്ച് യുവാവ്- VIDEO
കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയകളില്‍ വൈറലായത് റോഡരികിൽ പതിപ്പിച്ചിരിക്കുന്ന മോഹൻലാലിന്‍റെ ഒടിയൻ സിനിമയുടെ വലിയ പോസ്റ്റർ വലിച്ചു കീറുന്ന ഒരു യുവാവിന്‍റെ വീഡിയോ ആയിരുന്നു. ഈ വീഡിയോ മോഹൻലാൽ ഫാൻസ് പേജുകളിലും വൈറലായിരുന്നു. ”ആ പോസ്റ്റർ കീറുമ്പോൾ നിന്റെ ഉള്ളിൽ ഉള്ള പേടി ഉണ്ടല്ലോ. അതാണ് മോഹൻലാൽ…” എന്ന കുറിപ്പോടെയായിരുന്നു മോഹൻലാൽ ഫാൻസ് പേജുകളിൽ ആ വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്. View this post on Instagram ആ പോസ്റ്റർ കീറുമ്പോൾ നിന്റെ ഉള്ളിൽ ഉള്ള പേടി ഉണ്ടല്ലോ… അതാണ് […]
പുത്തന്‍ ലുക്കില്‍ രജിഷ വിജയന്‍; മുടിമുറിച്ചപ്പോള്‍ വല്ലാത്ത സങ്കടം തോന്നിയെന്ന്‍ താരം- video
മലയാളികളുടെ പ്രിയതാരം രജിഷ വിജയന്‍ നായികയാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജൂണ്‍’. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. നവാഗതനായ അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന ജൂണില്‍ ഒരു കൗമാര വിദ്യാര്‍ത്ഥിനിയെയാണ് രജിഷ അവതരിപ്പിക്കുന്നത്. യൂണിഫോം അണിഞ്ഞ് മുടി രണ്ട് ഭാഗം കെട്ടി ബാഗുമെടുത്ത് നില്‍ക്കുന്ന രജിഷയുടെ ലുക്ക് ഇതിനോടകം തന്നെ ഹിറ്റാണ്. ഇതിനു പിന്നാലെ ചിത്രത്തിലെ കഥാപാത്രത്തിനായുള്ള രജിഷയുടെ മേക്ക് ഓവര്‍ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥിയാകാനായി ഒന്‍പത് കിലോ […]
‘ശ്ശെടാ..അപ്പൊ ഇത് ഫഹദല്ലേ’? അമ്പരപ്പിച്ച് ഞാന്‍ പ്രകാശന്‍റെ ഫാന്‍ മെയ്ഡ് വൈറല്‍ ടീസര്‍
സത്യന്‍ അന്തിക്കാട്-ഫഹദ് ഫാസില്‍ കൂട്ടുകെട്ടിന്‍റെ ഞാന്‍ പ്രകാശന്‍ സിനിമയുടെ ടീസര്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരുന്നു. തനി നാടന്‍ ശൈലിയിലുള്ള ഫഹദിന്‍റെ നര്‍മ്മവും അഭിനയ മുഹൂര്‍ത്തങ്ങളും സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയുമായിരുന്നു. ഇതിനു പിന്നാലെയാണ് ചിത്രത്തിന്‍റെ ടീസര്‍ അതുപോലെ പുനര്‍ സൃഷ്ടിച്ച് കൈയ്യടി വാങ്ങിയിരിക്കുകയാണ് ആരാധകര്‍. ഫഹദ് ഫാസിലായി ഈ ഫാന്‍ മെയ്ഡ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്ന ചെറുപ്പക്കാരന്‍, ശരിക്കും ഫഹദ് തന്നെയാണോ എന്നാണ് വീഡിയോ കണ്ട ഓരോരുത്തരുടേയും സംശയം. ഫഹദിനോടൊപ്പം കിടപിടിക്കുന്ന കിടിലന്‍ പ്രകടനമാണ് യുവാവ് കാഴ്ചവച്ചിരിക്കുന്നത്. ഒരു യഥാര്‍ത്ഥ കല്യാണത്തിനൊപ്പം […]
സോഷ്യല്‍മീഡിയയില്‍ ഹിറ്റായി കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ തീം സോങ്ങ് – VIDEO
കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ഉദ്ഘാടനത്തിനായി തീം സോങ്ങ് ഒരുങ്ങിക്കഴിഞ്ഞു. മലയാളത്തിന്‍റെ പ്രിയ ഗായകന്‍ വിനീത് ശ്രീനിവാസനാണ് ഗാനം ആലപിച്ചത്. ഡിസംബര്‍ ഒന്‍പത് ഞായറാഴ്ചയാണ് വിമാനത്താവളത്തിന്‍റെ ഉദ്ഘാടനം. ഇതിന് മുന്നോടിയായിട്ടാണ് തീം സോങ്ങ് ഒരുക്കിയത്. ആര്‍. വേണുഗോപാലിന്‍റെ വരികള്‍ക്ക് രാഹുല്‍ സുബ്രഹ്മണ്യനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ‘നാടിന്‍റെ മോഹങ്ങള്‍ നെഞ്ചിലേറ്റി ആകാശപക്ഷി നീ ചിറകടിക്കൂ’ എന്ന ഗാനം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുകയാണ്. ഗാനത്തിന്‍റെ പൂര്‍ണ്ണമായ വീഡിയോ ഡിസംബര്‍ ഒന്‍പതിനായിരിക്കും പുറത്തുവിടുക. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, ഗോ […]
ധോണിയെ ഡാന്‍സ് പഠിപ്പിച്ച് കുഞ്ഞു സിവ- VIDEO VIRAL
മുംബൈ: ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് നായകന്‍ മഹേന്ദ്ര സിംഗ് ധോണി മകള്‍ സിവയുമൊത്തുളള ഓരോ നിമിഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സിവയുടെ പാട്ടും ഡാന്‍സുമെല്ലാം ഇന്‍റര്‍നെറ്റില്‍ തരംഗമാകാറുമുണ്ട്. ഇപ്പോഴിതാ അച്ഛനും മകളും ഒരുമിച്ചുള്ള ഒരു ഡാന്‍സാണ് ധോണി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. സിവ ഡാന്‍സ് സ്റ്റെപ്പുകള്‍ ധോണിയെ പഠിപ്പിക്കുന്നതും ധോണി ഒപ്പം ചുവടുവയ്ക്കുന്നതുമാണ് വീഡിയോ. രണ്ട് മണിക്കൂറുകൊണ്ട് 13 ലക്ഷം പേരാണ് വീഡിയോ കണ്ടത്. View this post on Instagram Even better when we are […]
വൈറലായി ഒരു അപ്പൂപ്പന്‍റെയും അമ്മൂമ്മയുടെയും ടിക്ടോക് വീഡിയോ-VIDEO
ഡബ്‌സ് മാഷിലുടെ ഒരുപാട് പേര്‍ തങ്ങളുടെ അഭിനയ മികവ് പല രീതിയില്‍ പ്രകടിപ്പിക്കുന്നുണ്ട് അതില്‍ പലതും വൈറലാവുകയും ചെയ്യുന്നുണ്ട്. കൂടുതലും ചെറുപ്പക്കാരാണ് ഇത്തരം പ്രകടനങ്ങള്‍ നടത്തുന്നത്. എന്നാല്‍ ടിക് ടോക് ചെയ്യാന്‍ പ്രായമല്ല കഴിവാണ് പ്രധാനം എന്ന് തെളിയിച്ചിരിക്കുകയാണ് ഒരു അപ്പൂപ്പനും അമ്മൂമ്മയും. ഇവരാരാണെന്നോ എവിടെയുള്ളവരാണെന്നോ അറിയില്ല. എന്നാലും ഇവരാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി കൊണ്ടിരിക്കുന്നത്. ഇവരുടെ വീഡിയോ വൈറലായികൊണ്ടിരിക്കുകയാണ്. കല്യാണരാമന്‍ എന്ന ചിത്രത്തില്‍ സുബ്ബലക്ഷ്മി അമ്മാളും ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയും അഭിനയിച്ച രംഗങ്ങളാണ് ഇവര്‍ വീഡിയോയില്‍ […]
കളിയാക്കിയതിന്‍റെ പേരിലുള്ള കണ്ണീര്‍ സന്തോഷച്ചിരിക്ക് വഴിമാറി; തന്നെ പരിഹസിച്ചവരോട് നീതുവിന് പറയാനുള്ളത്
മേലും കീഴും നോക്കാതെ കാടടച്ച് വെടിവയ്ക്കുന്ന, തോന്നിയതിനെയെല്ലാം വിമര്‍ശിക്കുന്ന സോഷ്യല്‍ മീഡിയ ലീലാ വിലാസങ്ങള്‍ നമുക്ക് പുത്തരിയില്ല. കേട്ടപാതി കേള്‍ക്കാത്ത പാതി പല വ്യക്തികളേയും സംഭവങ്ങളേയും വിമര്‍ശിച്ച് ഒരു വഴിയാക്കുന്നതാണ് സോഷ്യല്‍മീഡിയയുടെ പതിവ് രീതി. ടിക് ടോക് പ്രകടനവുമായെത്തിയ ഒരു പെണ്‍കുട്ടിക്കു നേരെ പരിഹാസ ശരവുമായെത്തിയ സംഭവമാണ് ഇക്കൂട്ടത്തിലെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം. നീതു എന്ന പെണ്‍കുട്ടിയാണ് സോഷ്യല്‍മീഡിയയുടെ പരിഹാസ പാത്രമായത്. വെറും 13 സെക്കന്‍ഡ് മാത്രമുള്ള വിഡിയോയുടെ പേരിലായിരുന്നു സോഷ്യല്‍ മീഡിയയുടെ ആക്രമണം. പലര്‍ക്കും നീതുവിന്‍റെ […]










