ചെന്നൈ: പ്രേക്ഷകര്‍ ഇത്രയേറെ ’96’നെ പ്രണയിച്ചത് എന്ത് കൊണ്ടാണെന്നറിയില്ല. പ്രണയവും സൗഹൃദവും ജീവിതവും കാത്തിരിപ്പും പറയുന്ന ചിത്രം വിജയ് സേതുപതിയും തൃഷയും ചേര്‍ന്ന് അഭിനയിച്ച് അവിസ്മരണീയമാക്കി. ചിത്രത്തില്‍ നിന്നും ഡിലീറ്റ് ചെയ്‌ത ഗായിക എസ്. ജാനകിയുടെ ഒരു സീന്‍ ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുകയാണ്. എന്തു കൊണ്ടാണ് ഈ സീന്‍ പിന്‍വലിച്ചത് എന്ന ചോദ്യമാണ് എല്ലാവരില്‍ നിന്നും ഉയരുന്നത്. അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് അമ്പരപ്പിക്കുന്ന സര്‍പ്രൈസുമായി ആ ഡിലീറ്റഡ് സീന്‍ പുറത്തുവിട്ടത്. റാമിയും ജാനുവിന്‍റെയും ജീവിതത്തിലെ നിര്‍ണായകമായ ആ രാത്രി നടന്ന […]
Tag: video viral
വൈറലാവാന്‍ പുതുവഴികള്‍ തേടി ന്യൂജെന്‍ പിള്ളേര്‍; വില്ലന്മാരെ പൊക്കിത്തുടങ്ങി പോലീസ്
കൊച്ചി: വൈറലാവാന്‍ പുതുവഴികള്‍ തേടി ന്യൂ ജനറേഷന്‍. കൂടുതല്‍ കാഴ്ച്ചക്കാര്‍ക്കും ലൈക്കിനും വേണ്ടി ടിക്ക് ടോക്കില്‍ ‘നില്ല്, നില്ല്’ എന്ന ഗാനവുമായി വണ്ടിക്ക് മുന്നില്‍ ചാടിയാണ് യുവതലമുറയുടെ പേക്കൂത്ത്. പച്ചില കൈയ്യില്‍ പിടിച്ച് ഹെല്‍മറ്റ് ധരിച്ചാണ് വീഡിയോയിലുള്ളവര്‍ വണ്ടിക്ക് മുന്നിലേക്ക് ചാടി ഡാന്‍സ് ചെയ്യുന്നത്. പോലീസ് വണ്ടിയുടെ മുന്നിലേക്ക് പോലും ടിക്ക് ടോക്കുമായി യുവാക്കള്‍ ചാടിവീഴുകയാണ്. അതേസമയം ടിക്ക് ടോക്കുമായി വാഹനതടസ്സം സൃഷ്ടിക്കുന്നവര്‍ക്കെതിരെ സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും പോലീസ് നടപടിയെടുത്ത് തുടങ്ങിയിട്ടുണ്ട്.
തത്തയുടെ മിമിക്രി: അപായ ശബ്ദമെന്ന് ധരിച്ച് അഗ്‌നിശമനസേന- video
ലണ്ടന്‍: ബ്രിട്ടണിലെ ഡെവന്‍ഡ്രിയില്‍ വീടിനുള്ളില്‍നിന്ന് തീപിടിക്കുമ്പോഴുണ്ടാകുന്ന അപായ സൂചന കേട്ട് ഓടിയെത്തിയ അഗ്‌നിശമനസേന ഉദ്യോഗസ്ഥരെ കാത്തിരുന്നത് വീട്ടില്‍ വളര്‍ത്തുന്ന തത്ത. പലതവണ അപായ ശബ്ദം ഉയര്‍ന്നപ്പോള്‍ തത്തയുടെ അനുകരണമാണെന്നറിയാതെ അഗ്‌നിശമനസേന ഉദ്യോഗസ്ഥര്‍ ഇവിടെ എത്തുകയായിരുന്നു. പിന്നീട് വിശദമായി പരിശോധിക്കുന്നതിനിടെയാണ് ജാസ് എന്ന ഇവരുടെ ആഫ്രിക്കന്‍ തത്ത വളരെ നന്നായി അപായ ശബ്ദം അനുകരിക്കുന്നതായി കണ്ടതെന്ന് വാച്ച് കമാന്‍ഡര്‍ നോര്‍മന്‍ ജെയിംസ് പറഞ്ഞു.
