ഷാര്‍ജ: പ്രവാസികള്‍ക്കിടയില്‍ ആത്മഹത്യാ പ്രവണതകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്തത് 51 പേരാണ് എന്നാല്‍ വിവിധ അപകടങ്ങളില്‍ മരിച്ച പ്രവാസികള്‍ 26ഉം. രണ്ടുവര്‍ഷത്തിനിടെയാണ് സ്വാഭാവിക മരണത്തെക്കാള്‍ ആത്മഹത്യ വര്‍ധിച്ചത്. ആത്മഹത്യചെയ്ത ഇന്ത്യന്‍ പ്രവാസികളുടെ എണ്ണം എടുത്താല്‍ ഏറ്റവും കൂടുതല്‍ മലയാളികളാണെന്നതാണ് ദുഃഖകരമായ സത്യം. സാമ്പത്തിക ബാധ്യതയും കടക്കെണിയുമാണ് ആത്മഹത്യകള്‍ വര്‍ധിക്കുന്നതിനു പിന്നിലെ പ്രധാന കാരണമെന്ന് യുഎഇയിലെ സാമൂഹികപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു. പ്രവാസികളില്‍ 30 വയസ്സിനു താഴെ പ്രായമുള്ളരും ആത്മഹത്യാ വഴി തെരഞ്ഞെടുക്കുന്നതായി സാമൂഹിക പ്രവര്‍ത്തകനായ അഷറഫ് […]
Tag: suicide
ടിവി കണ്ടതിന് ശകാരിച്ചു, ഒമ്പതാം ക്ലാസുകാരി തൂങ്ങിമരിച്ചു
കൊല്ലം: ഇരവിപുരത്ത് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അയത്തില്‍ നഗര്‍ 156-ല്‍ സമീറ(14)യാണ് മരിച്ചത്. ടിവി കണ്ടുകൊണ്ടിരുന്നതിന് വീട്ടുകാര്‍ ശകാരിച്ചതിന്‍റെ വിഷമത്തിലാണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു. വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരവിപുരം പോലീസ് കേസെടുത്തു.
കെജിഎഫ് താരത്തിന്‍റെ വീടിനുമുമ്പില്‍ ആരാധകന്‍ ജീവനൊടുക്കി
ബംഗളൂരു: കെജിഎഫ് താരം യഷിന്‍റെ വീടിനുമുമ്പില്‍ ആരാധകന്‍ ജീവനൊടുക്കി. യഷിനെ കാണാന്‍ സാധിക്കാത്തതിന്‍റെ നിരാശയിലാണ് രവി ശങ്കര്‍ എന്ന ആരാധകന്‍ തീകൊളുത്തി മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ജനുവരി 8 ന് യഷിന്‍റെ പിറന്നാള്‍ ആയിരുന്നു. എന്നാല്‍ മുതിര്‍ന്ന കന്നട സിനിമാതാരം അംബരീഷിന്‍റെ നിര്യാണത്തെ തുടര്‍ന്ന് യഷ് ഇത്തവണ ആഘോഷപരിപാടികളൊന്നും സംഘടിപ്പിച്ചിരുന്നില്ല. പിറന്നാള്‍ ദിനത്തില്‍ യഷിനെ കാണാന്‍ രവി ശങ്കര്‍ താരത്തിന്‍റെ ഹൊസകേരഹള്ളിയിലെ വീടിന് മുന്‍പിലെത്തി. താരത്തെ കാണാനും സെല്‍ഫിയെടുക്കാനുമാണ് ദസരഹള്ളിയില്‍ നിന്ന് അയാള്‍ എത്തിയതെന്ന് സുഹൃത്തുക്കള്‍ പറയുന്നു. എന്നാല്‍ […]
ശബരിമല ഡ്യൂട്ടിക്കെന്ന് പറഞ്ഞ് പോയ എസ്‌ഐ വിഷം കഴിച്ച് മരിച്ച നിലയില്‍
കണ്ണൂര്‍: ശബരിമല ഡ്യൂട്ടിക്കെന്ന് പറഞ്ഞു പോയി ആലപ്പുഴയില്‍ നിന്നും കാണാതായ പൊലീസ് ഉദ്യോഗസ്ഥനെ കണ്ണൂരിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടു മാസം മുന്‍പ് കാണാതായ രാമങ്കരി സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ഐ.ജി അഗസ്റ്റിനെ (55)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശബരിമല ഡ്യൂട്ടിക്കെന്ന് പറഞ്ഞ് നവംബര്‍ 29ന് വീട്ടില്‍നിന്ന് ഇദ്ദേഹം ഇറങ്ങിയെങ്കിലും ഡ്യൂട്ടിയില്‍ പ്രവേശിച്ചിരുന്നില്ല. ഇതിന് പിന്നാലെ ഇദ്ദേഹത്തെ കാണാനില്ലെന്നുകാട്ടി ഭാര്യ പൊലീസില്‍ പരാതിനല്‍കിയിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വ്യാഴാഴ്ച അഗസ്റ്റിനെ ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൂന്നുദിവസം മുന്‍പാണ് […]
