ഹര്‍ദിക് പാണ്ഡ്യയ്ക്കും കെ.എല്‍ രാഹുലിനും പിന്നാലെ പൊല്ലാപ്പിലായി കോഹ്‌ലിയും

മുബൈ: കരണ്‍ ജോഹറിന്‍റെ കോഫീ വിത്ത് കരണ്‍ എന്ന പരിപാടിക്കിടെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹര്‍ദിക് പാണ്ഡ്യയും കെ.എല്‍ രാഹുലും നടപടി നേരിടുന്നതിനിടെ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ വീഡിയോയാണ്. മോശം പരാമര്‍ശം നടത്തിയ ഹര്‍ദിക്കിനും കെ.എല്‍ രാഹുലിനുമെതിരെ വിരാട് വിമര്‍ശനമുന്നയിക്കുക കൂടി ചെയ്തതാണ് ഇപ്പോള്‍ ഈ വീഡിയോ ചര്‍ച്ചയാകാന്‍ കാരണം. ടി.വി താരം അനുഷ ദണ്ഡേക്കറിന് നല്‍കിയ അഭിമുഖത്തിനിടെ ഡേറ്റിംഗിനെ കുറിച്ചുള്ള ചോദ്യത്തിന് കോഹ്‌ലി […]

പോസ്റ്റ് വെഡ്ഡിങ് ഷൂട്ടിനിടെ വരനും വധുവും വഞ്ചി മറിഞ്ഞ് വെള്ളത്തില്‍ വീണു-VIDEO VIRAL

ആലപ്പുഴ: ഫോട്ടോഷൂട്ടിനിടെ വരനും വധുവും വഞ്ചി മറിഞ്ഞ് വെള്ളത്തിലേക്ക് വീഴുന്ന വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്. അടുത്തിടെ വിവാഹിതരായ ആലപ്പുഴ എടത്വാ സ്വദേശി ഡെന്നിയുടെയും തൃശൂര്‍ ഒല്ലൂര്‍ സ്വദേശിനി പ്രിയ റോസിന്‍റെയും പോസ്റ്റ് വെഡ്ഡിങ് ഷൂട്ടിങ്ങിനിടെയാണ് സംഭവം. കുട്ടനാടാണ് ലൊക്കേഷന്‍. കായലിലൂടെ വഞ്ചി തുഴഞ്ഞു പോകുന്നതായിരുന്നു ഷൂട്ട് ചെയ്തിരുന്നത്. പോസ് ചെയ്യാനുള്ള നിര്‍ദേശങ്ങള്‍ ക്യാമറാമാന്‍ നല്‍കുന്നുണ്ടായിരുന്നു. വധു അല്‍പ്പം ഭയത്തിലായിരുന്നു. ഇതിനിടെ വഞ്ചി അപ്രതീക്ഷിതമായി മറിഞ്ഞു. വെള്ളത്തില്‍ വീണ ഇരുവരെയും കൂടെയുണ്ടായിരുന്നവര്‍ കരയ്ക്ക് പിടിച്ചു കയറ്റി. […]

സോഷ്യൽ മീഡിയയിൽ വൈറലായി തണുപ്പൻ കുഞ്ഞാവ- VIDEO

കേരളം കുറച്ച് ദിവസങ്ങളായി തണുപ്പില്‍ മൂടിയിരിക്കുന്ന വാര്‍ത്തകളും ചിത്രങ്ങളും നാം ധാരാളം കണ്ടു. നിരവധി ട്രോളുകളും ഇറങ്ങിക്കഴിഞ്ഞു. ഇപ്പോഴിതാ തണുത്ത് വിറച്ചൊരു കുഞ്ഞാവയുടെ വീഡിയോ  സോഷ്യൽ മീഡിയയിൽ ഹൃദയം കീഴടക്കുകയാണ്. തണുപ്പത്തൊരു കുളിയും പാസാക്കി ക്യാമറയ്ക്കു മുന്നിലെത്തുകയാണ് കക്ഷി. അസഹനീയമായ തണുപ്പു കാരണം ആ കുഞ്ഞിപ്പല്ലുകള്‍ കൂട്ടിയിടിക്കുന്ന രസകരമായ കാഴ്ച ഇതിനോടകം സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുകയാണ്.

വിവാഹ ദിവസം സുഹൃത്തുക്കളുടെ കോമാളിത്തരം അതിരുവിട്ടു; പിന്നെ സംഭവിച്ചത്- VIDEO

സോഷ്യൽ മീഡിയയിൽ ഏറെ വിമർശനങ്ങൾ ഏറ്റു വാങ്ങിയ വീഡിയോ ആയിരുന്നു വിവാഹ വേഷത്തിലുള്ള വരനെ ശവപ്പെട്ടിയിലിരുത്തി കൂട്ടുകാര്‍ നീങ്ങിയ വീഡിയോ . ഇപ്പോൾ ഇതാ അത്തരത്തിൽ വരന്റെ സുഹൃത്തുക്കളുടെ മറ്റൊരു കോമാളിത്തരത്തിന്‍റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. വരനും വധുവും ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ സുഹൃത്തുക്കള്‍ കാട്ടുന്ന വികൃതികളാണ് വീഡിയോ യിൽ നിറഞ്ഞു നിൽക്കുന്നത്.എന്നാൽ വരന്‍ പ്രതികരിക്കുന്നതാണ് വീഡിയോ വൈറലാകാന്‍ കാരണം. സോഷ്യല്‍ മീഡിയയില്‍ വീഡിയോയെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. വധുവിനെ […]