മാതൃസ്നേഹത്തിന് പകരം വെക്കാനില്ലാത്ത കണ്ണീര്‍ നിമിഷങ്ങള്‍- VIDEO
ഉത്തര്‍പ്രദേശ്: എവിടെനിന്നോ അതിവേഗതയില്‍ കാര്‍ വന്ന് പാഞ്ഞ് കയറിയത് അവന് എല്ലാമായിരുന്ന അവന്‍റെ അമ്മയുടെ ദേഹത്തേക്കായിരുന്നു. മരിച്ച് ചോരയില്‍ കുളിച്ച് കിടക്കുന്ന അമ്മ കുരങ്ങിന്‍റെ അരികില്‍ ആ കുട്ടിക്കുരങ്ങന്‍ നിര്‍വികാരനായി ഇരിക്കുന്നു. ഇടക്ക് അവന്‍ വിശന്നിട്ടാണെന്ന് തോന്നുന്നു മാതൃത്വത്തിന്‍റെ മാധുര്യം നുകരാനായി ഇടക്ക് ശ്രമിക്കുന്നുണ്ട്. ഇത്രയും നാള്‍ എന്നെ പൊന്ന് പോലെ നോക്കിയ എന്‍റെ അമ്മ ഇനി ഇല്ല. സ്വന്തം അമ്മയുടെ ശരീരത്തില്‍ നിന്ന് പൊലിഞ്ഞ ചോര ആ കുട്ടിക്കുരങ്ങിന്‍റെ ദേഹത്തും പടര്‍ന്നു. കാരണം അവന്‍ അവന്‍റെ […]
നെയ്യാറ്റിന്‍കരയില്‍ ഡിവൈഎസ്പിയുടെ ക്രൂരതയ്ക്കിരയായി യുവാവ് മരിച്ച സംഭവത്തില്‍ ദൃക്‌സാക്ഷി പറയുന്നത് ഇങ്ങനെ- VIDEO
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ റോഡില്‍ വെച്ച് തര്‍ക്കത്തെ തുടര്‍ന്ന് ഡിവൈഎസ്പി പിടിച്ച് തള്ളിയ യുവാവ് കാറിടിച്ച് മരിച്ച സംഭവം നടന്ന പ്രദേശത്ത് ആ സമയം പകര്‍ത്തിയ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു. കാറിടിച്ച് വീണ സനലിനെ ആംബുലന്‍സില്‍ കയറ്റി കൊണ്ട് പോകുന്നതും തുടര്‍ന്ന് ദൃക്‌സാക്ഷികള്‍ സ്ഥലത്ത് എത്തിയ പൊലീസ് ഉദ്യോഗസ്ഥരോട് സംഭവം വിശദീകരിക്കുന്നതും വീഡിയോയില്‍ ഉണ്ട്. ഡിവൈഎസ്പി ഹരികുമാര്‍ മര്‍ദിച്ചെന്നും പിടിച്ച് തള്ളിയപ്പോള്‍ അതു വഴി വന്ന കാര്‍ സനലിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്നും ദൃക്‌സക്ഷിയായിരുന്നയാള്‍ വ്യക്തമാക്കുന്നു. കൊടങ്ങാവിളയിലെ സുഹൃത്തിന്‍റെ […]
കച്ചവടക്കാരനെ കണ്‍ഫ്യൂഷനിലാക്കി കസ്റ്റമര്‍; വൈറലായി വീഡിയോ