മക്കളുടെ മുന്നിലിട്ട് ഭാര്യയെ വെട്ടിക്കൊന്ന സംഭവം; ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയില്‍
കോതമംഗലം: മക്കളുടെ മുന്നിലിട്ട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോതമംഗലത്ത് ഊന്നുകല്ലിന് സമീപം നമ്പൂരിക്കൂപ്പിലാണ് സംഭവം നടന്നത്. കാപ്പിച്ചാല്‍ ഭാഗത്ത് ആമക്കാട്ട് സജി ആന്‍റണി ഭാര്യ പ്രിയയുടെ കഴുത്തിനിട്ട് വെട്ടിയാണ് കൊലപ്പെടുത്തിയത്.കൊലപാതകത്തിന് ശേഷം സജി ഒളിവില്‍ പോയിരിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചിനായിരുന്നു കൊലപാതകം നടന്നത്. കൊലപാതകത്തിന് ഉപയോഗിച്ച ചെറിയ വാക്കത്തിയും സജിയുടെ മൊബൈല്‍ ഫോണും സ്ഥലത്ത് നിന്നും ലഭിച്ചിരുന്നു. പ്രിയയുടെ കഴുത്തിന്‍റെ പിന്നിലും നെഞ്ചിലും ആഴത്തില്‍ മുറിവേറ്റതായി പൊലീസ് […]
കൊല്ലത്തെ ഡിഗ്രി വിദ്യാർഥിനിയുടെ ആത്മഹത്യക്കേസ് ക്രൈംബ്രാഞ്ചിന്
കൊല്ലം: കൊല്ലത്ത് തീവണ്ടിക്ക് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത രാഖി കൃഷ്ണയുടെ കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടു. രാഖിയുടെ പിതാവ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് നടപടി.കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിലെ ഒന്നാം വർഷ ഡിഗ്രി വിദ്യാർഥിനിയായിരുന്ന രാഖി കഴിഞ്ഞ മാസം 28 നാണ് പരീക്ഷാ കോപ്പിയടി ആരോപണത്തെ തുടര്‍ന്ന് ജീവനൊടുക്കിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് രാഖിയുടെ പിതാവ് രാധാകൃഷ്ണന്‍ പ്രത്യേക ടീമിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കണ്ട് പരാതി നൽകുന്നത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ […]
പരീക്ഷയില്‍ മാര്‍ക്ക് കുറയുമെന്ന് ഭയന്ന് വിദ്യാര്‍ഥിനി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു
ഇടുക്കി: പ്ലസ് ടു പരീക്ഷയില്‍ മാര്‍ക്ക് കുറയുമെന്ന് ഭയന്ന് വിദ്യാര്‍ഥിനി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. വാഗുവാര സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയും കണ്ണന്‍ ദേവന്‍ കമ്പനി തെന്മല ഡിവിഷനിലെ കൃഷ്ണന്‍റെ മകള്‍ കീര്‍ത്തന (17) ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. കഴിഞ്ഞ ദിവസം സ്‌കൂളില്‍ സപ്ലി പരീക്ഷ നടന്നിരുന്നു. പരീക്ഷ എഴുതിയെങ്കിലും പ്രതീക്ഷിച്ച മാര്‍ക്ക് ലഭിക്കാതെ വന്നതാണ് വിദ്യാര്‍ഥിനിയെ ആത്മഹത്യയിലേക്ക് നയിച്ചത്. വൈകുന്നേരം മാതാപിതാക്കള്‍ക്ക് ആത്മഹത്യ കുറപ്പ് എഴുതിവെച്ച് വിഷം കഴിക്കുകയായിരുന്നു. രാത്രി കീര്‍ത്തന ഛര്‍ദ്ദിച്ചതോടെയാണ് […]
