പിഞ്ചുകുഞ്ഞിനെ അയല്‍വീട്ടിലാക്കി കുട്ടികള്‍ക്ക് ട്യൂഷനെടുക്കാന്‍ പോയ യുവതി തൂങ്ങിമരിച്ചനിലയില്‍

നെടുമങ്ങാട്: പിഞ്ചുകുഞ്ഞിനെ അയല്‍വീട്ടിലാക്കി കുട്ടികള്‍ക്ക് ട്യൂഷനെടുക്കാന്‍ പോയ യുവതിയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കരിപ്പൂര്‍ സ്‌കൂളിനു സമീപം അനൂപ് ഭവനില്‍ അനൂപിന്‍റെ ഭാര്യ പ്രീതയെ (24) ആണ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്തിയത്. ഒന്നര വയസുള്ള മകളെ ബന്ധുക്കള്‍ താമസിക്കുന്ന അടുത്ത വീട്ടിലാക്കിയ ശേഷം സ്വന്തം വീട്ടില്‍ കുട്ടികള്‍ക്കു ട്യൂഷനെടുക്കാന്‍ പോയ പ്രീതയെയാണു പിന്നീട് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. വീടിന്‍റെ പിന്‍വാതില്‍ ചാരിയ നിലയിലായിരുന്നു. ഭര്‍ത്താവ് അനൂപും പിതാവും വിദേശത്താണ്. ഭര്‍തൃമാതാവ് ഉഷയോടൊപ്പമായിരുന്നു പ്രീത താമസിച്ചിരുന്നത്. […]

മരണത്തിനുത്തരവാദി തീവ്രവാദ സംഘടനയെന്ന് എഴുതി വെച്ച ശേഷം യുവാവ് ജീവനൊടുക്കി

കുന്താപുരം: മരണത്തിനുത്തരവാദി തീവ്രവാദ സംഘടനയെന്ന് എഴുതി വെച്ച ശേഷം യുവാവ് ജീവനൊടുക്കി. കുന്താപുരം കൊടേശ്വറിനടുത്ത മര്‍ക്കോടുവിലെ രുദ്രയ്യ മൊഗവീരയുടെ മകന്‍ വിവേക് (23) ആണ് തൂങ്ങിമരിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം. റിലയന്‍സ് ഫൗണ്ടേഷന്‍റെ കാര്‍ഷിക വിഭാഗത്തില്‍ ജീവനക്കാരനായിരുന്നു വിവേക്. ഒരു തീവ്രവാദ സംഘടനയാണ് തന്‍റെ മരണത്തിന് ഉത്തരവാദിയെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യാക്കുറിപ്പ് എഴുതി വെച്ച ശേഷം യുവാവ് തൂങ്ങിമരിക്കുകയായിരുന്നു. റിലയന്‍സ് ഫൗണ്ടേഷന്‍റെ കാര്‍ഷിക വിഭാഗത്തില്‍ ജീവനക്കാരനായിരുന്നു വിവേക്. ഇയാള്‍ ഏതെങ്കിലും സംഘടനയില്‍ സജീവമായിരുന്നില്ലെന്ന് നാട്ടുകാരും ബന്ധുക്കളും പറയുന്നു. വിവേക് […]

മാനന്തവാടിയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

വയനാട്: മാനന്തവാടിയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥിയെ ആള്‍താമസമില്ലാത്ത വീട്ടില്‍ നിന്നും മരിച്ചനിലയില്‍ കണ്ടെത്തി. വീടിന് മുന്നിലാണ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയിലായിരുന്നു കണ്ടത്. വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പറഞ്ഞ് രക്ഷിതാക്കള്‍ പോലീസിന് പരാതി നല്‍കിയിരുന്നു. പോലീസ് ദിവസങ്ങളായി അന്വേഷിച്ചുവരികയായിരുന്നു. മൃതദേഹത്തിന് ഒരാഴ്ചത്തെ പഴക്കമുണ്ടെന്നാണ് പോലീസ് പറയുന്നത്. ചൂട്ടക്കടവിലെ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. കെല്ലൂര്‍ കാരാട്ട്കുന്ന് പരേതനായ കട്ടക്കാലന്‍ മൂസയുടെ മകന്‍ നിസാമാണ് മരിച്ചത്.ഈ മാസം ഒന്ന് മുതലാണ് നിസാമിനെ കാണാതാകുന്നത്. മൃതദേഹത്തിനടുത്ത് നിന്നും ലഭിച്ച ബാഗില്‍ […]

