ദുബായ്: ഇന്ത്യയുടെ ദേശീയഗാനം ആലപിച്ച് പാകിസ്ഥാന്‍കാരന്‍. ഏഷ്യാ കപ്പില്‍ ഇന്ത്യ, പാകിസ്ഥാന്‍ മത്സരത്തിനിടെ ഇന്ത്യയുടെ ദേശീയ ഗാനം ആലപിക്കുന്ന പാകിസ്ഥാന്‍ ക്രിക്കറ്റ് ആരാധകന്‍റെ ദൃശ്യങ്ങളാണ് വൈറലായത്. ദുബായ് ഇന്‍റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ച് സെപ്റ്റംബര്‍ 19ന് നടന്ന മത്സരം കാണാനെത്തിയതാണ് 29-കാരനായ ആദില്‍ താജ്. മത്സരത്തില്‍ പാകിസ്ഥാനെ ഇന്ത്യ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചു. ഒരു ബോളിവുഡ് ചിത്രത്തില്‍ ഇന്ത്യയുടെ ദേശീയ ഗാനം കേട്ടപ്പോള്‍ രോമാഞ്ചം അനുഭവപ്പെട്ടതായി താജ് ഗള്‍ഫ് ന്യൂസിനോട് പറഞ്ഞു. കൂടാതെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം […]
Tag: video viral
ഫുള്‍ ടാങ്ക് പെട്രോള്‍ അടിച്ച ശേഷം സ്റ്റാര്‍ട്ട് ചെയ്ത ബൈക്കിന് തീപീടിച്ചു-VIDEO
തിരുനെല്‍വേലി: പെട്രോള്‍ പമ്പില്‍ ബൈക്കിന് തീ പിടിച്ചത് പരിഭ്രാന്തി പരത്തി. തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിലാണ് അപകടം നടന്നത്. ബൈക്കില്‍ പെട്രോള്‍ നിറച്ചതിന് ശേഷം വീണ്ടും സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ തീ ആളിപടരുകയായിരുന്നു. ബൈക്കിലുണ്ടായിരുന്നു യുവാവിന്‍റെ ദേഹത്തേക്കും തീ പടര്‍ന്നു. തുടര്‍ന്ന് യുവാവ് പെട്ടെന്ന് തന്നെ ബൈക്കില്‍ നിന്ന് ഇറങ്ങിയോടി. തീ പടരുന്നത് കണ്ട് ആദ്യം ചിതറിയോടിയ പെട്രോള്‍ പമ്പിലെ ജീവനക്കാരും മറ്റുള്ളവരും ഉടന്‍ തന്നെ തിരിച്ചെത്തി തീ അണച്ചത് വന്‍ അപകടം ഒഴിവാക്കി. പൊള്ളലേറ്റ യുവാവിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ […]
‘എനക്ക് കല്യാണം കില്യാണം എതെപ്പറ്റിയും നീ പേസക്കൂടാത്’; സമൂഹമാധ്യമങ്ങളില്‍ തരംഗമായി വീഡിയോ
എന്നും മാറ്റത്തിന് വിധേയമാകുന്ന ഒരു മാധ്യമമാണ് സിനിമ. എന്നാല്‍ ഈ മാറ്റങ്ങള്‍ മുന്‍കൂട്ടി കണ്ട ഒരു ബ്ലാക്ക് ആന്‍റ് വെറ്റ് സിനിമയുടെ വീഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. 1954 ല്‍ പുറത്തിറങ്ങിയ രത്ത കണ്ണീര്‍ എന്ന സിനിമയിലേതാണ് യുവാക്കള്‍ ഏറ്റെടുത്തിരിക്കുന്ന ഈ വീഡിയോ ക്ലിപ്പ്. അക്കാലത്തെ സൂപ്പര്‍താരമായിരുന്ന എംആര്‍ രാധ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രം കൃഷ്ണന്‍-പഞ്ചു കൂട്ടുക്കെട്ടില്‍ ഒരുങ്ങിയതാണ്. കോട്ടും സ്യൂട്ടുമണിഞ്ഞ് വിദേശത്ത് നിന്നും നാട്ടിലെത്തിയ പരിഷ്‌കാരിയായി ഒരു മകനും പ്രായമായ അമ്മയുമാണ് […]
തീവണ്ടിയിലെ ഗാനം ഭാവാർദ്രമായി ആലപിക്കുന്ന തമിഴ് പെൺകൊടിയെ തേടി സോഷ്യൽ മീഡിയ