വേണുഗോപാലന്‍ നായരുടെ ആത്മഹത്യ കുടുംബപ്രശ്‌നങ്ങള്‍ മൂലം; മരണമൊഴി പുറത്ത്
തിരുവനന്തപുരം: വേണുഗോപാലന്‍ നായരുടെ ആത്മഹത്യക്ക് ബിജെപി സമരവുമായി ബന്ധമില്ലെന്നും തികച്ചും കുടുംബപരമായ കാരണങ്ങളാലെന്നും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു. ജീവിത നൈരാശ്യം മൂലം തുടര്‍ന്ന് ജീവിക്കുവാന്‍ ആഗ്രഹം ഇല്ലാത്തതിനാല്‍ ആത്മഹത്യചെയ്‌തതാണെന്ന് മരണമൊഴിയില്‍ വ്യക്തമാക്കുന്നു. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് (2) ആശുപത്രിയില്‍ എത്തിയാണ് ഇയാളുടെ മൊഴി രേഖപ്പെടുത്തിയത്. തീകൊളുത്തി മരണ വെപ്രാളത്തില്‍ സമരപന്തലിന് സമീപത്തേക്ക് ഓടിയതാണെന്നും ഇയാള്‍ മജിസ്ട്രേറ്റിന് മൊഴി നല്‍കിയിട്ടുണ്ട്. ശബരിമല പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഒരു സംഘടന നടത്തുന്ന സമരവുമായി ഈ സംഭവത്തിന് ബന്ധമില്ലെന്നും […]
ബിജെപിയുടെ സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു; നാളെ ഹര്‍ത്താലിന് ആഹ്വാനം
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ മരിച്ചു. മുട്ടട അഞ്ചുമുക്ക് സ്വദേശി വേണുഗോപാലന്‍ നായരാണ് പെട്രോളൊഴിച്ചു തീകൊളുത്തിയത്. 49 വയസ്സായിരുന്നു. ബിജെപി നേതാവ് സി.കെ. പത്മനാഭന്‍റെ സമരപ്പന്തലിനു തൊട്ടുമുമ്പിലായിരുന്നു സംഭവം. സി.കെ പത്മനാഭനോടൊപ്പം 70 ഓളം പ്രവര്‍ത്തകരും സമരപ്പന്തലിലുണ്ടായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ സമരപ്പന്തലിന് എതിര്‍വശത്തുള്ള ക്യാപ്പിറ്റല്‍ ടവറിന് മുന്നില്‍ നിന്ന് തീകൊളുത്തിയ വേണുഗോപാലന്‍ ശരണമന്ത്രം ചൊല്ലി എതിര്‍വശത്തുള്ള സമരപ്പന്തലിന് സമീപത്തേക്ക് ഓടുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഇയാള്‍ പെട്രോള്‍ ദേഹത്ത് ഒഴിക്കുന്നത് കണ്ട് സമരപ്പന്തലിലുള്ളവര്‍ പൊലീസിനെ വിളിക്കുകയായിരുന്നു. […]
കാമുകി ജോലിക്ക് പോകുന്നതിനെ ചൊല്ലി തര്‍ക്കം; യുവാവ് കഴുത്തു മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു
ഗാസിയാബാദ്: കാമുകി ജോലിക്ക് പോകുന്നതിനെ ചൊല്ലിയുള്ള വാക്ക് തര്‍ക്കം ഒടുവില്‍ യുവാവിന്‍റെ ആത്മഹത്യാ ശ്രമത്തില്‍ കലാശിച്ചു. ഗാസിയബാദിലെ ഖോദയില്‍ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. കഴുത്തു മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച 22കാരനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നോയിഡ് സെക്ടര്‍ 37 ല്‍ ഫുഡ് ഡെലിവറി കമ്പനിയില്‍ ജീവനക്കാരനായ രവി യാദവ് ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവദിവസം ഇയാള്‍ തന്‍റെ കാമുകിയെ കണ്ടിരുന്നു. പുലര്‍ച്ചെ തിരിച്ചുവീട്ടിലെത്തിയ രവി യാദവ് പിതാവ് രാജു യാദവിനെ വിളിച്ചുണര്‍ത്തി ശേഷം യാത്ര പറഞ്ഞു. നിമിഷങ്ങള്‍ക്കുള്ളില്‍ […]