സോഷ്യല്‍ മീഡിയയിലാകെ വൈറലായിരിക്കുകയാണ് ഒരു മീന്‍ കച്ചവടത്തിന്‍റെ വീഡിയോ. മത്തിയും അയലയുമേ കച്ചവടക്കാരന്‍റെ അടുത്തുള്ളൂ. വാങ്ങാന്‍ വന്നയാള്‍ക്ക് കണ്‍ഫ്യൂഷന്‍. അയലയോ മത്തിയോ ഏതെടുക്കണമെന്ന കാര്യത്തില്‍. കസ്റ്റമറിന്‍റെ കണ്‍ഫ്യൂഷന്‍ മനസ്സിലായ കച്ചവടക്കാരന്‍ ആദ്യം മത്തി വച്ച് നീട്ടി. പക്ഷേ പുള്ളിക്ക് ചെറിയ മീന്‍ വേണ്ട എന്നായി. കച്ചവടക്കാരനും കണ്‍ഫ്യൂഷന്‍. അവസാനം മുഴുത്തൊരു അയല വച്ചു നീട്ടിയപ്പോള്‍ ചങ്ങാതി ഒന്നും ആലോചിച്ചില്ല അതും വാങ്ങി ഒറ്റപ്പോക്ക്. ആരാണ് മീന്‍ വാങ്ങുന്നതെന്നറിയണ്ടേ. ആശാന്‍ ഒരു കാക്കയാണ്. സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് രസകരമായ ഈ […]
നടപ്പാത പിളര്‍ന്ന് ആഴത്തിലുള്ള ഗര്‍ത്തമായി..! ഭീകരകാഴ്ച- VIDEO
ഭൂമി പിളരുന്ന കാഴ്ച പലതരത്തില്‍ നമ്മള്‍ കണ്ടു. നമ്മള്‍ ചിലപ്പോള്‍ നടക്കുമ്പോള്‍, ഇരിക്കുമ്പോള്‍ എന്തും സംഭവിക്കാം എന്ന അവസ്ഥ. ഇവിടെ രണ്ട് യുവതികള്‍ നഗരത്തിലൂടെ സംസാരിച്ചുകൊണ്ടു നടന്നുവരികയാണ്. പെട്ടെന്നാണ് അവര്‍ ആഴത്തിലുള്ള ഗര്‍ത്തത്തിലേക്ക് വീണത്. തുര്‍ക്കിയിലെ ദിയര്‍ബക്കിര്‍ സിറ്റിയില്‍ ബുധനാഴ്ച വൈകിട്ട് നാലു മണിയോടെയാണ് സംഭവം. രണ്ടു യുവതികള്‍ നടക്കുന്ന നടപ്പാത അപ്രതീക്ഷിതമായി തകരുകയും അപകടത്തില്‍പ്പെടുകയും ചെയ്യുന്നു. സംഭവത്തിന്‍റെ വീഡിയോ വൈറലായി. സൂസന്‍ കുഡേ ബാലിക്, ഒസ്ലെം ഡുയ്മാസ് എന്നീ യുവതികള്‍ അഴുക്കുചാലിന് മുകളിലൂടെയുളള നടപ്പാതയിലൂടെ സംസാരിച്ചുകൊണ്ട് […]
അച്ഛന്‍റെയും അമ്മയുടെയും കല്ല്യാണ ആല്‍ബം നോക്കി കരയുന്ന കുഞ്ഞിന്‍റെ വീഡിയോ വൈറലാകുന്നു
തൃശൂര്‍: ‘ഇതിനകത്ത് ഞാന്ണ്ടാ…ഞാന്‍ ബീച്ചില്‍ പോയില്ലേ.. താലികെട്ടി കൊടുക്കണ കണ്ട.. ഞനൊണ്ട..