ടോവിനോ തോമസിനെ നായകനാക്കി നവാഗതനായ ഫെലിനി സംവിധാനം ചെയ്യുന്ന തീവണ്ടിയിലെ ‘ജീവാംശമായി താനേ നീയെന്നിൽ’ എന്ന് തുടങ്ങുന്ന ഗാനം ഒരു സംഗീതോപകരണത്തിന്‍റെയും സഹായമില്ലാതെ ഭാവാർദ്രമായി ആലപിക്കുന്ന ഒരു പെൺകുട്ടിയെ തേടിനടക്കുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ. ട്രെൻഡിങ് കേരള എന്ന ഫെയ്സ്ബുക് പേജിൽ പോസ്റ്റ് ചെയ്ത വിഡിയോയ്ക്ക് പതിനാലായിരത്തിൽ അധികം ഷെയറുകളാണ് ലഭിച്ചിരിക്കുന്നത്. വെറും 30 സെക്കൻഡുകൾ മാത്രമുള്ള ഈ വിഡിയോയിൽ പാടുന്നത് ഒരു തമിഴ് പെൺകുട്ടിയാണെന്നാണ് സൂചന. എന്തായാലും അസാധ്യമായി പാടുന്ന ഈ ഗായികയെ കണ്ടെത്താനുള്ള […]
സഞ്ചാരികളുടെ വാഹനത്തിലേക്ക് ചാടിക്കയറി സിംഹം; പിന്നീട് സംഭവിച്ചത്.. – VIDEO
സഞ്ചാരികളുടെ വാഹനത്തിലേക്ക് ചാടിക്കയറി സിംഹം, പിന്നീട് നടന്നത് അമ്പരപ്പിക്കുന്ന സംഭവം. ക്രിമിയയിലെ ടൈഗന്‍ സഫാരി പാര്‍ക്കിലാണ് സഞ്ചാരികളെ അമ്പരപ്പിക്കുന്ന സംഭവമുണ്ടായത്. സഞ്ചാരികളുമായി പോകുകയായിരുന്ന വാഹനത്തിലേക്ക് സിംഹം എടുത്തുചാടുകയായിരുന്നു. തുടര്‍ന്ന് ഡ്രൈവറുടെ സീറ്റില്‍ കയറി ഇരിക്കുകയായിരുന്നു. തുടര്‍ന്ന് സഞ്ചാരികളെ ഉരുമ്മി വാഹനത്തില്‍നിന്ന് ഇറങ്ങാന്‍ കൂട്ടാക്കാതെ ആയതോടെ സഞ്ചാരികള്‍ക്ക് വാഹനത്തില്‍നിന്ന് ഇറങ്ങി ഓടുകയായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ഇതേ സിംഹം ഒരു യുവതിയെ ഇതേ പാര്‍ക്കില്‍ വച്ച് ആക്രമിച്ചിരുന്നു.
മോഷ്ടിക്കാനെത്തിയപ്പോള്‍ കൈയ്യില്‍ നിന്നും തോക്ക് താഴെ വീണു; തിരിഞ്ഞോടിയപ്പോള്‍ പാന്‍റഴിഞ്ഞു; ദുരന്തമായി കള്ളന്‍റെ വീഡിയോ
കൊളറാഡോ: കളവില്‍ മുന്‍പരിചയമില്ലാതെ മോഷ്ടിക്കാനെത്തിയ ഒരു കള്ളന്‍റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആകെ പരുങ്ങിയും പതുങ്ങിയുമാണ് ഇയാള്‍ ഒരു വ്യാപാരസ്ഥാപനത്തില്‍ മോഷ്ടിക്കാനെത്തിയത്. അറോറയിലെ സിഗരറ്റ് കടയിലാണ് തൊപ്പിയും കണ്ണടയും വെച്ച് കള്ളനെത്തിയത്. ക്യാഷറെ ഭയപ്പെടുത്തി പണം അടിച്ചുമാറ്റാന്‍ തോക്ക് കൈയിലെടുത്തപ്പോഴെ അത് കൈയില്‍ നിന്ന് വഴുതി താഴെ വീണു. അതോടെ അതെടുക്കാനുള്ള വെപ്രാളം. അതിനിടെ സ്ഥാപനത്തിലുണ്ടായിരുന്ന സ്ത്രീ ഒച്ച വച്ചതോടെ ആകെ പരിഭ്രമത്തിലായ മോഷ്ടാവ് പിന്തിരിഞ്ഞ് ഓടുന്നതിനിടെ പാന്‍റഴിഞ്ഞു പോകുന്നതും വീഡിയോയില്‍ കാണാം. പിന്നാലെ […]
ഫുട്‌ബോള്‍ കളിക്കളത്തില്‍ ദേജാവു പ്രതിഭാസം; അമ്പരന്ന് ആരാധകര്‍- video
ജീവിതത്തില്‍ എന്തെങ്കിലും സംഭവിക്കുമ്പോള്‍ ‘ശ്ശെടാ, ഇത് മുമ്പ് സംഭവിച്ചതല്ലേ?’ എന്ന് നമ്മള്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ടാകും. ദേജാവു എന്നു വിളിക്കുന്ന ഈ പ്രതിഭാസം ഫുട്‌ബോള്‍ കളിക്കളത്തില്‍ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. ഡച്ച് ലീഗില്‍ അജാക്‌സ് നേടിയ ഒരു ഗോളാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. വിറ്റെസെക്കെതിരെ അജാക്‌സ് നേടിയ ഗോള്‍ വീഡിയോ റഫറി നിഷേധിച്ചപ്പോള്‍ മുപ്പതു സെക്കന്റിനകം അതേ രീതിയില്‍ തന്നെ വീണ്ടും ഗോള്‍ നേടിയാണ് ആരാധകരെ വിസ്മയിപ്പിച്ചത്. വിറ്റെസെ ആണ്‍ഹെമിനെതിരെ അജാക്‌സ് നാല് ഗോളുകള്‍ക്ക് വിജയിച്ച മത്സരത്തിലാണ് ഈ അപൂര്‍വ്വ […]
