കൊല്ലം: ഫാത്തിമ മാതാ കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ രാഖി കൃഷ്ണയെ അധ്യാപകര്‍ പരസ്യമായി അവഹേളിച്ചതിന് തെളിവില്ലെന്ന് പോലീസ് കണ്ടെത്തല്‍. പരീക്ഷയില്‍ കോപ്പി അടിച്ചുവെന്ന് ആരോപിച്ചാണ് ഒന്നാം വര്‍ഷ ബി എ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിനിയായ രാഖി കൃഷ്ണയെ ക്ലാസില്‍ നിന്ന് പുറത്താക്കിയത്. കോളേജില്‍ നിന്ന് പുറത്തേക്കോടിയ രാഖി ട്രെയിനിന് മുന്നില്‍ ചാടി മരിക്കുകയായിരുന്നു. രാഖിയുടെ മരണവുമായി ബന്ധപ്പെട്ട് ആസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തുവെങ്കിലും മരണം നടന്ന് ഒരാഴ്ചയായിട്ടും അന്വേഷണം എങ്ങും എത്തിയിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് […]
Tag: suicide
ഫാത്തിമ മാതാ കോളേജിലെ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; മൂന്ന് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍
കൊല്ലം: കോപ്പിയടിച്ചുവെന്ന് ആരോപിച്ച് കോളജ് അധികൃതരുടെ മാനസിക പീഡനത്തെ തുടര്‍ന്ന് ഫാത്തിമ മാതാ കോളേജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനി ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍. സജിമോന്‍, ലില്ലി, നിഷ എന്നീ അധ്യാപകരെയാണ് കോളേജ് മാനേജ്‌മെന്‍റ് ചൊവ്വാഴ്ച സസ്‌പെന്‍ഡ് ചെയ്തത്. വിദ്യാര്‍ഥിനിയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ അധ്യാപകരുടെ മാനസിക പീഡനമാണെന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ കോളേജിലെ ഇന്റേണല്‍ കമ്മിറ്റി തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചാണ് അധികൃതരുടെ നടപടി. നവംബര്‍ 28 ബുധനാഴ്ചയാണ് ഒന്നാം വര്‍ഷ […]
അനുജന്‍മാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ കാണാതായ എട്ടാംക്ലാസ് വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍
വള്ളികുന്നം: അനുജന്‍മാര്‍ക്കൊപ്പം കളിക്കുന്നതിനിടെ കാണാതായ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വളളികുന്നം പുത്തന്‍ചന്ത ആര്യാട്ടുകാവ്, സുബിജാലയത്തില്‍ ശ്രീജയുടെ മകനും വള്ളികുന്നം അമൃത വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ അനന്തുവിനെയാണ് (14) വീട്ടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ ഒന്‍പതുമണിയോടെയായിരുന്നു സംഭവം. അനുജന്‍മാരായ അഭിജിത്ത്, ആനന്ദ് എന്നിവരോടൊപ്പം വീട്ടുമുറ്റത്ത് സൈക്കിള്‍ ചവിട്ടി കളിച്ചു കൊണ്ടിരിക്കെ അനന്തുവിനെ പെട്ടെന്ന് കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കിടപ്പുമുറിയിലെ ഉത്തരത്തില്‍ ചുരിദാര്‍ ഷാളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ […]
റിയാമികയുടെ മരണകാരണം എക്‌സ് വിഡിയോസിന്‍റെ തകര്‍ച്ചയെന്ന് സൂചന