ഒരേ പെണ്‍കുട്ടിയോട് പ്രണയം; പരസ്പരം തീകൊളുത്തി സഹപാഠികള്‍ ജീവനൊടുക്കി

ഹൈദരാബാദ്: ഒരേ പെണ്‍കുട്ടിയോട് പ്രണയം തോന്നിയ വിദ്യാര്‍ത്ഥികള്‍ തീകൊളുത്തി ആത്മഹത്യാ ചെയ്തതായി റിപ്പോര്‍ട്ട്. തെലങ്കാനയിലെ ജാഗ്തിയലില്‍ ഞായറാഴ്ചയാണ് സംഭവം.ഇവര്‍ പരസ്പരം തീ കൊളുത്തിയതാവാമെന്നാണ് പ്രാഥമിക നിഗമനം. ഒരു മിഷണറി സ്‌കൂളിലെ വിദ്യാര്‍ഥികളായിരുന്ന ഇരുവര്‍ക്കും സഹപാഠിയായ പെണ്‍കുട്ടിയോട് തോന്നിയ ഇഷ്ടം ഇവര്‍ക്കിടയില്‍ ശത്രുതയ്ക്ക് വഴിതെളിച്ചിട്ടുണ്ടാവാമെന്നു പോലീസ് പറയുന്നു. സംഭവ സ്ഥലത്തു നിന്ന് ബിയര്‍കുപ്പികളും മൊബൈല്‍ ഫോണുകളും കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ ഫോണിലെ വിവരങ്ങള്‍ പരിശോധിച്ചു വരികയാണ്. തീ കൊളുത്തുന്നതിന് മുന്‍പ് ഇവര്‍ പരസ്പരം പെട്രോളൊഴിച്ചുവെന്നാണ് സൂചന. കൊലപാതകമാണോ ആത്മഹത്യയാണോ എന്ന അന്വേഷണത്തിലാണ് […]

വിവാഹേതര ബന്ധത്തെ സുപ്രീം കോടതി വിധി ചൂണ്ടി ന്യായീകരിച്ചു; ഭാര്യ ആത്മഹത്യ ചെയ്തു

ചെന്നൈ: വിവാഹേതര ബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന കോടതി വിധി ചൂണ്ടിക്കാട്ടി ഭര്‍ത്താവ് അവിഹിത ബന്ധത്തെ ന്യായീകരിച്ചതില്‍ മനം നൊന്ത് യുവതി ജീവനൊടുക്കി. ചെന്നൈയിലെ എംജിആര്‍ നഗറില്‍ താമസിക്കുന്ന പുഷ്പലത (24) ആണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് ജോണ്‍ പോളിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ഭാര്യ സംശയിച്ചിരുന്നു. ഈ വിഷയത്തില്‍ തര്‍ക്കിച്ച ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. വിവാഹേതര ബന്ധം കുറ്റമല്ലെന്ന് കോടതി പറഞ്ഞിട്ടുണ്ടെന്നും അതിനാല്‍ കേസിന് പോയിട്ട് ഒരു ഗുണവുമില്ലെന്നും ഭര്‍ത്താവ് പറഞ്ഞതാണ് യുവതിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത്. യുവതിയുടെ […]

കെഎസ്ആര്‍ടിസി ഡ്യൂട്ടി പരിഷ്‌കരണം: ജീവനക്കാരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്യൂട്ടി പരിഷ്‌കരണത്തില്‍ പ്രതിഷേധിച്ചു ജീവനക്കാരന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. എം പാനല്‍ ജീവനക്കാരനായ പാച്ചല്ലൂര്‍ സ്വദേശി എം പാനല്‍ മണികണ്ഠനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം കിഴക്കേകോട്ട കെഎസ്ആര്‍ടിസി ഓഫീസിനു മുന്നിലായിരുന്നു സംഭവം.  

കാമുകന്‍റെ ആത്മഹത്യയ്ക്ക് ഞാന്‍ കാരണക്കാരിയല്ല; സീരിയല്‍ നടിയുടെ വെളിപ്പെടുത്തല്‍