വാഹനാപകടത്തില്‍പ്പെട്ടത് ജയറാമോ? വൈറലായ വീഡിയോയ്ക്ക് പിന്നിലെന്ത്..-video
നടന്‍ ജയറാം ഓടിച്ച ജീപ്പ് അപകടത്തില്‍പ്പെട്ടുവെന്ന തരത്തില്‍ വാര്‍ത്തകളും വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വളരെ അപകടം പിടിച്ച പാതയിലൂടെ വാഹനം ഓടിച്ച് പോകുന്നതിനിടെ നിയന്ത്രണം തെറ്റി തെറിച്ചു വീഴുന്ന വീഡിയോയാണ് ഇന്‍റര്‍നെറ്റില്‍ പ്രചരിച്ചത്. ഞാൻ ഓടിച്ചു അപകടത്തിലായി എന്ന് പ്രചരിക്കുന്ന വീഡിയോ ഇതാണ്. ഇതിലുള്ളത് ഞാനല്ല. Posted by Jayaram on Tuesday, September 4, 2018 എന്നാല്‍ ആ ദൃശ്യങ്ങളിള്‍ കാണുന്നത് താനല്ലെന്നു തനിയ്ക്ക് അപകടം സംഭവിച്ചിട്ടില്ലെന്നും ജയറാം തന്നെ വ്യക്തമാക്കുകയാണ്. ടൊയോട്ടാ ലാന്‍ഡ് […]
മകള്‍ക്കു മുന്നില്‍ മനസ് നിറഞ്ഞ് സല്യൂട്ട് അടിച്ച് അച്ഛന്‍- VIDEO VIRAL
ഒരുപാട് വര്‍ഷത്തെ കാത്തിരിപ്പിലൂടെയാണ് മക്കള്‍ പഠിച്ച് ജോലി നേടുന്നത്. അതില്‍പ്പരം സന്തോഷവും സമാധാനവും ഒരു മാതാപിതാക്കള്‍ക്കുമില്ല. ഇവിടെ ഒരു അച്ഛന്‍ മകള്‍ക്ക് മനസ് നിറഞ്ഞ് സല്യൂട്ട് അടിക്കുകയാണ്. പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ എആര്‍ ഉമാമഹേശ്വര ശര്‍മ്മയാണ് മകള്‍ക്ക് മുന്നില്‍ അഭിമാനത്തോടെ സല്യൂട്ട് അടിച്ചത്.തെലങ്കാനയില്‍ നിന്നാണ് ഈ കാഴ്ച. മൂന്ന് ദശകത്തിലേറെ പോലീസ് സര്‍വ്വീസിലുളള ആളാണ് ഉമാമഹേശ്വര ശര്‍മ്മ. ശര്‍മ്മയുടെ മകള്‍ സിന്ധു ശര്‍മ സര്‍വ്വീസില്‍ കയറിയിട്ട് നാല് വര്‍ഷം കഴിയുന്നതേയുള്ളൂ. എന്നാല്‍, ഇന്നലെയാണ് ഇരുവരും മുഖാമുഖം കണ്ടത്. […]
യൂട്യൂബില്‍ 15 കോടി വ്യൂവേഴ്‌സ് കടന്ന് 12 കാരിയുടെ അപൂര്‍വ നേട്ടം
ജനപ്രിയഗാനങ്ങള്‍ പാടി യുട്യൂബില്‍ വൈറലാകുന്നത് സ്ഥിരം കാഴ്ചയാണ്. ഇവിടെ പതിവിലും വ്യത്യസ്തമായി സൂര്യഗായത്രി എന്നപന്ത്രണ്ടുകാരി പാടിയിരിക്കുന്നത് ശ്രുതിമധുരമായ ഭക്തിഗാനങ്ങളാണ്. മൂന്നരക്കോടി ജനങ്ങളുളള കേരളത്തില്‍ 15 കോടിയോളം പേരാണ് സൂര്യഗായത്രിയുടെ ഗാനങ്ങള്‍ ആസ്വദിച്ചിരിക്കുന്നത് എം.എസ് സുബ്ബലക്ഷ്മി പാടിയ ജയ ഗണേശ ജയ ഗണേശ എന്നു തുടങ്ങുന്ന ഗാനം സൂര്യഗായത്രി യൂട്യൂബില്‍ പാടിയപ്പോള്‍ കണ്ടത് 1.8 കോടിയോളം പേരാണ്. വടകരയിലെ പുറമേരി കടത്തനാട്ട് രാജാസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് സൂര്യഗായത്രിയെന്ന ഗായിക. ഹനുമാന്‍ ചാലീസാ […]