ചെന്നൈ: കഴിഞ്ഞ ദിവസം മരിച്ച തമിഴ് നടി റിയമികയുടെ ആത്മഹത്യയ്ക്ക് വഴിയൊരുക്കിയത് എന്താണ് എന്ന അന്വേഷണത്തിലാണ് തമിഴ് സിനിമ ലോകം. അടുത്തിടെ അഭിനയിച്ച ചിത്രം പരാജയപ്പെട്ടതിന്‍റെ വിഷമത്തിലാണ് താരം ആത്മഹത്യ ചെയ്തതെന്നാണ് ഇപ്പോഴത്തെ വാര്‍ത്ത. ജോ സുന്ദര്‍ സംവിധാനം ചെയ്ത എക്‌സ് വിഡിയോസ് എന്ന സിനിമയിലെ റിയാമിക്കയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ഇതില്‍ റിയാമികയ്ക്ക് കടുത്ത നിരാശയുണ്ടായിരുന്നെന്ന് നടിയുടെ അടുത്ത സുഹൃത്തുക്കള്‍ പറയുന്നു. പോണ്‍ സിനിമകളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളെ തുറന്നുകാണിക്കുന്ന ചിത്രമായിരുന്നു എക്‌സ് വിഡിയോസ്. സിനിമയിലെ കഥാപാത്രത്തിന്‍റെ പേരില്‍ […]
സിനിമാ-സീരിയല്‍ നടി റിയാമിക തൂങ്ങി മരിച്ച നിലയില്‍
ചെന്നൈ: പ്രമുഖ തമിഴ് സിനിമാ- സീരിയല്‍ നടി റിയാമിക(26) യെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈ വത്സര വാക്കത്തുള്ള സഹോദരന്‍റെ ഫ്ലാറ്റിലാണ് നടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മരണം കാരണം വ്യക്തമല്ല. ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിനെ തുടര്‍ന്ന് ഫ്ലാറ്റിലെത്തിയ സഹോദരനാണ് റിയയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. കുടുംബ പ്രശ്‌നമാണെന്നും അതല്ല കാമുകനുമായുണ്ടായ വഴക്കാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും സൂചനകളുണ്ട്. അതേസമയം കാമുകന്‍ ദിനേശ് ഇടയ്ക്ക് ഈ ഫ്ലാറ്റിലേക്ക് വന്നിരുന്നതായും ഇരുവരും തമ്മില്‍ […]
വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവം; കൊല്ലത്ത് നാളെ വിദ്യാഭ്യാസ ബന്ദ്
കൊല്ലം: കൊല്ലം ജില്ലയില്‍ വെള്ളിയാഴ്ച വിദ്യാഭ്യാസ ബന്ദ്. കൊല്ലം ഫാത്തിമ മാതാ കോളേജില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കെ.എസ്.യു, എ.ഐ.എസ്.എഫ്., എ.ബി.വി.പി. എന്നീ സംഘടനകള്‍ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഫാത്തിമ മാതാ കോളേജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനി രാഖികൃഷ്ണ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയത്. പരീക്ഷയ്ക്കിടെ കോപ്പിയടിച്ചെന്ന് ആരോപിച്ച് രാഖിയെ പരീക്ഷാഹാളില്‍നിന്ന് പുറത്താക്കിയിരുന്നു. വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാക്കളെ അറിയിച്ചുവെങ്കിലും, അവരെത്തും മുന്‍പ് രാഖിയെ കോളേജില്‍ നിന്ന് കാണാതാവുകയായിരുന്നു. തുടര്‍ന്ന് […]
കോപ്പിയടിച്ചെന്ന് ആരോപണം; കൊല്ലത്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു
കൊല്ലം: കോപ്പിയടിച്ചുവെന്ന് ആരോപിച്ച് കോളജ് അധികൃതരുടെ മാനസിക പീഡനത്തെ തുടര്‍ന്ന് ഡിഗ്രി വിദ്യാര്‍ത്ഥിനി ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കി. കൊല്ലം ഫാത്ത്വിമ മാതാ കോളജിലെ ഒന്നാം വര്‍ഷ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ഥിനി രാഖി കൃഷ്ണയാണ് ആത്മഹത്യ ചെയ്തത്. സംഭവത്തെ തുടര്‍ന്ന് കോളജിന് മുന്നില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ അധ്യാപകരെ തടഞ്ഞുവച്ചു. സ്വയം ഭരണാവകാശമുള്ള കോളജാണ് ഫാത്ത്വിമ മാതാ. സെമസ്റ്റര്‍ പരീക്ഷ നടക്കുന്നതിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പരീക്ഷയ്ക്കിടെ വിദ്യാര്‍ഥിനി കോപ്പി അടിച്ചുവെന്ന സംശയം ഉയര്‍ന്നിരുന്നു. ഇതോടെ കുട്ടിയെ കോളജിലെ കോപ്പിയടി […]
ഡിവൈഎസ്പി ഹരികുമാറിന്‍റെ ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു
തിരുവനന്തപുരം: ഡിവൈഎസ്പി ഹരികുമാറിന്‍റെ ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു. ‘സോറി ഞാന്‍ പോകുന്നു, എന്‍റെ മകനെക്കൂടി ചേട്ടന്‍ നോക്കിക്കോണം’ എന്നതാണ് ആത്മഹത്യക്കുറിപ്പിന്‍റെ ഉള്ളടക്കം. സഹോദരനെ അഭിസംബോധന ചെയ്താണ് ആത്മഹത്യക്കുറിപ്പ് എഴുതിയിരിക്കുന്നത്. നെയ്യാറ്റിന്‍കര സ്വദേശിയായ സനല്‍കുമാറിനെ വാഹനത്തിനു മുന്നില്‍ തള്ളിയിട്ട് കൊന്ന കേസിലെ പ്രതിയായ ഹരികുമാറിനെ കല്ലമ്പലത്ത് വെയിലൂരിലെ കുടുംബ വീടായ ദേവനന്ദനത്തില്‍ ഇന്നലെ രാവിലെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ഷെഡിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഹരികുമാര്‍ ഒളിവില്‍പോയശേഷം ഭാര്യയും മകനും കല്ലറയുള്ള കുടുംബവീട്ടിലായിരുന്നു. രാത്രിയോടെ ഹരികുമാര്‍ […]
സനല്‍ വധക്കേസ്; പ്രതി ഡിവൈ.എസ്.പി ഹരികുമാര്‍ തൂങ്ങിമരിച്ച നിലയില്‍
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ യുവാവിനെ റോഡിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതി ഡിവൈ.എസ്.പി ഹരികുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി. കല്ലമ്പലത്തെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ ഹരികുമാറിന്‍റെ മൃതദേഹം കണ്ടെത്തിയത്. ഹരികുമാര്‍ ഇന്നലെ വൈകിട്ട് നാല് മണിയോടെയോടെ നാട്ടിലെത്തിയതെന്നാണ് സൂചന. കര്‍ണാടക വനാതിര്‍ത്തിയ്ക്കടുത്താണ് ഹരികുമാര്‍ ഒളിവില്‍ കഴിഞ്ഞിരുന്നത് .പോലീസിന് മുന്നില്‍ ഇന്ന് കീഴടങ്ങാന്‍ ഇരിക്കെയാണ് ഹരികുമാര്‍ ആത്മഹത്യ ചെയ്തത് .
വീട്ടുമുറ്റത്ത് ചിതയൊരുക്കി വീട്ടമ്മ തീ കൊളുത്തി മരിച്ചു
തുറവൂര്‍: ഏകയായി താമസിച്ചിരുന്ന വയോധിക സ്വയം ചിത ഒരുക്കിയ ശേഷം ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ജീവനൊടുക്കി. കോടംതുരുത്ത് ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് കുത്തിയതോട് മാളികത്തറ വീട്ടില്‍ പരേതനായ പദ്മനാഭന്‍റെ ഭാര്യ ലീലയാണ് (72) മരിച്ചത്. ശനിയാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. പൊലീസ് പറയുന്നത് ഇങ്ങനെ: മകനുമായി അകന്ന് രണ്ട് വര്‍ഷമായി ഒറ്റയ്ക്കു താമസിക്കുകയായിരുന്നു ലീല. വീട്ടുമുറ്റത്ത് ഇഷ്ടിക ചതുരത്തില്‍ അടുക്കി അതിനു മുകളില്‍ മൂന്ന് പാളിയുള്ള തെങ്ങിന്‍ നിര്‍മ്മിത ജനല്‍ വച്ച് ഉള്ളില്‍ […]