ചെന്നൈ: ഷൂട്ടിംഗ് സൈറ്റിലെത്തി കാമുകന്‍ തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍താന്‍ നിരപരാധിയാണെന്ന് തമിഴ് സീരിയല്‍ നടിയും സാമൂഹിക പ്രവര്‍ത്തകയുമായ നിലാനി. കാമുകന്‍റെ ആത്മഹത്യയില്‍ കാരണക്കാരിയാക്കിയതില്‍ മനം നൊന്ത് ആത്മഹത്യയ്ക്കു ശ്രമിച്ച നിലാനി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് താന്‍ നിരപരാധിയാണെന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. കാമുകന്‍ ലളിത് കുമാറിന്‍റെ മരണത്തില്‍ തെളിവുകളില്ലാതിരുന്നിട്ടും മാദ്ധ്യമങ്ങള്‍ കെട്ടുകഥ മെനയുകയാണെന്നും താരം ആരോപിക്കുന്നു. ഇതേകാര്യം ഉന്നയിച്ച്‌ കഴിഞ്ഞ ദിവസം നിലാനി പൊലീസ് കമ്മിഷണറെ കണ്ടിരുന്നു. അന്ന് ലളിതിന് മാനസിക അസ്വാസ്ഥ്യമുണ്ടായിരുന്നെന്നും തന്റെ കുഞ്ഞുങ്ങളെ കൊല്ലാന്‍ […]

ഡല്‍ഹിയിലെ കൂട്ട ആത്മഹത്യ; ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ട് പുറത്ത്

ന്യൂഡല്‍ഹി: ബുരാരിയിലെ ഒരു കുടുംബത്തിലെ 11 പേരുടെ മരണം ആത്മഹത്യയല്ല അപകടമരണമാണെന്ന് മനശാസ്ത്ര പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മരിച്ചവരില്‍ ആരും ജീവിതം അവസാനിപ്പിക്കണമെന്ന് ആഗ്രഹിച്ചിരുന്നില്ല. ഒരു ആചാരഅനുഷ്ടാനത്തിന്‍റെ ഭാഗമായുണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത് എന്നാണ് റിപ്പോര്‍ട്ട്. മനശാസ്ത്ര പോസ്റ്റ്‌മോര്‍ട്ടം നടത്താനായി വീട്ടില്‍ നിന്നും ലഭിച്ച കുറിപ്പുകളും കുടുംബക്കാരുടെയും സുഹൃത്തുക്കളുടെയും മൊഴിയും 11 വര്‍ഷമായി ഇവര്‍ എഴുതിയിരുന്ന ഡയറിയും സിബിഐ പരിശോധിച്ചിരുന്നു. ജൂലൈയിലായിരുന്നു ബുരാരി കുടുംബത്തിലെ പതിനൊന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്തുപേരുടെ മൃതദേഹം വീടിന്‍റെ രണ്ടാമത്തെ നിലയില്‍ […]

എഞ്ചിനിയറിങ്ങ് പഠനം താങ്ങാനായില്ല; വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

ആസാം: ഗുവാഹത്തിയിൽ എഞ്ചിനിയറിങ്ങ് പഠനഭാരം താങ്ങാനാകാതെ ഐഐടി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. എഞ്ചിനിയറിങ്ങ് പഠനത്തിലുണ്ടായ നൈരാശ്യമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പോലീസ് അറിയിച്ചു. ഐഐടിയിലെ ഒന്നാം വർഷ മെക്കാനിക്കൽ എൻജിനിയറിംഗ് വിദ്യാർഥിനിയായ നാഗശ്രീ(18)യെ ആണ് ക്യാമ്പസിലുള്ള ധനശ്രീ ഹോസ്റ്റലിലെ മുറിയിൽ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. കർണാടകയിലെ ശിമോഗയ്ക്ക് സമീപമുള്ള ഹോസാൻഗാര സ്വദേശിനിയാണ് നാഗശ്രീ.

നടന്‍ സിദ്ധാര്‍ഥ് ഗോപിനാഥിന്‍റെ ഭാര്യ തൂങ്ങിമരിച്ച നിലയില്‍

ചെന്നൈ: തമിഴ് നടന്‍ സിദ്ധാര്‍ഥ് ഗോപിനാഥിന്‍റെ ഭാര്യ തൂങ്ങിമരിച്ച നിലയില്‍. ദാമ്പത്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് സ്മൃജ ജീവനൊടുക്കിയതെന്നാണു പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ സിദ്ധാര്‍ഥിനെ പൊലീസ് ചോദ്യം ചെയ്തു. സംഭവ ദിവസം കുടുംബ പ്രശ്‌നങ്ങളെച്ചൊല്ലി ഭാര്യയുമായി വഴക്കുണ്ടായതായി സിദ്ധാര്‍ഥ് മൊഴി നല്‍കി. വഴക്കിനിടെ സ്മൃജ കിടപ്പു മുറിയില്‍ കയറി കതകടച്ചതായും, പിറ്റേന്നു രാവിലെ ഏറെ നേരം വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്നു പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നെന്നും സിദ്ധാര്‍ഥ് പറഞ്ഞു. സംഭവത്തിനു പിന്നില്‍ മറ്റു കാരണങ്ങളുണ്ടോ എന്ന കാര്യം […]