കടിച്ച പാമ്പിനെക്കൊണ്ട് തന്നെ വിഷം ഇറക്കിച്ച് മോഹൻലാൽ ഫാൻസ്‌; കീറിയ പോസ്റ്റർ തിരിച്ചൊട്ടിച്ച് യുവാവ്- VIDEO

കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയകളില്‍ വൈറലായത്  റോഡരികിൽ പതിപ്പിച്ചിരിക്കുന്ന മോഹൻലാലിന്‍റെ ഒടിയൻ സിനിമയുടെ വലിയ പോസ്റ്റർ വലിച്ചു കീറുന്ന ഒരു യുവാവിന്‍റെ വീഡിയോ  ആയിരുന്നു. ഈ വീഡിയോ മോഹൻലാൽ ഫാൻസ്‌ പേജുകളിലും വൈറലായിരുന്നു. ”ആ പോസ്റ്റർ കീറുമ്പോൾ നിന്‍റെ ഉള്ളിൽ ഉള്ള പേടി ഉണ്ടല്ലോ. അതാണ്‌ മോഹൻലാൽ…” എന്ന കുറിപ്പോടെയായിരുന്നു മോഹൻലാൽ ഫാൻസ്‌ പേജുകളിൽ ആ വീഡിയോ പോസ്റ്റ്‌ ചെയ്തിരുന്നത്.

എന്നാൽ ഇത്രയും ചെയ്ത യുവാവിനെ വെറുതെ വിടാൻ മോഹൻലാൽ ആരാധകർ ഒരുക്കമായിരുന്നില്ല. അവർ കടിച്ച പാമ്പിനെക്കൊണ്ട് തന്നെ വിഷമിറക്കുന്ന പരിപാടി അങ്ങ് ചെയ്തു. എന്താണെന്നു മനസിലായില്ലേ? പോസ്റ്റ് കീറിയ ആളെക്കൊണ്ട് തന്നെ പഴയ സ്ഥലത്ത് പോസ്റ്റർ ഒട്ടിച്ച ശേഷം ആ ചിത്രങ്ങൾ ഫാൻസ്‌ പേജിൽ പങ്കുവെച്ചു.

‘പണ്ട് ഏട്ടൻ പറഞ്ഞപോലെ കടിച്ച പാമ്പിനെക്കൊണ്ട് തന്നെ വിഷം ഇറക്കുന്ന ഒരു പാരമ്പര്യമുണ്ട് ഞങ്ങൾക്ക്. ഇനിയവൻ ഒരു പോസ്റ്ററും കീറില്ല കീറിയ അതേ സ്ഥലത്ത് അവനെക്കൊണ്ട് തന്നെ വീണ്ടും പോസ്റ്റർ ഒട്ടിപ്പിച്ചു ഏട്ടന്‍റെ അനിയന്മാർ’ എന്ന കുറിപ്പോടെയാണ് മോഹൻലാൽ മീഡിയ ക്ലബ് എന്ന ഫേസ്ബുക്ക് പേജിലൂടെ ആരാധകർ യുവാവ് പോസ്റ്റർ ഒട്ടിക്കുന്ന ചിത്രം പങ്കുവെച്ചത്.

 

 

 

Related posts

Leave a Reply

*