ഇത്രയും ആള്‍ക്കാരെ കണ്ടില്ലേ’, അച്ഛന്‍റെയും അമ്മയുടെയും കല്ല്യാണ ആല്‍ബം നോക്കി കരയുന്ന കുഞ്ഞിന്‍റെ വീഡിയോ വൈറലാകുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്ന വീഡിയോയാണ് ഇത്. കുഞ്ഞിന്‍റെ കരച്ചിലിനിടയില്‍ അച്ഛന്‍ ആശ്വസിപ്പിക്കാനും നോക്കുന്നുണ്ട്. ‘നിന്നെ ഞങ്ങള്‍ കല്ല്യാണം വിളിച്ചതല്ലേ? നീ അന്ന് അമ്മാമ്മയോടൊപ്പം ബീച്ചില്‍ പോയത് എന്തിനാ… അതുകൊണ്ടല്ലേ കല്ല്യാണത്തിന് വരാന്‍ പറ്റാഞ്ഞത്’ അച്ഛന്‍റെ ചോദ്യം കേട്ട് ‘ഞാന്‍ പോകണ്ടാന്ന് പറഞ്ഞതാ’ എന്ന് കുഞ്ഞ് […]
അഡാര്‍ ലൗ നായികയുടെ പുതിയ പരസ്യത്തിനും ഡിസ്‌ലൈക്ക് മഴയും ട്രോളും
ലൈക്കിനേക്കാൾ കൂടുതൽ ഡിസ്‌ലൈക്കുകളുമായി അഡാര്‍ ലൗ നായിക പ്രിയ പ്രകാശ് വാര്യരുടെ പുതിയ പരസ്യം. തെലുങ്ക് സൂപ്പർ സ്റ്റാർ നാഗാർജുനയുടെ മകൻ അഖിൽ അക്കിനേനിക്കൊപ്പമുള്ള പ്രിയാ വാര്യരുടെ തെലുങ്ക് പരസ്യത്തിന് ആണ് ഡിസ്‌ലൈക്ക് മഴയും ട്രോളും കിട്ടിയിരിക്കുന്നത്. പ്രിയയുടെ പുതിയ പരസ്യത്തിന് ട്രോൾ വേർഷനും യൂട്യൂബിൽ തരംഗമാകുകയാണ്.
നൊമ്പരമായി തെരുവുനായയുടെ സ്‌നേഹചുംബനം- VIDEO
ബീയ്ജിംങ്: കരുതലും സ്‌നേഹവും മനുഷ്യര്‍ക്ക് മാത്രമല്ല, മൃഗങ്ങള്‍ക്കും ബാധകമാണെന്ന് തെളിയിക്കുകയാണ് ചൈനയിലെ തെരുവോരത്തില്‍ നിന്നൊരു കാഴ്ച. സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ് ഈ ദൃശ്യങ്ങള്‍. തെരുവുനായയുടെ കുഞ്ഞുങ്ങളില്‍ ഒന്നിനെ വളര്‍ത്താനായി എടുത്തുകൊണ്ടു പോകുന്ന സ്ത്രീയെയാണ് ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുക. സ്‌കൂട്ടറിനരികിലേക്ക് നായക്കുട്ടിയുമായി പോകുന്ന സ്ത്രീയെ അനുഗമിക്കുന്ന അതി അമ്മയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നോവു പടര്‍ത്തുന്നത്. കുഞ്ഞിനെ പിന്തുടര്‍ന്നെത്തുന്ന അമ്മയ്ക്കരികിലേക്ക് കുഞ്ഞിനെ വച്ചു നീട്ടിയെങ്കിലും സ്‌നേഹത്തോടെ നക്കിത്തോര്‍ത്തി ഉമ്മവച്ച് സങ്കടം ഉള്ളിലൊതുക്കി നടന്നകലുകയാണ് ആ തെരുവു നായ ചെയ്തത്. […]