ജനിച്ച മണ്ണില്‍ തന്നെ മരിക്കണം; ആലപ്പാടിന്‍റെ യഥാര്‍ത്ഥ അവസ്ഥ വിവരിച്ച്‌ പെണ്‍കുട്ടിയുടെ വീഡിയോ- video

ആലപ്പാട്: സേവ് ആലപ്പാട് ക്യാമ്പയിന്‍കൂടുതല്‍ ശ്രദ്ധനേടുന്നതോടെ ആലപ്പാടിലെ ജനങ്ങളുടെ യഥാര്‍ത്ഥ അവസ്ഥ വിവരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഒരു പെണ്‍കുട്ടി. കൊല്ലം ജില്ലയിലെ ആലപ്പാട് എന്ന കടലോര പ്രദേശത്ത് അയ്യാറില്‍ നിന്നെത്തിയ വന്‍ കമ്പനി കരിമണല്‍ ഖനനം നടത്തുന്നതിനെ തുടര്‍ന്ന് കടലിനെ ആശ്രയിച്ച്‌ അവിടെ താമസിക്കുന്ന മത്സ്യ തൊഴിലാളികളുടെ ജീവിതം ദുരിതത്തിലാകുന്നതിനെ കുറിച്ചാണ് പെണ്‍കുട്ടി വീഡിയോയിലൂടെ പറയുന്നത്. ഖനനത്തിനെതിരെ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും പ്രദേശത്തു നിന്നും മാറി താമസിക്കേണ്ടി വന്നാല്‍ അവിടെ താമസിക്കുന്ന മത്സ്യ തൊഴിലാളികള്‍ക്ക് അവരുടെ ഉപജീവന […]

അല്‍ഫോന്‍സ് പുത്രന്‍റെ കുഞ്ഞിന്‍റെ മാമോദീസ ചടങ്ങില്‍ താരമായി നസ്രിയ- video

മലയാള സിനിമയുടെ ക്യൂട്ട് നായികയാണ് നസ്രിയ നസിം. വിവാഹിതയായ ശേഷവും താരത്തോടുള്ള സ്‌നേഹം ആരാധകര്‍ക്ക് ഒട്ടും കുറഞ്ഞിട്ടില്ല. ഫെയ്‌സ്ബുക്കില്‍ സജീവമായ നടിയോട് സംസാരിക്കാന്‍ ആരാധകര്‍ എന്നും തിടുക്കം കൂട്ടിയിരുന്നു. ഏതു ചടങ്ങായാലും നസ്‌റിയ ഉണ്ടെങ്കില്‍ പിന്നെ ക്യാമറ താരത്തിനു പിന്നാലെയാകും. സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍റെ കുഞ്ഞിന്‍റെ മാമോദീസാച്ചടങ്ങിലും താരമായത് നസ്‌റിയ തന്നെ. ചടങ്ങിന്‍റെ വിഡിയോയില്‍ നിറഞ്ഞുനില്‍ക്കുന്നത് നസ്‌റിയ ആണ്. നസ്‌റിയ അനുജന്‍ നവീനൊപ്പമാണ് ചടങ്ങിനെത്തിയത്. ടൊവീനോ തോമസ്, അപര്‍ണ ബാലമുരളി, സിജു വില്‍സന്‍, കുഞ്ചന്‍, രമേഷ് പിഷാരടി […]

ബൈക്ക് റാലിയുമായി എത്തിയ ഹര്‍ത്താല്‍ അനുകൂലികളെ കണ്ടംവഴി ഓടിച്ച് സിപിഐഎം പ്രവര്‍ത്തകര്‍- video

മലപ്പുറം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതിയും ബിജെപിയും ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ പലയിടത്തും വ്യാപാരികളും നാട്ടുകാരും രംഗത്തിറങ്ങി. വ്യാപാരി വ്യവസായി സമിതി പരസ്യമായി തന്നെ ഹര്‍ത്താലിനെതിരെ രംഗത്തുവന്നപ്പോള്‍ ബലംപ്രയോഗിച്ച് കടയടപ്പിക്കാനുള്ള ശ്രമവും സജീവമായിരുന്നു. പലയിടത്തും ഇത്തരം സന്ദര്‍ഭങ്ങള്‍ സംഘര്‍ഷത്തില്‍ കലാശിക്കുന്നതും ഇന്ന് കേരളം കണ്ടു. അതിനിടയിലാണ് മലപ്പുറം എടപ്പാളില്‍ അക്രമം നടത്താനെത്തിയ ഹര്‍ത്താല്‍ അനുകൂലികളായ ബിജെപി-കര്‍മ്മസമിതി പ്രവര്‍ത്തകരെ നാട്ടുകാരും സിപിഐഎം പ്രവര്‍ത്തകരും ചേര്‍ന്ന് വിരട്ടിയോടിച്ച വീഡിയോ വൈറലാകുന്നത്. പെട്രോള്‍ പമ്പിന് സമീപത്ത് സംഘടിച്ച് […]

‘മുഖ്യമന്ത്രിയുടെ കോന്തലയിലല്ല താക്കോല്‍, നടയടക്കുമെന്ന് പറഞ്ഞാല്‍ അടച്ചിരിക്കും’: രാഹുല്‍ ഈശ്വര്‍- VIDEO

തിരുവനന്തപുരം: സന്നിധാനത്ത് യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച്‌ രാഹുല്‍ ഈശ്വര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലീസിന്‍റെയും സി.പി.എമ്മിന്‍റെയും സഹായത്തില്‍ യുവതികളെ ശബരിമലയില്‍ കയറിയതെന്ന് രാഹുല്‍ ഈശ്വര്‍‌ ആരോപിച്ചു . കേരളത്തിന്‍റെ മുഖ്യമന്ത്രി ഹിന്ദുക്കളെ വഞ്ചിച്ചുവെന്നും യുവതികളെ പ്രവേശിപ്പിച്ചതില്‍ ജനാധിപത്യ മര്യാദ പാലിച്ച്‌ വിശ്വാസികളും ഹിന്ദുസമൂഹവും കടുത്ത പ്രതിഷേധം അറിയിക്കണമെന്നും രാഹുല്‍ ഈശ്വര്‍ ആവശ്യപ്പെട്ടു. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് രാഹുലിന്റെ പ്രതികരണം. തന്ത്രിയുടെ കോന്തലയിലല്ല താക്കോലെന്ന് പറഞ്ഞ് മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നേരത്തെ പരിഹസിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ആചാരലംഘനമുണ്ടായപ്പോള്‍ തന്ത്രി […]

‘അടുത്ത മെയ് മാസം 59 വയസാകാന്‍ പോകുന്ന ചെറുപ്പക്കാരന്‍’; വൈറലായി ലാലേട്ടന്‍റെ വീഡിയോ

കൊച്ചി: പ്രായം ശരീരത്തിന് മാത്രമാണ് മനസിനില്ലെന്ന് തെളിയിക്കുകയാണ് മലയാളത്തിന്‍റെ സൂപ്പര്‍താരം മോഹന്‍ലാന്‍. ഒടിയനുവേണ്ടി ശരീരഭാരം കുറച്ചതും ചെറുപ്പക്കാരനായി മാറിയതൊക്കെ നേരത്തെ കണ്ടതാണെങ്കിലും ആരാധകരെ ഞെട്ടിച്ച് താരത്തിന്‍റെ ഒരു വീഡിയോ പുറത്തെത്തിയിരിക്കുകയാണ്. ട്രംപൊളില്‍ നിന്ന് തലക്കുത്തി ചാടുന്ന മോഹന്‍ലാലിന്‍റെ വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുകയാണ്. 16 സെക്കന്‍റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ നിമിഷങ്ങള്‍ക്കുള്ളിലാണ് ആരാധകര്‍ ഏറ്റെടുത്തത്. ‘അടുത്ത മെയ് മാസം 59 വയസാകാന്‍ പോകുന്ന ചെറുപ്പക്കാരന്‍’ എന്ന അടിക്കുറിപ്പോടെയാണ് സാമൂഹ്യമാധ്യമങ്ങളില്‍ വീഡിയോ പ്രചരിക്കുന്നത്. ആക്ഷന്‍ രംഗങ്ങളില്‍ തന്‍റെതായ മികവ് പുലര്‍ത്താന്‍ […]

സമൂഹമാധ്യമങ്ങളില്‍ നൊമ്പരമായി ദിവ്യയുടെ ടിക് ടോക് വീഡിയോകള്‍- video

ഷാര്‍ജ: റാസല്‍ഖൈമയിലുണ്ടായ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട ദിവ്യയുടെ ടിക് ടോക് വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ കണ്ണീര്‍ പടര്‍ത്തുന്നു . ദിവ്യ മകനൊപ്പം ചെയ്ത വീഡിയോകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഞായറാഴ്ച റാസല്‍ഖൈമയിലെ ഖിറാനിലുണ്ടായ വാഹനാപകടത്തിലാണ് പാലക്കാട് ഒറ്റപ്പാലം ദീപ്തി നിവാസില്‍ പ്രവീണിന്‍റെ ഭാര്യ ദിവ്യ മരിച്ചത്. പ്രവീണും ഭാര്യ ദിവ്യയും രണ്ട് വയസുള്ള മകനും ഷാര്‍ജയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് തിരിച്ചുവരവെയാണ് അപകടമുണ്ടായത്.